Friday, January 18, 2013

മറുപടിയുടെ ഭാഷ

മറുപടിയൊന്നെന്‍റെ പക്കലില്ല
മഷി നിറച്ച പേനയും
വ്യഥനിറഞ്ഞ വാക്കുകളും
അനക്കമില്ലാത്ത മുറിയില്‍
എന്നെയും കാത്തിരിക്കുകയാണ് !
എന്തെഴുതണം ഞാന്‍ ?
അന്തമില്ലാത്ത ആഴിപോല്‍നീണ്ട
കണ്ണീരിന്‍ ഭാഷയോ ?
ആവോളം കുത്തിനോവിക്കാന്‍
പോരുന്ന കൂരമ്പിന്‍ ഭാഷയോ ?
അകവും പുറവും മൂടിയ
അലസമായ ഇരുളിന്‍ ഭാഷയോ ??
എന്താണിനിയുo ഞാനെഴുതേണ്ടത് ?
തീര്‍ഥാടനം പോലെ
തളര്‍ന്നു നീങ്ങുന്ന
ദിനരാത്രങ്ങള്‍ക്കു മുന്‍പില്‍
പകച്ചുനില്‍ക്കുകയാണ് ഞാന്‍ !
മിന്നലിന്‍റെ ഒരു തുണ്ട്
വെളിച്ചത്തിലേയ്ക്ക് .... !! 

3 comments:

  1. മിന്നലിന്റെ തുണ്ടുവെട്ടമുണ്ടല്ലോ...!!

    ReplyDelete
  2. എന്തെഴിതിയാലും നല്ല കവിതകള്‍ വിരിയുകല്ലതെ മറ്റൊന്നും സംഭവിച്ചില്ല..!!
    ഒരായിരം ആശംസകള്‍

    ReplyDelete