Wednesday, March 3, 2010

വസന്തവും, പുതുജന്മവും, പുലരിയും ഞാന്‍തന്നെ...




ഞാന്‍ ശിശിരമല്ല...
ഇലകൊഴിയുന്ന കാടുകളില്‍ ഞാന്‍ ഇല്ല...
എന്റെ ഗാനങ്ങള്‍ തേടി നീ അലയേണ്ട...!
വസന്തത്തിന്‍ മാറില്‍ ഞാന്‍ പൂക്കളോട് കുശലം പറയുകയാണ്‌...
തെന്നലിന്‍ കൈകളില്‍ ഞാന്‍ സുഗന്ധം വാരി വിതറുകയാണ്‌...!

മൃതിയുടെ ഇരുമ്പഴിക്കുള്ളില്‍ എന്നെ തിരയേണ്ട..
ഞാന്‍ പുനര്‍ജനികളുടെ വാതിലാണ്...
കണ്ണീര്‍ എന്നെ നിന്‍റെ പക്കലേക്ക് ആനയിക്കില്ല..
പുഞ്ചിരിയോടെ നീ എന്റെ പക്കലേക്ക് പോരുക...
നിനക്കായി ഞാന്‍ ഇവിടെ കാത്തു നില്‍ക്കാം...!

അസ്തമയത്തിന്റെ അവസാന കിരണങ്ങളില്‍ നീ എന്നെ തേടുകയാണോ?
ഇതാ ഞാന്‍ പുലരിയില്‍,
നിനക്കായി പുതു ഗാനങ്ങള്‍ മെനയുന്നു...
പുല്‍മേടുകളില്‍ ഞാന്‍ മഞ്ഞുകണങ്ങള്‍ വിതറുകയാണ്‌...
അതിന്റെ നൃത്തത്തില്‍ നമുക്കും പങ്കുകൊള്ളാം...

10 comments:

  1. പുഞ്ചിരിയോടെ ഞാന്‍ നിന്റെ പക്കലേക്ക് .........മനോഹരമീ വരികള്‍

    ReplyDelete
  2. കവിത വായിക്കാറില്ല . കേള്‍ക്കാന്‍ മാത്രം ഇഷ്ടം ...

    ReplyDelete
  3. മൃതിയുടെ ഇരുമ്പഴിക്കുള്ളില്‍ എന്നെ തിരയേണ്ട..
    ഞാന്‍ പുനര്‍ജനികളുടെ വാതിലാണ്...
    കണ്ണീര്‍ എന്നെ നിന്‍റെ പക്കലേക്ക് ആനയിക്കില്ല..
    പുഞ്ചിരിയോടെ നീ എന്റെ പക്കലേക്ക് പോരുക...
    നിനക്കായി ഞാന്‍ ഇവിടെ കാത്തു നില്‍ക്കാം...! ഈ വരികള്‍ ഒരുപാട് ഇഷ്ടായീ....!! ഇനിയുമെഴുതൂ ഭാവുകങ്ങള്‍...!

    ReplyDelete
  4. ഇന്ത്യയുടെ രാഷ്ട്ര പിതാവും പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും ഞാന്‍ തന്നെ........

    വെറുതെ ഒരു അഹങ്കാരം...............:)

    ReplyDelete
  5. chakkarakutta very nice... continue

    ReplyDelete
  6. ശുഭ പ്രതീക്ഷകള്‍ എന്നും നല്ലതാണ് , മധുരമുള്ളതും സൌന്ദര്യമുള്ളതും മാത്രം ചുറ്റും വേണമെന്ന ശാട്യം യഥാര്‍ത്ഥ ജീവിതത്തില്‍ നമ്മെ എവിടെ എത്തിയ്കും? ...ഏതായാലും മുന്നോട്ടു പോകാന്‍ പ്രതീക്ഷകള്‍ വേണമല്ലോ ,പുലരിയില്‍ പുതുഗനങ്ങള്‍ കേട്ട് നൃത്തം വെയ്കാം ...അല്ലെ ?

    ReplyDelete
  7. ശുഭാപ്തി വിശ്വാസം നല്ലത് .എങ്കിലും ജീവിതം ശുഭവും അശുഭവും സമ്മിശ്രമാണല്ലോ .....

    ReplyDelete