Monday, August 19, 2013

രാത്രിയുടെ വരവ്

പല വഴികളായി പിരിയുന്ന
സന്ധ്യായാമങ്ങള്‍... ..
പല ചില്ലകളിലായ് ഒളിക്കുന്ന
പകല്‍ച്ചിറകുകള്‍ !!
റാന്തല്‍വിളക്കിന്‍
തുമ്പില്‍ തൂങ്ങിയാടുന്ന
സന്ധ്യാശോഭ ..
മാളങ്ങളില്‍ നിന്നും
പുറത്തേയ്ക്കെത്തി നോക്കുന്ന
രാവിന്‍ ഇരുള്‍ക്കുഞ്ഞുങ്ങള്‍ ..
പൂമൊട്ടുകള്‍ക്കുള്ളില്‍നിന്നും
രാത്രി പുറത്തേയ്ക്കിഴയുന്നു... 

7 comments:

  1. പൂക്കട്ടെ പൂത്തുലയട്ടെ ആകാശം എത്ര നക്ഷത്രങ്ങൾ ഉദിച്ചാലും ഭംഗി കൂടുക തന്നെ

    ReplyDelete
  2. രാത്രിയുടെ വരവിനെക്കുറിച്ചുള്ള വർണ്ണന മനോഹരം
    ആശംസകൾ.

    http://drpmalankot0.blogspot.com/2013/08/blog-post_19.html

    ReplyDelete
  3. ഹോ .. രാവിനും വര്‍ണ്ണം ..
    കറുപ്പിന്റെ എണ്ണം
    ഏഴകിന്റെ ചന്തം ...!

    ReplyDelete
  4. സാന്ധ്യ ശോഭ

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  5. പൂവിരിയുന്നതുപോലെ സന്ധ്യ രാത്രിയായിമാറുന്നു..
    മനോഹരമീ പ്രപഞ്ചം... അതിമനോഹരമീ പ്രപഞ്ചരഹസ്യം..

    ReplyDelete
  6. രാത്രിയുടെ ആഗമനം...മനോഹരം തന്നെ

    ReplyDelete