Monday, September 10, 2012

കരിമഷി

ആഴത്തിനതിരു പണിതപോല്‍
നിറമിഴികളിലൊരു മതിലു 
കെട്ടിയിന്നലെ,
കരിമഷി കൊണ്ടവള്‍ !
കഥകളായിരം പറയാന്‍ തുടങ്ങിയത്
കരിമഷി പുരണ്ട കണ്ണുകളാണെന്നവനാണ് 
ആദ്യം പറഞ്ഞത് !
വാക്കുകളുടെ സൌന്ദര്യത്തില്‍ മയങ്ങി
വീണു ചെളി പുരണ്ടപ്പോള്‍
കണ്ണ് കലക്കിഒഴുകിത്തുടങ്ങിയതും
കരിമഷിചന്തം തന്നെയായിരുന്നില്ലേ ?
അറിഞ്ഞോ അറിയാതെയോ
പിന്നെ കൈത്തണ്ടയിലായി സ്ഥാനം !
അവള്‍ തൊട്ടിടമെല്ലാം
കരിയായും, കറയായും,
പിന്നെ അവളുടെ മകളുടെ
കവിളിലെ തടിച്ച വട്ടമായും
കരിമഷിയുടെ പുതിയ കഥ !

3 comments:

  1. ഏറെയിഷ്ടായ വരികള്‍..

    ReplyDelete
  2. ഇതെങ്ങിനെയാണു നല്ല വരികളുള്ള ഇത്ര കവിതകൾ എഴുതികൂട്ടാനാവുന്നത്!!!! ആശംസകൾ നിശാഗന്ധീ

    ReplyDelete

  3. ആഴത്തിനതിരു പണിതപോല്
    നിറമിഴികളിലൊരു മതിലു
    കെട്ടിയിന്നലെ,
    കരിമഷി കൊണ്ടവള് !..... Nalla prayogam

    ReplyDelete