Saturday, February 13, 2010

പ്രണയത്തിന്‍ വസന്തരേണുക്കള്‍....


നമുക്ക് മുന്‍പില്‍ നമ്മുടെ പ്രണയത്തിന്‍ വസന്തരേണുക്കള്‍ കൈകള്‍ കൂപ്പട്ടെ..
അസ്തമയരശ്മികള്‍ എന്റെ കണ്ണുകളെ തഴുകുന്നു...
കുഞ്ഞോളങ്ങള്‍ എന്റെ കാലുകളില്‍ നൃത്തം വയ്ക്കുന്നു..
മിന്നല്‍പിണരുകള്‍ പോലെ എന്റെ സത്തയിലേക്ക്,
നിന്‍റെ പുഞ്ചിരി തുളച്ചിറങ്ങുന്നു...
നീയും ഞാനുമായുള്ള ഈ വാടി എനിക്ക് സ്വര്‍ഗ്ഗത്തെക്കാള്‍ പ്രിയങ്കരം...
കാണാത്ത ലോകങ്ങളിലെ,മാലാഖമാരുടെ,
കേള്‍ക്കാത്ത മധുഗാനം പോലെ,
നിന്‍റെ കണ്ണുകള്‍ എനിക്കുമുന്‍പില്‍ പുതിയ കഥകള്‍ നിരത്തുന്നു...
സ്വപ്നങ്ങളെക്കുറിച്ച്‌ നീ വാചാലയാകുമ്പോള്‍,
എന്റെ ചിന്തകള്‍ നിന്നില്‍ മയങ്ങുന്നു...
നിശബ്ദമായി എന്റെ ഗാനങ്ങള്‍,നിന്‍റെ വാക്കുകളായി ഉണരുന്നു...

5 comments:

  1. കാണാത്ത ലോകങ്ങളിലെ,മാലാഖമാരുടെ,
    കേള്‍ക്കാത്ത മധുഗാനം പോലെ,
    നിന്‍റെ കണ്ണുകള്‍ എനിക്കുമുന്‍പില്‍ പുതിയ കഥകള്‍ നിരത്തുന്നു...

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete
  3. എന്നിട്ടും നീ എന്നെ അറിഞ്ഞില്ലല്ലോ ..എന്‍ ആര്‍ദ്ര നയനങ്ങള്‍ തുടച്ചില്ലല്ലോ ..എന്‍ ആത്മ വിപഞ്ചിക തന്ത്രികള്‍ മീട്ടിയ സ്പന്ദന ഗാനമോന്നും കേട്ടില്ലല്ലോ.........

    ReplyDelete
  4. This comment has been removed by a blog administrator.

    ReplyDelete