Tuesday, February 23, 2010

ഞാന്‍ അറിയുന്നു...


ചെമ്പക പൂവുകള്‍ മെത്ത വിരിച്ച നടവഴിയില്‍,
അസ്തമയസൂര്യന്റെ അവസാനകിരങ്ങള്‍ക്കൊപ്പം ,
ഞാനും, എന്റെ തൂലിത്തുമ്പില്‍ നിന്‍റെ ചിത്രം നിറച്ച,
അജ്ഞാതമായ നിശ്വാസങ്ങളും നിന്നു...

വര്‍ണച്ചിറകുകള്‍ പുഞ്ചിരിയില്‍ ഒളിപ്പിച്ചു,നീ നടന്നകലുമ്പോള്‍,
നനുത്ത പാദസരക്കിലുക്കങ്ങളില്‍ ,
എന്റെ ജീവനും, അതിലെ സ്വപ്നങ്ങളുടെ സകല കണികകളും,
പ്രണയത്തിന്റെ ചൂളയില്‍ ദഹിക്കുന്നത് അറിയുന്നു...

അകലങ്ങളില്‍ നിന്നും നിന്‍റെ കാലൊച്ചകള്‍ കേള്‍ക്കുവോളം,
പ്രാണന്റെ ഉള്ളില്‍ ഏതൊ വികാരങ്ങളുടെ ഞരങ്ങലുകളും മുരലുകളുമാണ് ...
വേനല്‍ മഴ ഒരിക്കലും പെയ്യ്‌തു തോരാതിരുന്നെങ്കില്‍...
കുളിര്‍നിലാവ് ഒരിക്കലും അണയാതിരുന്നെങ്കില്‍ ...

8 comments:

  1. ഈ കുളിര്‍നിലാവ് ഒരിക്കലും അണയാതിരുന്നെങ്കില്‍ ...

    ReplyDelete
  2. ഈ വേനല്‍ മഴ ഒരിക്കലും പെയ്യ്‌തു തോരാതിരിക്കട്ടെ...എന്ന് തന്നെ ഞാനും ആശിച്ച് പോകുന്നു.എല്ലാ വിധ ആശംസകളും.

    ReplyDelete
  3. that man is a big loser .... :(
    lucky those who will be that ink ... :)


    sorry 4 eng...

    ReplyDelete
  4. nalla kavitha adhyam thottu avasaanam vare oru feel undu..

    by the way why am I not able to paste google translated malayalam text here?

    ReplyDelete
  5. നല്ല വരികള്‍..വായിക്കുമ്പോള്‍ ഹര്ഷോന്മാദം കീഴടക്കുന്നു മനസ്സിനെ...
    വേനല്‍മഴയും കുളിര്നിലാവും ഒരുമിച്ചു വരുമോ..? എങ്കിലും പ്രണയം
    എല്ലാത്തിനും മറുപടി തരുന്നു....അങ്ങനെ വരുന്നതാകട്ടെ പ്രണയം....

    ReplyDelete
  6. rajesh....orumichu varumennalla uddeshichathu...
    pranayam venal mazhayaanu....
    pranayam kulir nilaavaanu...
    randum orumichalla upayogichirikkunnath....

    ReplyDelete
  7. vachichu abhipraayangal paranja ellavarkkum nani...


    veendum abhipraayangal prateekshikkunnu...

    ReplyDelete
  8. aavashyam vannaal nilaavum venalmazhayum kodunkaattum vasanthavum okke orumichu varuthaan kazhiyum...poetic licence ryt..??? heheh......

    ReplyDelete