Monday, August 20, 2012

പെണ്ണിന്‍റെ കൌമാരം


ഹൃദയം പൂക്കാന്‍ തുടങ്ങുന്നതും,
പൂക്കള്‍ ഇറുക്കാന്‍ കുട്ടികള്‍ 
വന്നു തുടങ്ങുന്നതും ,
ശലഭങ്ങള്‍ കാവല്‍ 
പറന്നു നടക്കുന്നതും ,
സ്വപ്‌നങ്ങള്‍ ചില്ലകളില്‍ 
കൂട് കൂട്ടുന്നതും,
അന്നാണ് !

കാലത്തിന്‍റെ കളിത്തൊട്ടിലില്‍ 
ചോരത്തുള്ളികള്‍ വീണുതുടങ്ങുന്നതും,
ശരീരത്തില്‍ സൌന്ദര്യം പെരുകുന്നതും ,
ചിരട്ടപ്പാത്രങ്ങളും 
മണ്ണപ്പങ്ങളും ഉപേക്ഷിക്കുന്നതും 
സ്വാതന്ത്ര്യത്തിനായി മനസ്സ് 
സമരം ചെയ്യുന്നതും 
അപ്പോഴാണ്‌ !

ആത്മവിശാസം മുഴുവന്‍
തകര്‍ക്കാനെന്നോണം
മത്സരിച്ചു വളരുന്ന മുഖക്കുരു
മാത്രമായിരുന്നു
അന്നെന്റെ ശത്രു !
രക്തചന്ദനത്തെയും
മഞ്ഞളിനെയും
ആര്‍ത്തിയോടെ തേടിയ കാലം !

അമ്മയുടെ ചിത്രവും 
തന്‍റെതും തമ്മില്‍ ബന്ധം കൂടുന്നുവെന്നും ,
അമ്മയും അച്ഛനും തമ്മില്‍ 
പ്രണയിക്കുകയാണെന്നും,
ഏകാന്തത എന്ന വികാരമുണ്ടെന്നും,
തന്‍റെ കണ്ണില്‍ ആണിനെ
ആകര്‍ഷിക്കുന്ന മാസ്മരികതയുണ്ടെന്നും 
തിരിച്ചറിയുന്നത് !!

വീടിനും വീട്ടുകാര്‍ക്കുമപ്പുറം
തനിക്കൊരു സ്വര്‍ഗ്ഗം 
പണിയാനാവുമെന്നും,
വിശ്വാസങ്ങള്‍ പലതും 
തിരുത്തപ്പെടേണ്ടവയാണെന്നും,
കൂട്ടുകാര്‍ ദൈവതുല്യരാണെന്നും,
നേരെ കാണുന്നതെല്ലാം സത്യമാണെന്നും,
തെറ്റിദ്ധരിക്കപ്പെടുന്നതും അന്നാണ് !!

6 comments:

  1. അവസാനത്തെ വരികള്‍ സത്യം തന്നെ, പലരും അറിയേണ്ടതും, അറിഞ്ഞ പലരും അറിഞ്ഞില്ലെന്നു നടിക്കുന്നതുമായ സത്യം...
    ആദ്യത്തെ വരികളും മനോഹരം തന്നെ...

    ReplyDelete
  2. ഇത് കൊള്ളാലോ. അജിത്തെട്ടന്റെ ലിങ്ക് പിടിച്ചു വന്നതാ. നല്ല കവിത. ഇനിയും വരേണ്ടി വരും. ബാക്കി ഒക്കെ വായിക്കട്ടെ.

    ReplyDelete
  3. നിശാ, നല്ല കവിത.....
    പൂവിറുത്തു നടന്ന ബാലത്തില്‍ നിന്നുമൊരു കൌമാരക്കാരി പറന്നുയരുന്ന വരികള്‍..
    വിശ്വാസങ്ങള്‍ പലതും തിരുത്തേണ്ടവയാണ് എന്ന് എന്നും കാലം നമ്മെ പഠിപ്പിച്ചു കൊണ്ടേയിരിക്കും...

    ReplyDelete
  4. itha ee kavithayude nizhlilanu njanippozhum

    ReplyDelete
  5. എല്ലാം സത്യം, നല്ല കവിത,
    ഓണാശംസകള്‍

    ReplyDelete