Tuesday, January 15, 2013

നീ...

അലകളൊന്നുമില്ലാത്ത തടാകത്തിലെ
മൂകതയില്‍ ,
കാറ്റ് വരച്ച ചിത്രം പോലെയാണ് 
നീയെന്‍റെയുള്ളില്‍ !
ചില രാവുകളിലെ സ്വപ്നങ്ങളില്‍
നിന്‍റെ കണ്ണുകള്‍ തീര്‍കുന്ന മായാജാലത്തില്‍
എത്രയോ സാഗരസംഗമങ്ങള്‍ !
പകലുകള്‍ക്ക്‌ നിറമേറുന്ന
അപൂര്‍വ്വയാമങ്ങളാണ്
നിന്‍റെ പ്രണയം ..
നിന്റെ തലോടല്‍ ..
നിന്‍റെ ഗാനങ്ങള്‍ ...
നീ... !!

5 comments:

  1. നീയെന്ന ഗാനം

    ReplyDelete
  2. നീ... ജലരേഖപോലെ നിമിഷാർത്ഥത്തിൽ പൊലിയുമോ.....

    ReplyDelete
  3. 'നീ' തന്നെ എല്ലാം

    ReplyDelete
  4. കാറ്റുവരച്ച ചിത്രം പോലെ............
    ആശംസകള്‍

    ReplyDelete