Friday, September 28, 2012

ഒളിച്ചോട്ടം


ചൂടില്‍ പൊടിഞ്ഞ മണലിന്‍റെ
മൂകസ്പന്ദനങ്ങളില്‍നിന്നുമൊളിച്ചോടി
ഓര്‍മ്മകള്‍ വിരിച്ചിട്ട ഒറ്റയടിപ്പാതകളിലൂടെ
തനിയെ ഞാനും പോകാറുണ്ട് ,
പൂക്കള്‍ കൊഴിഞ്ഞു ചുവപ്പിച്ച
എന്‍റെ നാട്ടുവഴികളുടെ
ഇനിയും മങ്ങാത്ത നിറങ്ങളിലേയ്ക്ക് !
കോടമഞ്ഞും മുടിയില്‍ ചൂടി ,
ഭൂമിയിലേയ്ക്കിറങ്ങി വരുന്ന
മേഘക്കുഞ്ഞുങ്ങളെ തൊടുന്ന
കുന്നിന്‍ചെരുവുകളിലേയ്ക്ക് !
മഴവില്ലു വിരിയുന്ന പുഴവക്കത്തെ
നഗ്നമായ മരക്കൂട്ടങ്ങളുടെ
മേനിനുകരുന്ന തെന്നലില്‍
സ്വയംമറക്കുന്ന കാടുകളിലേയ്ക്ക് !

2 comments:

  1. പ്രകൃതിയോടുള്ള പ്രണയം!
    നന്നായിരിക്കുന്നു വരികള്‍.
    ആശംസകള്‍

    ReplyDelete
  2. മഴവില്ലു വിരിയുന്ന പുഴവക്കത്തെ
    നഗ്നമായ മരക്കൂട്ടങ്ങളുടെ
    മേനിനുകരുന്ന തെന്നലില്‍
    സ്വയംമറക്കുന്ന കാടുകളിലേയ്ക്ക്
    ഊളിയിട്ടു കാറ്റത്ത് പൊഴിഞ്ഞ ഒരിലയായി സ്വയം മരന്നങ്ങനെ
    പറന്നുനടക്കണം.

    ReplyDelete