Monday, June 24, 2013
മഴനൂലുകൾ
ഈ മഴത്തുള്ളികൾ
എത്ര ആർത്തിരമ്പിയാലും
എത്ര കൂകി വിളിച്ചാലും
കലിതുള്ളിയാടിയാലും
ഇവയെ പ്രണയിച്ചു തീരുന്നൊരു
നിമിഷമെനിക്കില്ല ..
ഇതിലലിയാൻ കൊതിക്കാത്തൊരു
ജന്മവുമില്ലെനിക്ക് .. !
എത്ര ആർത്തിരമ്പിയാലും
എത്ര കൂകി വിളിച്ചാലും
കലിതുള്ളിയാടിയാലും
ഇവയെ പ്രണയിച്ചു തീരുന്നൊരു
നിമിഷമെനിക്കില്ല ..
ഇതിലലിയാൻ കൊതിക്കാത്തൊരു
ജന്മവുമില്ലെനിക്ക് .. !
ചിറകു തളരാതെ
നീയിഴുകിച്ചേരാത്ത
ഒരു വരിയെങ്കിലും
എന്നിൽ പിറന്നിരുന്നുവോ ?
നിന്റെ ഈണം കലരാത്ത
ഒരു ഗാനമെങ്കിലും
ഞാൻ പാടിയിരുന്നുവോ ?
നിന്റെ നിറങ്ങളലിയാത്ത
ഒരു ചിത്രമെങ്കിലും
ഞാൻ കോറിയിരുന്നുവോ ?
എന്നോ എവിടെയോ
എന്റെ ലോകം
നീ മാത്രമായ് തീർന്നിരുന്നു ... !!
അതിർവരമ്പുകൾ പണിയാത്ത
എന്റെ സ്നേഹത്തിന്റെ
വിശാലതയിൽ ,
ആഴമളക്കാത്ത എന്റെ
വാക്കുകളുടെ സമുദ്രത്തിൽ
നീയിന്നുമുണ്ട്... !!
എത്ര പറന്നിട്ടും
ചിറകുതളരാത്ത രാപ്പാടീ ... !!
ഒരു വരിയെങ്കിലും
എന്നിൽ പിറന്നിരുന്നുവോ ?
നിന്റെ ഈണം കലരാത്ത
ഒരു ഗാനമെങ്കിലും
ഞാൻ പാടിയിരുന്നുവോ ?
നിന്റെ നിറങ്ങളലിയാത്ത
ഒരു ചിത്രമെങ്കിലും
ഞാൻ കോറിയിരുന്നുവോ ?
എന്നോ എവിടെയോ
എന്റെ ലോകം
നീ മാത്രമായ് തീർന്നിരുന്നു ... !!
അതിർവരമ്പുകൾ പണിയാത്ത
എന്റെ സ്നേഹത്തിന്റെ
വിശാലതയിൽ ,
ആഴമളക്കാത്ത എന്റെ
വാക്കുകളുടെ സമുദ്രത്തിൽ
നീയിന്നുമുണ്ട്... !!
എത്ര പറന്നിട്ടും
ചിറകുതളരാത്ത രാപ്പാടീ ... !!
Sunday, June 23, 2013
Friday, June 21, 2013
Thursday, June 20, 2013
ആണ്ടുകൾ പിന്നിടുമ്പോഴും
നമ്മുടെ മൌനങ്ങൾക്കുള്ളിൽ എത്രയാണ്ടുകളാണ് നില തെറ്റി വീണത് ... ? എത്രയെത്ര മഴക്കാടുകൾ പൂക്കുകയും , എത്ര മേഘക്കൂട്ടങ്ങൾ നിലംപതിക്കുകയും ചെയ്യ്തു ... !! അറിഞ്ഞിരുന്നില്ലേ തേടുകയായിരുന്നു നിന്നെ ഞാൻ.. ഓരോ ഗുൽമോഹറിൻ നെഞ്ചിലും ,ഓരോരോ വിജനതയിലും ... ! മഴവില്ലോ , വസന്തമോ, സംഗീതമോ , മഴയോ ... ഞാൻ പ്രണയിക്കുന്ന എന്തിലും നീയുണ്ടായിരുന്നല്ലോ... ! നീ സമ്മാനിച്ച പ്രണയത്തിന്റെ വർണ്ണരാജികളിൽ നിലതെറ്റി വീണും , നിന്റെ ലോകത്തിൽ സ്വയം മറന്നും എന്നൊക്കെയോ ഞാനും !! ഒടുവിൽ നീയൊരു സ്വപ്നമായ് ഓർമ്മകളുടെ കാണാക്കയങ്ങളിലേയ്ക്ക് മറയുമ്പോഴും ഞാൻ പ്രണയിക്കുകയായിരുന്നു... നമ്മുടെ നാളുകളെ.. ! ഇന്നിതാ ഇപ്പോഴും എന്നെ ത്രസിപ്പിച്ച നിന്റെ വാക്കുകളെ തേടുകയാണ് ഞാൻ ... എന്നെ പൊതിയുന്ന ഓരോ മൌനത്തിലും ... !!
Wednesday, June 19, 2013
ഒരിക്കൽ
ഈ പുസ്തകത്തിലെ ഓരോ താളിലും, എവിടെയൊക്കെയോ ഞാൻ വായ്ക്കാൻ കൊതിച്ചിരുന്ന എന്തൊക്കെയോ നിറഞ്ഞിരുന്നു.. ! വായനയിൽ പൊതുവെ വിമുഖയായതുകൊണ്ടോ , അധികമൊന്നും വായിക്കാൻ സാധിക്കാഞ്ഞതിനാലോ , എന്തോ, മലയാള സാഹിത്യത്തിൽ എന്നെ ഇത്രത്തോളം പിടിച്ചുലച്ച മറ്റൊരു നോവൽ ഇതുവരെ ഉണ്ടായിട്ടില്ല. ഒരു പച്ചയായ മനുഷ്യന്റെ ഹൃദയത്തിലൂടെ നടക്കുന്ന അനുഭൂതി എന്നിലുളവാക്കാൻ എൻ. മോഹനന്റെ ഈ പുസ്തകത്തിനു സാധിച്ചു. ഇതിലെ ഓരോ വാക്കിലും ജീവനുള്ളത് പോലെ എന്റെ നെഞ്ചിൽ കിടന്നു പിടയ്ക്കുന്നു.. !!
1999 ഒക്ടോബർ മാസം മരിച്ച അദ്ദേഹത്തിന്റെ പ്രസ്തുത പുസ്തകം പ്രസിദ്ധീകരിച്ചത് അതേ വർഷം മെയ് മാസത്തിലാണ്, എന്നിരിക്കെ അദ്ദേഹത്തിന്റെ അവസാന നാളുകളിൽ എഴുതിയ ഹൃദയഹാരിയായ ഈ നോവൽ വർഷങ്ങൾക്കു ശേഷം ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരു രീതിയിലും അറിയാത്ത അജ്ഞാതയായ ഞാൻ വേദനയോടെ വായിക്കുമ്പോൾ മണ്ണിനടിയിൽ കാലങ്ങൾക്ക് മുൻപ് ഇഴുകി ചേർന്ന ആ ഹൃദയം ഒരു വേള , സ്പന്ദിച്ചിട്ടുണ്ടാവുമോ ? തന്റെ സകലമാന നോവും, വ്യഥയും വായനക്കാരന്റെ സിരയിലെയ്ക്ക് പകർത്തി ,ഒരുപാട് ചിന്തകൾക്ക് തിരികൊളുത്തി വിസ്മൃതിയിലേയ്ക്ക് മായുന്ന കലാകാരിൽ ഒരാളായി എൻ. മോഹനനും ! ചക്കിയും.................... !!
"i ve loved you with an everlasting love !! "

Subscribe to:
Posts (Atom)