Wednesday, October 2, 2013

ഒരു കാഴ്ച്ച

ഒരു നിമിഷത്തിന്‍റെ
ആനുകൂല്യത്തില്‍
ഒരു ശ്വാസത്തിന്‍റെ
അവസാന മിടിപ്പില്‍
സൂര്യനെപ്പോലൊരിതള്‍...,..
നനഞ്ഞ മണ്ണില്‍
വേരിലൊട്ടി,
കാറ്റില്‍ പറക്കാതെ
കണ്ണീരു പോലെ
മറ്റൊരിതള്‍....,..
പ്രകാശത്തെ ഒരു നോക്ക്
ഒടുവിലായ് കാണുന്ന
ഇതളിന് ,
തായ്തണ്ടിനോട് പാടാന്‍
വിരഹാര്‍ദ്രമായ
ഒരു കവിതയുണ്ടാവും ..


3 comments:

  1. നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  2. ആ ഇതൾ കവിത പാടുന്നുണ്ടാവും

    ReplyDelete