Saturday, September 1, 2012

മഴവില്ല്

മനസ്സിന്‍റെ അനന്തമായ ആകാശച്ചെരുവില്‍ 
ഒരിക്കല്‍ ഒരു മഴവില്ലു വിരിഞ്ഞു,
വെയിലും മഴയും കണ്ണുപൊത്തിക്കളിച്ചിരുന്ന ഈ താഴ്വരയില്‍,
കാര്‍മേഘങ്ങള്‍ സ്ഥിരതാമസത്തിനു വരും മുന്‍പേ,
തുള്ളിതോരാതെ മഴ ആര്‍ത്തലച്ചു പെയ്യും മുന്‍പേ,
നനുത്തൊരു ചാറലില്‍ കൈ നിറയെ തിളങ്ങുന്ന കിരണങ്ങളുമായി,
എന്‍റെ ചിന്തകളില്‍ നിറഞ്ഞിരുന്ന ഏഴു നിറങ്ങള്‍ 
ഇന്ന് മറഞ്ഞിരിക്കുന്നത് ഏതു ചക്രവാളത്തിലാണ് ?

6 comments:

  1. എന്‍റെ ചിന്തകളില്‍ നിറഞ്ഞിരുന്ന ഏഴു നിറങ്ങള്‍
    ഇന്ന് മറഞ്ഞിരിക്കുന്നത് ഏതു ചക്രവാളത്തിലാണ് ?????

    ReplyDelete
  2. എങ്ങും മറഞ്ഞിട്ടില്ല. ചുറ്റും നോക്കു. മനസ്സിന്റെ അനന്തമായ ആകാശത്തിലേക്ക് ഇതള്‍ വിടര്‍ത്തി നില്‍ക്കുന്ന ഒരായിരം പുഷ്പ്പങ്ങളില്‍ ഈ നിറങ്ങള്‍ മയങ്ങി കിടപ്പുണ്ട്. കവിത നന്നായി.

    ReplyDelete
  3. ഞാനും ചിലതൊക്കെ കുത്തികുറിക്കുന്നുണ്ട്.
    http://gireeshks.blogspot.in/
    ഒന്ന് ഈവഴിയും വരുമോ. തെറ്റുകുറ്റങ്ങള്‍ ചൂണ്ടി കാണിക്കുമോ?

    ReplyDelete
  4. മറവിയുടെ ചക്രവാളത്തിലല്ല തന്നെ....

    ReplyDelete
  5. മനസ്സിലെ കാര്‍മേഘങ്ങള്‍ കാറ്റില്‍ അലിഞ്ഞ് ഇല്ലാതാകുമ്പോള്‍, നിറങ്ങളുടെ തേരിലേറി മഴവില്ല് നിന്റെ മനസ്സില്‍ വീണ്ടും വിരിയും...

    ReplyDelete
  6. oru pravasyam ennode samsarikhumo enikh angayode tonunnate pranayam alla amitam aya aradhana anu

    ReplyDelete