Sunday, July 22, 2012

കടലാസ്സുതോണി

മഴവെള്ളപാച്ചിലില്‍ ഓടിക്കളിച്ചോരു
കുട്ടിക്കാലത്തെ മാടി വിളിക്കുമ്പോഴൊക്കെയും
മനസ്സില്‍ കാണാറുണ്ട് ഞാന്‍
ചെളിവെള്ളത്തില്‍ കുലുങ്ങി കുലുങ്ങി
അകലുന്നൊരു കൊച്ചു കടലാസ് തോണിയെ !

6 comments:

  1. അക്കരയ്ക്ക് എന്നെയും കൂടൊന്നു കൊണ്ടുപോകാമോ നിന്റെ കടലാസു വഞ്ചിയില്‍.....
    ഓര്‍മ്മകളുടെ ആ പഴയ മനോഹരതീരത്തെക്ക്...

    ReplyDelete
  2. ബാല്യം!! ഓര്‍മ്മകളില്‍ എന്നും നല്ലത് മാത്രമുള്ള ദിനങ്ങള്‍, കപടതയോ, കളങ്കമോ അറിയാതിരുന്ന നാളുകള്‍, ചുറ്റും കൗതുകങ്ങള്‍ മാത്രം, എന്തും പഠിക്കാന്‍, അറിയാന്‍ മനസ്സ് വെമ്പിയ കാലം. പക്ഷെ ഇന്ന് എല്ലാം അറിയുമ്പോഴേക്കും ബാല്യം നഷ്ടമായി, ഒപ്പം മനസ്സും; തിരിച്ചെടുക്കാനാവാത്ത വിധം.

    ReplyDelete
  3. അക്ഷരങ്ങള്‍ കൊണ്ട് അത്ഭുദം സൃഷ്ട്ടിക്കുന്ന തങ്ങളെ അഭിനന്ദിക്കാന്‍ വാക്കുകള്‍ ഇല്ല ........................ ഞാന്‍ നിങ്ങളുടെ കടുത്ത ആരാധകന്യി മാറിയിരിക്കുന്ന

    ReplyDelete
  4. ഓര്‍മയിലെ കടലാസ് തോണിക്ക് നിന്‍റെ കുസൃതിയുടെ അഴകായിരുന്നു ...!
    തോണി ഒഴുകി പോകുന്നതും നോക്കി നില്‍ക്കുമ്പോള്‍ വീണ്ടും തിരിച്ചുവരുന്ന സൌഹൃദത്തിന്റെ കുളിരും !
    മനോഹരം ....നിന്‍റെ ഈ കളിവള്ളം ...!

    ReplyDelete
  5. ക്ലീഷേ...

    ഒരു ദുഃഖ കവയിത്രി എന്നാ പേര് നേടാനുള്ള മനപ്പൂര്‍വ്വ ശ്രമം നടക്കുന്നുണ്ടോ എന്നൊരു തോന്നല്‍...

    //അക്കരയ്ക്ക് എന്നെയും കൂടൊന്നു കൊണ്ടുപോകാമോ നിന്റെ കടലാസു വഞ്ചിയില്‍...// ഹിഹി... മഹേഷ്‌ മാഷ്‌ തകര്‍ക്കുന്നു..

    ReplyDelete
  6. @ചാവക്കാടന്‍ മാഷ്‌
    :-) :-)

    ReplyDelete