Tuesday, March 19, 2013

മരണത്തിൽ മരിക്കാത്ത വാക്ക്

ചിത ...
കത്തിയെരിയുമ്പോൾ ,
നിന്റെ ഓർമ്മകൾ
നീന്തിത്തുടിച്ചയീ ചങ്ക്
പൊടിഞ്ഞു പൊടിഞ്ഞ്
നിനക്ക് ചുറ്റും പുകപടലങ്ങളായ്
നിന്നെ പൊതിയുമ്പോൾ ,
നിസംഗം നീ നിരസിച്ച
എന്റെയീ പ്രണയോപഹാരം
എന്റെ പ്രാണൻ ,
വെന്തു വെണ്ണീരാകുമ്പോൾ ,
ഞാൻ കരിഞ്ഞുതീർന്ന മണ്ണിൽ
നിനക്കായ് മാത്രം
എന്നും ഞാൻ കാത്തുവച്ച
ഒരു വാക്ക് ,
ഒരുനാളും കൊഴിയാത്തൊരു
ചോര ചിന്തുന്ന പൂവായ്
വിടരും .. !
പിന്നെ പടർന്നു പന്തലിക്കും
നിന്റെ കുഴിമാടത്തിങ്കലും
തണലാവാൻ ,
പൂമെത്ത വിരിക്കാൻ ,
വേരായ് ,
വേരിൻ പുതപ്പായ്
നിന്നെ പൊതിയാൻ ,
മരണത്തിലും മരിക്കാത്ത
എന്നിലെ നീയെന്ന വാക്ക് ! 

6 comments:

  1. പ്രണയനിരാസത്തിന് ഇതിലും നല്ല മറുപടിയില്ല.

    കുഴിമാടത്തിനരികിൽ,തണലായ് പൂത്തുലഞ്ഞു നിൽക്കുന്ന ഗുല്മോഹർ..!!

    ഒരു വാങ്ങ്മയ ചിത്രം തന്നെ..!!

    ശുഭാശംസകൾ ...

    ReplyDelete
  2. "നിസംഗം നീ നിരസിച്ച
    എന്റെയീ പ്രണയോപഹാരം
    എന്റെ പ്രാണൻ.."

    ചില മനുഷ്യർ മരണം കൊണ്ട് പോലും പക അവസാനിപ്പിക്കുന്നില്ല ... അവർക്ക് പെണ്ണിന്റെ നോവും കണ്ണീരും പ്രാണനും വെറും കളിപ്പാട്ടം മാത്രമാണ് ...

    വരികളിൽ തെളിയുന്ന വേദന മനസ്സിന്റെ ഉള്ളറകളിൽ നിന്നെന്നു കരുതട്ടെ ...

    ReplyDelete
  3. മരിയ്ക്കാത്തതെല്ലാം വാക്ക്

    ReplyDelete
  4. മരണത്തിലും മരിക്കാത്ത
    എന്നിലെ നീയെന്ന വാക്ക് !
    ആശംസകള്‍

    ReplyDelete
  5. കവിത നന്നായി!!!! :)

    ReplyDelete
  6. നന്നായി ..!
    എങ്കിലും, ഇനി എന്നാണ്, മരണവും, വിരഹവും, മാത്രമല്ലാതെ വേറെന്തെങ്കിലും??
    കുഴിമാടങ്ങളിൽ പിച്ച വെച്ചു പഠിച്ചവർക്ക് വേണ്ടി, അല്ലെങ്കിൽ, പിറന്നു വീണ മക്കൾക്ക്‌ സ്വന്തം ശരീരം തിന്നാൻ കൊടുക്കുന്ന എട്ടുകാലികൾക്കു വേണ്ടി, പുഞ്ചിരിയിലും കണ്ണീരുള്ളവർക്കു വേണ്ടി.., സായാഹ്നമായിട്ടും കണ്ണുകൾ മടക്കാത്തവർക്കു വേണ്ടി..?
    (ശോകം ശ്ലോകം)

    ReplyDelete