നിന്നെയും കാത്തുനിന്ന
മണ്‍വരിപ്പാതകകളില്‍നിന്നും
ഇത്രത്തോളം നടന്നകന്നിരിക്കുന്നു ഞാന്‍ !
ഒരു ജന്മത്തിന്‍റെ ദൈര്‍ഘ്യം ,
ഒരോര്‍മ്മയുടെ വേഗത്തില്‍ !
മഴയെത്ര പെയ്തിട്ടും
മായാത്ത ചുവര്‍ചിത്രങ്ങള്‍
മനസ്സിന്‍റെ ഭിത്തിയില്‍ !
കണ്ണെത്താദൂരത്തോളം
നമ്മള്‍ കോറിയിട്ട വരകള്‍ , ചിരികള്‍ !
എത്ര ചോദിച്ചിട്ടും ഉത്തരം തരാത്ത
ഒരേ ചോദ്യത്തിന്‍റെ ഒരായിരം മുഖങ്ങള്‍
പൊടിതട്ടാതെ , നിഴലിനോപ്പം നടക്കുന്നു !
നിന്നോടിനി ചോദിക്കവയ്യല്ലോ ...
ചോദ്യങ്ങളിനി എനിക്കൊപ്പം മണ്ണോടു ചേരട്ടെ !
നിലാവുദിക്കാത്ത കറുത്ത പാതകളിത്ര
നടന്നു തീര്‍ത്തത് നീയില്ലാത്ത തീരം തേടിയാണ് !
നേര്‍ത്തൊരു മിന്നലായ് ഇന്നും
നീ എവിടെ നിന്നോ എത്തിനോക്കുന്നതെന്തിനാണ് ?
എല്ലാ വഴികള്‍ക്കുമൊടുവില്‍ നീയാണ് ...!
വഴികളെല്ലാം നിന്നിലേയ്ക്കാണ് !
മണ്‍വരിപ്പാതകകളില്‍നിന്നും
ഇത്രത്തോളം നടന്നകന്നിരിക്കുന്നു ഞാന്‍ !
ഒരു ജന്മത്തിന്‍റെ ദൈര്‍ഘ്യം ,
ഒരോര്‍മ്മയുടെ വേഗത്തില്‍ !
മഴയെത്ര പെയ്തിട്ടും
മായാത്ത ചുവര്‍ചിത്രങ്ങള്‍
മനസ്സിന്‍റെ ഭിത്തിയില്‍ !
കണ്ണെത്താദൂരത്തോളം
നമ്മള്‍ കോറിയിട്ട വരകള്‍ , ചിരികള്‍ !
എത്ര ചോദിച്ചിട്ടും ഉത്തരം തരാത്ത
ഒരേ ചോദ്യത്തിന്‍റെ ഒരായിരം മുഖങ്ങള്‍
പൊടിതട്ടാതെ , നിഴലിനോപ്പം നടക്കുന്നു !
നിന്നോടിനി ചോദിക്കവയ്യല്ലോ ...
ചോദ്യങ്ങളിനി എനിക്കൊപ്പം മണ്ണോടു ചേരട്ടെ !
നിലാവുദിക്കാത്ത കറുത്ത പാതകളിത്ര
നടന്നു തീര്‍ത്തത് നീയില്ലാത്ത തീരം തേടിയാണ് !
നേര്‍ത്തൊരു മിന്നലായ് ഇന്നും
നീ എവിടെ നിന്നോ എത്തിനോക്കുന്നതെന്തിനാണ് ?
എല്ലാ വഴികള്‍ക്കുമൊടുവില്‍ നീയാണ് ...!
വഴികളെല്ലാം നിന്നിലേയ്ക്കാണ് !
എല്ലാ വഴികളും റോമിലേയ്ക്കത്രെ
ReplyDeleteഅന്ന് എന്‍റെ യാത്ര തുടങ്ങുന്നത് നിന്‍ വിരല്‍ത്തുമ്പില്‍ നിന്നാണ്....
ReplyDeleteഇന്ന് നിന്‍ വിരിമാറിലൂടെ സഞ്ചരിച്ച് ...
നാളെ അവസാനിക്കുന്നത് നിന്‍ കാല്‍ച്ചുവട്ടില്‍ വന്നായിരിക്കും.
ചിലരങ്ങനെയാണ് എത്ര ദൂരം കടന്നാലും ,ഏതു വഴിയെടുത്ത് തനിച്ചു നടന്നാലും കൂടെവരും.
ReplyDeleteസാധ്യതയില്ലാത്ത ഇരുട്ടിലും നിഴലായകത്തേക്ക്ക്ക് വീണ് ചേര്‍ന്ന് നടക്കും ..
കവിത നന്നായി ,നിശാഗന്ധി .
അഹംബ്രഹ്മാസ്മി!
ReplyDeleteആശംസകള്‍