Sunday, June 30, 2013

അവസരം...

വേർപിരിയേണ്ടിയിരുന്നവരാണ് നമ്മൾ
ഇനിയൊരു നാൾ
സ്തംഭിച്ചു നിൽക്കുന്ന
മേഘങ്ങളെന്റെ മുറ്റത്തു
ചിതറുമ്പോൾ
നിന്റെ ഓർമ്മകളിൽ
ഞാൻ നനയില്ല.. !
ദുഖമേ , ആരെന്നറിയാതെ
ഇന്നലെ ഞാൻ നിന്നെ
എത്രയോ പ്രണയിച്ചിരുന്നു.. !
മുള്ളുകൾ തറയ്ക്കുന്നതറിയാതെ
നെഞ്ചിൽ നിന്നെയും നിറച്ചു ഞാൻ
എത്രയെത്ര കാതങ്ങൾ... കാലങ്ങൾ ... !!
ഏറ്റുപറച്ചിലുകളും
പിൻവിളികളുമില്ലാതെയൊരു
നിശബ്ദമായ പുകമറയ്ക്കുള്ളിൽ നീ
പടിയേറുമ്പോഴേയ്ക്കുമെന്റെ
ഘടികാരവും നിലച്ചിരുന്നു.. !
ആലിംഗനം ചെയ്യാം നിനക്കിനി !
ചലിക്കാത്ത വിരലുകളിലും
തുടിക്കാത്ത ചുണ്ടുകളിലും ചുംബിക്കാം !
അന്ന് നീ തൊട്ടറിഞ്ഞ
അഗ്നിപീഠത്തിലെ ആളലില്ലാതെ ,
ഉറഞ്ഞുകൂടിയ തണുപ്പിന്റെ
വേരുകൾ ബന്ധിച്ച എന്നെയിനി
നിനക്ക് വാരിപ്പുണരാം .. !! 

4 comments:

  1. വളരെ നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  2. അവസരം നഷ്ടപ്പെടുത്തിയിട്ട് വിലപിച്ചിട്ട് കാര്യമില്ല

    ദുഃഖത്തിനിടയിലെ ‘:’ രണ്ടുകുത്തെവിടെ?

    ReplyDelete
  3. ആ കുത്തിലാണ് ദുഖത്തിന്റെ വേദന, ഇത് കുറച്ചു ആഴം കുറഞ്ഞ കുത്തായത് കൊണ്ട് നോവ്‌ സ്വല്പം കുറവുണ്ടാവും,
    അജിത്ഭായ് ഞാനും ഇടാറില്ല പലപ്പോഴും ഇനി ശ്രദ്ധിക്കാം

    കവിത നീണ്ടപ്പോൾ ഭംഗിയും കൂടി ബോബ്‌ ചെയ്ത മുടിയും ഈ നീളൻ മുടിയും പോലെ തന്നെ ആ വ്യത്യാസം അറിയാം

    ReplyDelete
  4. ഇടയ്ക്ക് പ്രണയേതര വിഷയങ്ങളെക്കുറിച്ചും എഴുതാം....
    കവിതയെന്നാല്‍ പ്രണയം മാത്രമല്ല. ഒരു മാറ്റം ആരാണ് ഇഷ്ടപ്പെടാത്തത്.

    ReplyDelete