പരമ്പരാഗത ലിഖിതങ്ങളില്‍
കുറിച്ചിട്ടതും
കരിങ്കല്‍പ്പാറകളിലെ
കൊത്തുപണികളും
താളിയോലകളിലെ
മുദ്രകളുമൊന്നുമായിരുന്നില്ല
ചരിത്രമെനിക്ക് !
നഗ്നപാദയായ് നടന്നുതീര്‍ത്ത
ചരല്‍വഴികളും
ചരമക്കോളത്തിലെ
സ്നേഹിതന്‍റെ നിസംഗതയും
പ്രണയത്തില്‍ പൊതിഞ്ഞ
ചുടുചുംബനങ്ങളും
പിന്നെയുള്ള കണ്ണീരാല്‍ കുതിര്‍ന്ന
വിടവാങ്ങലുകളും
ഏകാന്തതയിലെ
നിശബ്ദമായ ഭാഷയുടെ
ഇരുണ്ട ഭൂഖണ്ഡങ്ങളും
എവിടെയൊക്കെയോ
ചിതറിപ്പോയ ബന്ധങ്ങളുടെ
യാത്രാമൊഴികളുമൊക്കെയായിരുന്നു
എന്‍റെ ജീവിതചരിത്രം !
കലണ്ടറിന്‍ താളുകള്‍
തീവണ്ടിവേഗത്തില്‍ മറിയുമ്പോള്‍
ഓരോ ദിവസവും
ചരിത്രങ്ങളാവുന്നു !
ഇനിയുമെത്രയോ കാഴ്ച്ചകള്‍
എനിക്ക് മുന്‍പിലദൃശ്യരായ്
പൊട്ടിച്ചിരിക്കുന്നു !
കുറിച്ചിട്ടതും
കരിങ്കല്‍പ്പാറകളിലെ
കൊത്തുപണികളും
താളിയോലകളിലെ
മുദ്രകളുമൊന്നുമായിരുന്നില്ല
ചരിത്രമെനിക്ക് !
നഗ്നപാദയായ് നടന്നുതീര്‍ത്ത
ചരല്‍വഴികളും
ചരമക്കോളത്തിലെ
സ്നേഹിതന്‍റെ നിസംഗതയും
പ്രണയത്തില്‍ പൊതിഞ്ഞ
ചുടുചുംബനങ്ങളും
പിന്നെയുള്ള കണ്ണീരാല്‍ കുതിര്‍ന്ന
വിടവാങ്ങലുകളും
ഏകാന്തതയിലെ
നിശബ്ദമായ ഭാഷയുടെ
ഇരുണ്ട ഭൂഖണ്ഡങ്ങളും
എവിടെയൊക്കെയോ
ചിതറിപ്പോയ ബന്ധങ്ങളുടെ
യാത്രാമൊഴികളുമൊക്കെയായിരുന്നു
എന്‍റെ ജീവിതചരിത്രം !
കലണ്ടറിന്‍ താളുകള്‍
തീവണ്ടിവേഗത്തില്‍ മറിയുമ്പോള്‍
ഓരോ ദിവസവും
ചരിത്രങ്ങളാവുന്നു !
ഇനിയുമെത്രയോ കാഴ്ച്ചകള്‍
എനിക്ക് മുന്‍പിലദൃശ്യരായ്
പൊട്ടിച്ചിരിക്കുന്നു !
ചരിത്രം സംഭവബഹുലം
ReplyDeleteകലണ്ടറിന്‍ താളുകള്‍
ReplyDeleteതീവണ്ടിവേഗത്തില്‍ മറിയുമ്പോള്‍
ഓരോ ദിവസവും
ചരിത്രങ്ങളാവുന്നു !
നല്ല വരികള്‍
ആശംസകള്‍
bhoothakalathil ezhuthapetta charithra reghakal......
ReplyDelete