Friday, September 7, 2012

അമ്മയുടെ ഭയം

ജനാലക്കമ്പിയില്‍
നനവ്‌ പടര്‍ത്തി മഴപെയ്യ്തു തുടങ്ങുമ്പോള്‍,
ആധികേറുന്ന ഹൃദയമായിരുന്നു അമ്മയുടെത് !
കയ്യില്‍ ചോരുന്ന കുടയുമായി,
അച്ഛന്‍റെ സൈക്കിളില്‍ ,
ആ സ്നേഹത്തിന്‍റെ  ഒക്കത്തിരുന്ന്
മുറ്റത്തെത്തുവോളം
മഴയെ അമ്മയ്ക്ക് ഭയമായിരുന്നു !

1 comment:

  1. അന്തമില്ലാത്ത ആദി
    മനസ്സില്‍ എപ്പോഴും
    പിച്ച വെക്കുന്ന കുഞ്ഞാണ്
    നീയും ഞാനും അമ്മയ്ക്ക്

    ReplyDelete