Thursday, January 10, 2013

ഉറ്റുനോട്ടം

ദൂരെയൊരുനാളില്‍ എന്നെ 
എനിക്ക് കാണാം 
കണ്ണീര്‍ക്കാലങ്ങള്‍ക്കക്കരെ ,
നീറും ചിന്തകള്‍ക്കും ,
ഓര്‍മ്മകളുടെ ശൈത്യകാലങ്ങള്‍ക്കും അപ്പുറം 
ഒരു നാള്‍ ...
അന്നും നിന്നെ ഞാന്‍ ഓര്‍ക്കുന്നുണ്ടാവുമോ 
അതോ നിന്നെ ഞാന്‍ മറന്നിട്ടുണ്ടാവുമോ ... 
നിന്നെ മറന്നെങ്കില്‍ അന്നും ആകാശം നരച്ചതും 
പ്രകൃതി മരവിച്ചതുമാവും !
 ഇല്ലെങ്കില്‍ ഇന്ന് ഞാന്‍ കാണുന്നതും 
ഒരു സ്വപ്നമാണ് ! 


3 comments:

  1. സ്വപ്നം മാത്രമാകട്ടെ ഈ കാഴ്ച......

    ReplyDelete
  2. സ്വപ്നം പോലെ....

    ReplyDelete
  3. സ്വപ്നമല്ല ഒരിയ്ക്കലും

    ReplyDelete