Tuesday, October 22, 2013

ചതി

മുറിയുടെ ഒരു മൂലയില്‍
കൊന്നിട്ട പ്രാണിയെപ്പോലെ
വെറും നിലത്തു ഞാന്‍ കിടന്നു..
നിന്നെയോര്‍ത്തു കരഞ്ഞു ...
മറ്റൊരു മുറിയുടെ ആഡംബരത്തില്‍
നീ അവളെ നഗ്നയാക്കിയിരുന്നു..
അവളെ ചുംബിക്കാന്‍
തുടങ്ങിയിരുന്നു.. 

9 comments:

  1. ചതിയിലെ ചുംബനങ്ങൾ.... പ്രണയത്തിലെ ചുംബനങ്ങൾ.... രണ്ടിന്റെയും രുചി ഒന്നാണ്.പക്ഷെ,കാലങ്ങൾ എടുക്കും ഏത് ചുംബനമെന്ന് തിരിച്ചറിയാൻ.തിരിച്ചറിയുമ്പോൾ ഓർക്കാനും.... കുത്തികുറിക്കാനും.... ഉപകരിക്കും. (എന്റെ അനുഭവം)

    ReplyDelete
    Replies
    1. സാദിക് ഭായിയെ കണ്ടിട്ട് കുറെ കാലമായി ബൂലോഗത്ത്.
      ഇപ്പോള്‍ കണ്ടതില്‍ സന്തോഷം അറിയിക്കട്ടെ

      Delete
  2. ഈ കവിത എനിക്ക് വളരെ വളരെ വളരെ വളരെ വളരെയിഷ്ടമായി.കാരണം, എനിക്ക് ഏറെ പരിചിതമാണ് ചതിയെന്ന വാക്ക്.!


    ശുഭാശംസകൾ....

    ReplyDelete
  3. ചതിയെന്നതൊന്നില്ല ഈ ലോകത്ത്
    എല്ലാരും നല്ലവര്‍

    എന്തൊരു ബോറായിരിയ്ക്കും ജീവിതം!!!

    ReplyDelete
  4. അവന്റെ ശരി, നിന്റെ തെറ്റ് ...ചതി !

    ReplyDelete
  5. കൊള്ളാം. എഴുത്ത് നന്നായിരിക്കുന്നു. ചതിക്കും ഉണ്ട് രണ്ട് വശം, രണ്ട് ഭാവം - ഒന്ന് ദുഃഖം, അതനുഭവിച്ചയാള്‍ക്ക് - മറ്റൊന്ന് ക്രൂരാനന്ദം, അതനുഭവിപ്പിച്ചയാള്‍ക്ക്
    www.sremmannur.blogspot.in

    ReplyDelete
  6. നന്നായിരിക്കുന്നു. കവിതയും, സാദിഖ് ഭായുടെ വാക്കുകളും

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. കേളിയുടെ മൂല്യമളക്കുന്ന പൂത്ത മണമുള്ള പച്ച നോട്ടിന്റെ ഗന്ധം .....
    കിറപ്പായയും ആഢംബര മാളികയും അളവുകോൽ....
    മാറ്റം മാറാതെ ഇന്നും നാറ്റത്തെ തോളിലേറ്റുന്ന മനുഷ്യൻ

    ReplyDelete