Wednesday, October 2, 2013

കാക്കക്കലമ്പല്‍

മുറ്റത്തൊരു കാക്കക്കലമ്പല്‍ 
ഒരായിരം വട്ടം 
ദയകൂടാതെയെറിഞ്ഞോടിച്ചിട്ടും 
ഒരു പിടി ചോറിനു വേണ്ടി 
ഒന്നും ഭയക്കാതെ ചിറകുതല്ലി സമരം ... 
പിന്നെയെപ്പോഴോ ഒരിക്കല്‍ 
അച്ഛനെ മണ്‍കുടത്തില്‍ നിറച്ച് 
ഇലയില്‍ ചോറുരുട്ടി 
കൈകൊട്ടി വിളിക്കുന്നു 
കനിവ് കാത്തു ചിലര്‍.....

4 comments:

  1. പൂര്‍വികര്‍,ബലിക്കാക്കകള്‍ ....ചോറ് വേണം

    ReplyDelete
  2. മനുഷ്യജീവിതം എത്രത്തോളം നിസ്സാരമാണെന്ന് മനസ്സിലാക്കാൻ ഉപകരിക്കുന്ന അനുഷ്ഠാനം. ബുദ്ധിയുള്ളവർ മനസ്സിലാക്കട്ടെ....
    നല്ല കവിത..

    ReplyDelete
  3. പിതൃഭ്യോ നമഃ

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  4. കാക്കയില്ലാതായാല്‍ എന്തുചെയ്യും

    ReplyDelete