തിടുക്കമാണ് കുഞ്ഞേ ?
നിന്നെ കാത്തിരിക്കുന്നത്
പൂമ്പാറ്റകളുടെ മന്ദഹാസമല്ല
കാറ്റിന്‍റെ തഴുകലോ
പ്രകാശത്തിന്‍റെ പ്രണയമോ
മഞ്ഞുതുള്ളികളുടെ
നനുത്ത കുളിരോ അല്ല !
വേനലിന്‍റെ എരിച്ചിലും
പൊടിക്കാറ്റിന്‍റെ ആലസ്യവും
ഇരുള്‍ മൂകതയുമാണ് ?
നിന്നെ സ്നേഹിച്ചവരൊക്കെ
മണ്ണോടു ചേര്‍ന്നിരിക്കുന്നു !
ഒരിക്കലും കൊഴിയാത്ത
പ്ലാസ്റ്റിക്കു പൂക്കളോടാണ്
അവനിന്നേറെ പ്രിയം !
പൊടി പിടിച്ചു നിറം മങ്ങിയെന്നു
തോന്നുമ്പോള്‍ അവന്‍ അതും വലിച്ചെറിയും !
പക്ഷെ എനിക്കറിയാം എന്‍റെ
ഇത്തിരി പൂവേ ,
നിന്നോളം സുഗന്ധം നിറയ്ക്കാന്‍
നിനക്ക് മാത്രമേ ആവൂ എന്ന് !
11 മണി
ReplyDeleteഇന്നത്തെ കവിതപ്പെയ്ത്ത് നിന്നെന്ന് തോന്നുന്നു
എല്ലാ കവിതക്കുഞ്ഞുങ്ങളും ഔട്ട്സ്റ്റാന്‍ഡിംഗ് ആണ്
വീണ്ടുമൊരു മഴ അതിന്റെ തിലകക്കുറിയും.
> അജിത്തേട്ടന്‍ പറഞ്ഞപോലെ ആഗസ്തിലെ എല്ലാ വരികളും മനോഹരം തന്നെ..
ReplyDeleteഏതോ വരികളിപ്പഴും ഓര്‍മ്മ വരുന്നു-
എന്തിനു വന്നു പിറന്നത് കുഞ്ഞേ ഭൂമിയില്‍
എങ്ങനെ നിന്നുടെ ജീവന്‍ കാക്കും ഭാവിയില്‍
"നിന്നെ സ്നേഹിച്ചവരൊക്കെ
ReplyDeleteമണ്ണോടു ചേര്‍ന്നിരിക്കുന്നു !
ഒരിക്കലും കൊഴിയാത്ത
പ്ലാസ്റ്റിക്കു പൂക്കളോടാണ്
അവനിന്നേറെ പ്രിയം !"
എങ്കിലും എന്റെ പൂമൊട്ടേ, വിടരുക നീ.....
മഞ്ഞ് കാലവും വസന്തവും നിന്നെ കൈവിട്ടാലും നിന്നെ സ്നേഹിക്കാതിരിക്കാന്‍ എനിക്കാവില്ലല്ലോ...
ജീവനില്ലാത്ത പ്ലാസ്റ്റിക് പൂക്കള്‍ എവിടെ കിടക്കുന്നു; ഓജസ്സുറ്റ നീയെവിടെ കിടക്കുന്നു...
വരികള്‍ നന്നായിരിക്കുന്നു നിശാപുഷ്പമേ.... :-)
;p
Delete:-) :-)
Delete//പൊടി പിടിച്ചു നിറം മങ്ങിയെന്നു
ReplyDeleteതോന്നുമ്പോള്‍ “അവന്‍” അതും വലിച്ചെറിയും//
എന്തിനീ അതിര്‍ വരമ്പുകള്‍... പക്ഷപാതം കാണിക്കുന്നില്ല എന്ന് ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും എല്ലാം അവനില്‍ മാത്രം ആരോപിക്കുന്നതെന്തിനു...
സുഗന്ധമുള്ള ഇത്തിരി പൂവ് അവളും..
അതിനെ വലിച്ചെറിയുന്ന കിരാതന്‍ അവനും.. കൊള്ളാം..
നല്ല വരികള്‍ .. എങ്കിലും എപ്പോളും പൂവിനെ വലിച്ചെറിയുന്നത് അവനാകുന്നതെന്തേ.. അവളായിക്കൂടെ
ReplyDelete