നമുക്കിടയിലെ ആകാശം
നിറമില്ലാതായിരിക്കുന്നു !
നമുക്കിടയിലെ
തീരത്ത് നിന്നും
ചിന്തകൾ വേരറ്റ്
കടലിന്റെ അശാന്തിയിലെയ്ക്ക്
പറക്കുന്നു !
വാക്കുകൾ വാൾമുന പോലെ തിളങ്ങുകയോ ?
കാറ്റിൽ മുറിവ് മണക്കുകയോ ?
എവിടെയാണ് നാം
തപസ്സിരുന്നുണർത്തിയ പൂങ്കാവനങ്ങൾ ?
നിറങ്ങൾ ?
ചാരുതകൾ ?
തിരമാലയുടെ നേർത്ത സംഗീതം ?
കാലമൊരു തീപ്പന്തം പോലെ
സർവ്വതുമെരിച്ചു നീങ്ങുന്നു !
കൂടെ മുഴുവനായ്
പിഴുതെറിയപ്പെട്ട് നമ്മിലെ നാമും !
നിറമില്ലാതായിരിക്കുന്നു !
നമുക്കിടയിലെ
തീരത്ത് നിന്നും
ചിന്തകൾ വേരറ്റ്
കടലിന്റെ അശാന്തിയിലെയ്ക്ക്
പറക്കുന്നു !
വാക്കുകൾ വാൾമുന പോലെ തിളങ്ങുകയോ ?
കാറ്റിൽ മുറിവ് മണക്കുകയോ ?
എവിടെയാണ് നാം
തപസ്സിരുന്നുണർത്തിയ പൂങ്കാവനങ്ങൾ ?
നിറങ്ങൾ ?
ചാരുതകൾ ?
തിരമാലയുടെ നേർത്ത സംഗീതം ?
കാലമൊരു തീപ്പന്തം പോലെ
സർവ്വതുമെരിച്ചു നീങ്ങുന്നു !
കൂടെ മുഴുവനായ്
പിഴുതെറിയപ്പെട്ട് നമ്മിലെ നാമും !
കാലമൊരു തീപ്പന്തം പോലെ
ReplyDeleteസർവ്വതുമെരിച്ചു നീങ്ങുന്നു..
നല്ല കവിത
ശുഭാശംസകൾ....
കാലം നീങ്ങട്ടെ
ReplyDeleteചിന്തകൾ വേരറ്റ്
ReplyDeleteകടലിന്റെ അശാന്തിയിലെയ്ക്ക്
പറക്കുന്നു !
കടല്‍ തീരത്തേക്കാള്‍ ശാന്തി തരാന്‍ കടലിനാവുമായിരിക്കും.//////////
കവിതയോടുള്ള ഇഷ്ടം രേഖപെടുത്തിടിയിരിക്കുന്നു
നമ്മിലെ നാമെ കണ്ടെത്താം
ReplyDeleteനന്മകള്‍ തിരിച്ചെടുക്കണം....
ReplyDeleteആശംസകള്‍
ഒരു നല്ല കവിത
ReplyDeleteനന്നായിരിക്കുന്നു
ReplyDeleteആശംസകള്‍
അന്ന് ഞാന്‍ ഞാനായും, നീ നീയായും മാറിയ നാളുകള്‍...,...
ReplyDeleteനന്നായിട്ടുണ്ട് കവിത.. ആശംസകള്‍
കൂടെ മുഴുവനായ്
ReplyDeleteപിഴുതെറിയപ്പെട്ട് നമ്മിലെ നാമും !
നമ്മിലെ നമ്മെ, നന്മയെയും
തപസ്സിരുന്നുണ൪ത്തേണ്ടിയിരിക്കുന്നു...