ഈ നിമിഷം നിറയ്ക്കുന്ന
ശൂന്യത മുതൽ ,
ഇതിനു ശേഷമുള്ള
നീണ്ട ഇടവേളയും ,
അതിനുമപ്പുറം
പ്രളയം പോലിരച്ചു കയറുന്ന
മഹാമൌനവും ,
എങ്ങോ മുഖമറിയാതെ ,
സ്വരം കേൾക്കാതെ ,
ഒരു നിശ്വാസത്തിൻ
മിന്നൽപ്പിണരിൽ
ചിതറുന്ന സ്വപ്നമേ
നീയും കവിതയാണ് !
അവൾ പറഞ്ഞതും
നീ കേൾക്കാതെ പോയതും,
കേവലമീ ഇടവഴി
പോലും കവിതയാണ് !
ആ കണ്ണുകളും
കണ്ണുകളിൽ
ആളുന്ന അഗ്നിയും ,
നാളെയും
നാളെയുടെ നനഞ്ഞ വീഥിയിൽ
എന്നെയും കാത്തു നിൽക്കുന്ന
മരണവും !
ഓരോ വരിയിലും
ഒഴുകിയിറങ്ങുന്ന
വറ്റി വരളുന്ന
താനേ മറയുന്ന
ഈ ജന്മവും കവിത !
ശൂന്യത മുതൽ ,
ഇതിനു ശേഷമുള്ള
നീണ്ട ഇടവേളയും ,
അതിനുമപ്പുറം
പ്രളയം പോലിരച്ചു കയറുന്ന
മഹാമൌനവും ,
എങ്ങോ മുഖമറിയാതെ ,
സ്വരം കേൾക്കാതെ ,
ഒരു നിശ്വാസത്തിൻ
മിന്നൽപ്പിണരിൽ
ചിതറുന്ന സ്വപ്നമേ
നീയും കവിതയാണ് !
അവൾ പറഞ്ഞതും
നീ കേൾക്കാതെ പോയതും,
കേവലമീ ഇടവഴി
പോലും കവിതയാണ് !
ആ കണ്ണുകളും
കണ്ണുകളിൽ
ആളുന്ന അഗ്നിയും ,
നാളെയും
നാളെയുടെ നനഞ്ഞ വീഥിയിൽ
എന്നെയും കാത്തു നിൽക്കുന്ന
മരണവും !
ഓരോ വരിയിലും
ഒഴുകിയിറങ്ങുന്ന
വറ്റി വരളുന്ന
താനേ മറയുന്ന
ഈ ജന്മവും കവിത !
കേവലമീ ഇടവഴി
ReplyDeleteപോലും കവിതയാണ് !
നല്ല വരികൾ
ശുഭാശംസകൾ ...
കവിതാമയം!
ReplyDeleteആശംസകള്‍
നീ തന്ന ശൂന്യതയും, നിന്നിലേക്കുള്ള ഇടവേളകളും..
ReplyDeleteചിതറിയ സ്വപ്നങ്ങളും ഇന്നെന്‍റെ കവിതകള്‍,..
ശൂന്യതയിലും മൌനത്തിലും ചിതറുന്ന സ്വപ്നങ്ങളിലും അ൪ത്ഥം തേടുന്ന കവിമനസ്സുതന്നെയും ഒരു കവിതയാണ്...
ReplyDelete