ക്ലബ്ബിന്‍റെ
അരണ്ട വെളിച്ചത്തിലെ
അര്‍ദ്ധനഗ്നമായ ചുവടികളില്‍
പാതിബോധം മറഞ്ഞ
ആഹ്ലാദത്തില്‍ ,
പലകരങ്ങളിലായി നിറയൌവ്വനം
പലതായി പരീക്ഷിക്കപ്പെടുന്നു !
നമ്മളറിഞ്ഞ
കുളിരുന്ന ഓര്‍മ്മകളിലെ
നനുത്ത പ്രണയം വിലയ്ക്കു
വില്‍ക്കപ്പെടുന്ന ആള്‍ക്കൂട്ടത്തില്‍ ,
കാമം തിളയ്ക്കുന്ന ശരീരത്തിന്‍റെ ചൂടില്‍
ഒറ്റരാത്രിമാത്രം പങ്കിടാന്‍
പൈങ്കിളികളനേകം !
നുരഞ്ഞു പൊന്തുന്ന മദ്യത്തിനും
പുകമറയ്ക്കുള്ളില്‍
വ്യഭിചരിക്കുന്ന മയക്കുമരുന്നിനും
മാതൃസ്നേഹത്തിന്‍റെ ഊഷ്മളഗന്ധവും,
പ്രണയിനിയുടെ കാത്തിരിപ്പും
കോടമഞ്ഞുള്ള പുലരികളുടെ വന്യസൌന്ദര്യവും
സ്വപ്നങ്ങളുടെ ഇളംനിറവുമന്യമാണ് !
കണ്ണീരു പെയ്യാത്ത മാനത്തിനു താഴെ
പ്രായശ്ചിത്തം തോന്നാത്ത മനസ്സുകള്‍ക്കിടയില്‍
മൃഗചേഷ്ട്ടയും , നരമുഖവുമുള്ളവര്‍ മാത്രം !
എന്‍റെ കണ്ണുകള്‍ക്ക് കാഴ്ച്ച നഷ്ടപ്പെട്ടതോ ?
കാണാന്‍ കൊതിച്ച കാഴ്ച്ചളെയുമവര്‍ തച്ചുടച്ചുവോ ?
ഭ്രാന്തിന്‍റെ ചങ്ങല നിങ്ങളെനിക്കു
ചാര്‍ത്തുന്നതിനു മുന്‍പ് ഞാനിതൊന്നെഴുതട്ടെ !
കണ്ണീരു പെയ്യാത്ത മാനത്തിനു താഴെ...
ReplyDeleteപ്രായശ്ചിത്തം തോന്നാത്ത മനസ്സുകള്‍ക്കിടയില്‍..!.
Good Lines.
"ഭ്രാന്തിന്‍റെ ചങ്ങല നിങ്ങളെനിക്കു
ReplyDeleteചാര്‍ത്തുന്നതിനു മുന്‍പ് ഞാനിതൊന്നെഴുതട്ടെ !"
സത്യം പറയുന്നവനെ എന്നും കാത്തിരിക്കുന്ന ഭ്രാന്തിന്‍റെ ചങ്ങല..!!!
കവിത വളരെ നന്നായി. ആശംസകള്‍.
ReplyDeleteസമൂഹം ഇങ്ങിനെ പലതിന്റെയും ഉല്‍പ്പാദനകേന്ദ്രങ്ങളായിത്തീരുന്നു.
ReplyDeleteആശംസകള്‍
ReplyDeleteതീക്ഷണമായ വരികള്‍...തീക്ഷണമായ അര്‍ത്ഥങ്ങള്‍....ഈ തീക്ഷണത കൈവിടരുത്....!! എന്തോ തന്റെ കവിത വായിക്കുമ്പോള്‍ പറയാന്‍ പറ്റാത്ത ഒരു വികാരം....എന്താണെന്നറിയില്ല...!!അതാണ് തന്റെ വിജയം!!
ReplyDeleteആധുനികതയുടെ ഒരു വേർഷൻസ് മാത്രം..!
ReplyDeleteഭ്രാന്തിന്റെ ചങ്ങലക്കിലുക്കം അടുത്തുകൊണ്ടെയിരിക്കുന്നു
ReplyDeleteആശംസകള്‍
ആശംസകള്‍
ReplyDeleteഭ്രാന്ത് നിനക്കല്ല തന്നെ..
ReplyDelete