Wednesday, September 26, 2012

വാനവും കടലും

നീ വാനവും, 
ഞാന്‍ കടലുമായിരുന്നെങ്കില്‍ , 
ഞാന്‍ വറ്റിവരളും വരെ, 
നീ ഇല്ലാതാകും വരെ, 
കണ്ണില്‍ കണ്ണില്‍ നോക്കി 
നമുക്കു കാലത്തെ 

തോല്‍പ്പിക്കാമായിരുന്നു ...
വാക്കുകള്‍ തിരകളായി
നിന്നിലേയ്ക്കുയര്‍ത്തുകയും,
പ്രണയം മഴയായി
എന്നിലേയ്ക്ക് പൊഴിക്കുകയും,
രാവില്‍ നിലാവില്‍
സ്വയം മറക്കുകയും ചെയ്യാം ... !!

7 comments:

  1. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  2. കടലും..ആകാശവും..
    ആഴവും പരപ്പുമുള്ള മനസ്സുകള്‍ക്ക് യോജിച്ച ഉപമകള്‍ ..

    ReplyDelete
  3. ആ ഉപമ കലക്കി.... സൂപ്പര്‍ ടൂപ്പര്‍ ആയിട്ടുണ്ട് ... ഇഷ്ടപ്പെട്ടു!

    അപ്പൊ വീണ്ടും ഇതുപോലുള്ള മുട്ടന്‍ സംഗതികള്‍ പോരട്ടേയ്...!

    ReplyDelete
  4. അർത്ഥവത്തായ വരികൾ

    എങ്ങനെ വേണേലും ഇതിനെ നിർവ്വചിക്കാം... നിർവ്വചിച്ച് രണ്ട് പാരഗ്രാഫ് തന്നെയെഴുതാം....

    രാവിൻ നിലാവിൽ സ്വയം മറന്ന്, പ്രണയം മഴയായ് പൊഴിച്ച് .... മനോഹര വരികൾ അർത്ഥ സമ്പുഷ്ടം...

    ഞാൻ ഫോളോ ചെയ്തിട്ടുണ്ട്, എനിക്കും ഒരു ബ്ലോഗുണ്ട്. സമയം അനുവദിക്കുകയാണേൽ അങ്ങോട്ട് ക്ഷണിക്കുന്നു. അവിടെ വിവാദവും കഥകളുമേ കാണൂ... :))

    ReplyDelete
  5. നീ ഇല്ലാതാകും വരെ,
    കണ്ണില്‍ കണ്ണില്‍ നോക്കി

    ReplyDelete
  6. സുനാമിയടിച്ചാൽ .........?.........:)

    ReplyDelete