പൌര്‍ണ്ണമി രാവുകളില്‍,
നിലാവും ഭൂമിയും അനുരാഗത്തിലാഴുമ്പോള്‍ ,
സ്വപ്‌നങ്ങള്‍ വിടര്‍ന്നു പരിലസിക്കുമ്പോള്‍ ,
കണ്ണുകള്‍ ഇരുളില്‍ കുളിക്കാനിറങ്ങുമ്പോള്‍ ,
പിസ്താമരങ്ങള്‍ നിറഞ്ഞ വയലുകളില്‍
പ്രകൃതി പാടുന്ന പാട്ടു കേള്‍ക്കാമത്രേ ...!
നിലാവ് തൊടുന്ന രാത്രിയില്‍ മാത്രം,
തോട് പൊട്ടിച്ച് ,
വെളിച്ചം കുടിക്കുന്ന വിത്തുകളാണവ !
കഴിഞ്ഞ ദിവസം സിറിയയില്‍ പോയപ്പോള്‍ , അവിടുന്ന്‍ കിട്ടിയ ഒരു വിവരമാണ് ഇത്. പൂര്‍ണ്ണചന്ദ്ര ദിവസങ്ങളില്‍, പിസ്താ തോട്ടങ്ങളില്‍ പോയാല്‍ , കട്ടിയുള്ള തോടുകള്‍ പൊട്ടുന്ന ചെറിയ ശബ്ദം പാട്ടുപോലെ കേള്‍ക്കാമത്രെ ! ആ തോടുകള്‍ക്കുള്ളിലാണ് പിസ്തയുള്ളത് !
ReplyDeleteആദ്യ അറിവാണേട്ടൊ ....
ReplyDeleteപങ്ക് വച്ചതില്‍ നന്ദി ...
അതും നല്ല വാക്കുകള്‍ കൊണ്ട് ...
കവിത കൊള്ളാം. അപ്പോള്‍ സിറിയയില്‍ പോയത് കവിതയെഴുതാനും പിസ്ത കഴിക്കാനും ആണോ?
ReplyDeleteNice poem.
ReplyDeleteIn Syria!!! At this time of danger!!!
ഈ പുതിയ അറിവു പകർന്നു തന്നതിനു നന്ദി.
ReplyDelete(സിറിയയിൽ പൊട്ടുന്നത് കേട്ടത് പിസ്ത തന്നെയായിരുന്നോ ?)
you are god
ReplyDeletenice
ReplyDelete