Tuesday, October 29, 2013

കാറ്റും മഴയും

മുറ്റം മുഴുവന്‍ കരിയില 
വീഴ്ത്തിക്കൊണ്ട് 
ഒരു കാറ്റ് കടന്നുപോയി.. 
തൊട്ടു പിന്നാലെ 
വീണു കിടന്ന ഇലകളെല്ലാം നനച്ച് 
ഒരു മഴയും .. 
ഇടവഴിയിലെവിടെയോ വച്ച്
ഇലകള്‍ നനഞ്ഞുമണ്ണില്‍ വീണുതുടങ്ങി ..

1 comment:

  1. കാറ്റ്,മഴ

    ഇല മണ്ണിൽത്തന്നെ.

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete