Saturday, December 31, 2011

അഗ്നി

നിന്നോടുള്ള സ്നേഹത്തിന്റെ അഗ്നിയില്‍ 
ഞാന്‍ ഉരുകി തീരുവോളം 
എന്നെ വെറുത്തുകൊള്ളൂ...
ഒടുവില്‍ നിനക്കായി ഞാന്‍ അലിഞ്ഞലിഞ്ഞ് 
ഇല്ലാതാകുമ്പോഴെങ്കിലും 
എന്നെ ഒരു മാത്ര നീ അറിഞ്ഞിരുന്നെങ്കില്‍ ...

Friday, December 30, 2011

മൌനമേ..

തൂലികതുമ്പിലെ അഗ്നി അണഞ്ഞത് പോലെ ...
ചിലപ്പോഴൊക്കെ 
മനസ്സില്‍ ഒഴുകിയിറങ്ങുന്ന വികാരങ്ങളെ 
വാക്കുകളാല്‍ അലങ്കരിക്കാനാവില്ല ...
മൌനം ... 
മൌനത്തിനു മാത്രമേ അവയെ മനസ്സിലാക്കാനാവൂ ...
അത് കൊണ്ടുതന്നെ ... 
മൌനമേ... ഞാന്‍ നിന്നെ പ്രണയിക്കുന്നു...
നിനക്ക് മാത്രം അറിയാവുന്ന 
എന്റെ വേദന ഒപ്പിയെടുക്കുവാന്‍..///......
എന്റെ ചോരയും കണ്ണീരും പുരണ്ട 
തൂലികയ്ക്കാവുന്നില്ല...
എന്റെ ഹൃദയവും കൊണ്ട് 
അവന്‍ ദൂരേയ്ക്ക് മറഞ്ഞപ്പോഴും,
വിദൂരത്തെവിടെയോ അവന്‍ 
അതിനെ എറിഞ്ഞു കളഞ്ഞപ്പോഴും ...
വരണ്ട ആത്മാവിന്റെ നീറ്റല്‍ ശമിപ്പിക്കാന്‍..
മൌനമേ.. നീ സമ്മാനിച്ച ഒരിറ്റു കണ്ണീരിനെ ആയുള്ളൂ.. 




Saturday, December 10, 2011

ഉപമ

നീ വളരെ ദൂരത്താണെന്ന് മനസ്സ് തിരിച്ചറിയുമ്പോള്‍
വേദന വാക്കുകളായി ഇവിടെ ഒഴുകാറുണ്ട് ..
നിന്നെ പ്രണയിക്കുമ്പോള്‍ ഞാന്‍ നിനക്ക് മുന്‍പില്‍ വാചാലയാവുന്നു ...
എങ്കിലും വാക്കുകളില്‍ എന്റെ പ്രണയം പകര്‍ത്താനാവില്ല ...
നിന്നെയോര്‍ത്തുള്ള എന്റെ വേദന ... ഹാ ...
മറ്റൊന്നിനോടും ഉപമിക്ക വയ്യ ... !
അതിലും ഉപരിയായി മറ്റൊരു വേദനയും ഇല്ല.. !
ഒരുപക്ഷെ ആ വേദനയെക്കാളും എത്രയോ ആഴമേറിയാതാണ്
എനിക്ക് നിന്നോടുള്ള പ്രണയം ...
അതുകൊണ്ടാവും... വാക്കുകളില്‍ എനിക്കത് പകര്‍ത്താനവാത്തത് ... !
ഏതു വാക്കുകള്‍ കടമെടുത്താലും ...
എവിടെ പൊയ് തിരഞ്ഞാലും അതുപമിക്കാന്‍ എനിക്കാവില്ല...

Wednesday, December 7, 2011

ദൈവത്തിന്റെ ഭാഷ


ദൈവമേ നിന്റെ ഭാഷയേതാണ് ?? 
ഒരിക്കല്‍ മാത്രം എന്റെ മുന്‍പില്‍ വരാമോ...
ഒരിക്കല്‍ മാത്രം എന്റെ പ്രാര്‍ത്ഥന കേള്‍ക്കാമോ ...
എല്ലാരും എന്നെ കുറ്റപ്പെടുത്തുന്നത് നീ കാണുന്നില്ലേ...
നിനക്കറിയില്ലേ എന്നെ... ??
അവനു വേണ്ടി ഇനിയും കാത്തിരിക്കുന്ന ഞാന്‍ 
എത്ര മണ്ടിയാണെന്ന് അവര് പറയുന്നു...
ഞാന്‍ മറക്കണം പോലും ... !
അവനെ സ്വന്തമാക്കണമെന്നു കൊതിക്കുന്ന ഞാന്‍ 
സ്വാര്‍ഥയാണെന്ന് അവര് പറയുന്നു...!
യഥാര്‍ത്ഥ പ്രണയം സ്വന്തമാക്കണമെന്നു ആഗ്രഹിക്കില്ല പോലും... !
ദൈവമേ... നീ എങ്കിലും എന്നെ മനസ്സിലാക്കുന്നുവോ ?
നിന്നോട് എന്ത് ചോദിക്കണമെന്ന് എനിക്കറിയില്ലല്ലോ ...
നിന്നോട് എന്ത് പ്രാര്‍ഥിക്കണമെന്നും എനിക്കറിയില്ല...
അടച്ച കൂട്ടില്‍ , ചിറകറ്റു പിടയുന്ന കിളിയെ പോലെ...
മെഴുകുതിരിയുടെ കാല്‍ച്ചുവട്ടില്‍... 
വെളിച്ചത്തെ പുണര്‍ന്നുകൊണ്ട്,
ജീവന് വേണ്ടി പിടയുന്ന ഈയലിനെ പോലെ...
എന്റെ ഉള്ളില്‍ ചങ്ക് വേദനയോടെ പുളയുന്നു .... !
അവനെ ഞാന്‍ സ്നേഹിക്കുന്നു...
അത് മാത്രമേ എനിക്കറിയുകയുള്ളൂ...
അത് സ്വാര്‍ഥമാണോ എന്നും ...
മടയത്തരം ആണോ എന്നും എനിക്കറിയില്ല...
ഇനിയും ഞാന്‍ സ്നേഹിക്കും...
അവനെ സ്നേഹിക്കാനെ എനിക്കറിയു...
മറ്റൊന്നും എനിക്കറിയില്ല... !

Sunday, December 4, 2011

എന്നെ മറക്കുമോ

അന്ന് ഞാന്‍ ഒരു നൂറു വട്ടം ചോദിച്ചതല്ലേ .... എന്നെ മറക്കുമോ എന്ന് ... ചോദിച്ചപ്പോഴൊക്കെ നീ അസ്വസ്ഥനായി ... ! കാരണം എനിക്കറിയാമായിരുന്നു എന്നെ മറക്കാന്‍ നിനക്കാവുമെന്ന് .... ! അന്ന് നീ എന്നെ നിന്നോട് ചേര്‍ത്തു പിടിച്ചു... എന്റെ ജീവന്‍ നിന്റെ ഹൃദയമിടിപ്പുകളോട് ചേര്‍ന്നപ്പോള്‍ , നീ എന്നോട് അല്പം പരിഭവത്തോടെ പറഞ്ഞു.... നിന്നെ പോലെ തന്നെ എനിക്കും ഒരു കുഞ്ഞു മനസ്സുണ്ട്... നിന്നെ പോലെ തന്നെ എനിക്കും വേദന അറിയുന്ന ഒരാത്മാവുണ്ടെന്ന്.... എന്നിട്ടിപ്പോ.... എത്രയോ കാലമായി.... മുറിവേറ്റു വീണിട്ടും ..നിനക്ക് വേണ്ടി മാത്രം ജീവനെ ...ഓര്‍മകളില്‍ പോലും ക്രൂരമായി കൊന്നൊടുക്കി.... നീ ജീവിക്കുന്നു .... !

Saturday, December 3, 2011

മരണം

മരണം രംഗ ബോധം ഇല്ലാത്ത കൊമാളിയാണെന്ന് പറയുന്നത് എത്ര സത്യമാണല്ലേ... ?? പ്രണയം പോലെ തന്നെ... !! മരണം കൊതിക്കുന്നവരെ അത് തിരിഞ്ഞു നോക്കില്ല... ജീവിക്കാന്‍ ഒരുപാട് ആഗ്രഹിക്കുന്നവരെ തിരഞ്ഞു കൊണ്ടുപോകും ... ! ഈശ്വരാ ... നീ ഇതു ലോകത്താണെന്ന് എനിക്കറിയില്ല... അവനെ എനിക്ക് കിട്ടില്ല എങ്കില്‍... അവനെ നീ എനിക്ക് തിരിച്ചു തരില്ലെങ്കില്‍... എന്നോട് അല്പം കരുണ കാണിക്കു... ഇനിയും ഉരുകിയൊലിക്കാന്‍ എനിക്ക് വയ്യ ... എന്‍റെയീ പാഴ്ജന്മം ഇനിയും വലിച്ചു നീട്ടരുതേ... ആഗ്രഹിക്കുന്നവര്‍ക്കത്തു കൊടുക്കൂ... !! 

Friday, December 2, 2011

ഡിസംബര്‍...

തണുത്ത കാറ്റില്‍ ..
കണ്ണീര്‍തുള്ളികളും ചുമന്ന്‌,
ഒരു ഡിസംബര്‍ കൂടി ...
ഡിസംബര്‍ ... നിന്നോടെനിക്ക് പ്രണയമാണ് ...
ആണ്ടുകള്‍ എരിഞ്ഞടങ്ങുന്നത് നിന്നിലാണല്ലോ...
കാത്തിരിപ്പുകളില്‍,
പുതിയ കിരണങ്ങള്‍ പുനര്‍ജനിക്കുന്നതും
നിന്നില്‍ തന്നെ ... !
അവനെയോര്‍ത്ത്,
കരള്‍ പിടയുമ്പോള്‍ ..
അവന്റെ ചിന്തകളില്‍,
മിഴി നിറയുമ്പോള്‍...
ഹാ ഡിസംബര്‍ ...
എഴുതി ചേര്‍ക്കു ....
നിന്റെ നെഞ്ചില്‍ എന്റെയീ വേദന കൂടി...
ഒരിക്കല്‍ അവന്‍ ഈ വഴി വരും ...
അന്നവന്റെ കാതില്‍ നീ ചൊല്ലണം ...
ഇവിടെ ചിറകൊടിഞ്ഞു പിടഞ്ഞ ഒരു രാപ്പാടി ...
അവനെ ഒരുപാട് സ്നേഹിച്ചിരുന്നുവെന്ന്...




Tuesday, November 29, 2011

വീണപൂവ്

നീ കണ്ടിരുന്നില്ല ....
നിനക്കു വേണ്ടി വിരിഞ്ഞ ഈ പൂവിനെ....
കൊഴിഞ്ഞു ... മണ്ണടിഞ്ഞപ്പോഴെങ്കിലും ....
ഒരു നോക്ക് നിനക്കു
തിരിഞ്ഞു നോക്കാമായിരുന്നില്ലേ....
ചവുട്ടി ഞെരിച്ചു  നീ
കടന്നു പോയ ഈ ഹൃദയത്തെ ??
എങ്കിലും ഈ  ജന്മം സഫലമാണ് ...
നിന്റെ പാദങ്ങളുടെ
പ്രഹരമെങ്കിലും ഏല്‍ക്കാന്‍,
ഇതിന്നായല്ലോ .... !!

Monday, November 28, 2011

ഇരുട്ട് ..

വീണ്ടും ഇരുളുന്നു ...
ഇമകളില്‍ തളം കെട്ടിയ ചോര
എന്റെ കാഴ്ച മറച്ചതാവുമോ ??
അതോ ...
നിലാ ഹൃദയത്തിലേയ്ക്കുള്ള
പകല്‍ വെളിച്ചത്തിന്റെ കുതിപ്പില്‍
കാലിടറി വീണതോ ?
ഇരുളും തോറും ഇരുളും തോറും ...
എനിക്ക് ഭയമാണ് ....
ഇരുളിന്റെ മറവിലാണ് ...
ഓര്‍മ്മകള്‍ എന്റെ ബോധത്തെ
അല്‍പ്പാല്‍പ്പമായി തിന്നു തുടങ്ങുന്നത് ...
ആ വേദന നിനക്കറിയാമോ ??
എങ്ങനെ അറിയാന്‍....
ഓര്‍മകളില്‍ നീ ഇല്ലാതിരുന്നെങ്കില്‍ ...
തിരികെ ജീവിതത്തിലേയ്ക്ക് നടക്കാന്‍ ശ്രമിക്കുമ്പോള്‍ ...
പിന്നില്‍ നിന്നും
എന്റെ കഴുത്തില്‍ കുരുക്കിട്ടു നീ വലിക്കാതിരുന്നെങ്കില്‍ ...
എനിക്കറിയാം...
എത്ര ശ്രമിച്ചാലും നിന്റെ ഓര്‍മ്മകള്‍ എന്നെ
പിന്തുടര്‍ന്ന് വേട്ടയാടിക്കൊണ്ടിരിക്കുമെന്ന്...
വിഫലമെങ്കിലും കൊതിക്കുകയാണ് ഞാന്‍ ...
ഒരു നിമിഷമെങ്കിലും മനസ്സ് തുറന്നൊന്നു പുഞ്ചിരിക്കാന്‍ ....





Saturday, November 26, 2011

ജയം



വീണ്ടും നീ ജയിച്ചു ...
എനിക്ക് സന്തോഷം തന്നെ...
എന്റെ ഹൃദയം വീണ്ടും വീണ്ടും തകര്‍ത്തിട്ടാണെങ്കിലും...
നീ ജയിക്കുന്നുണ്ടല്ലോ...



Friday, November 25, 2011

എന്നോ ഒരിക്കല്‍

എന്നോ ഒരിക്കല്‍ മാത്രമാണ് 
ഞാന്‍ നിന്നിലൂടെ കടന്നു പോയത് ....
അന്ന് നീ ....
എന്റെ ഹൃദയം പറിച്ചെടുത്തു പിച്ചിച്ചീന്തി ... !
അതിലായിരുന്നു എന്റെ ജീവനെന്നു നീ അറിയാഞ്ഞിട്ടാണോ ?
ഇപ്പോഴും നീ മനസ്സിലാക്കാത്തതെന്താണ് ....
നിനക്ക് മാത്രമേ എന്റെ പുഞ്ചിരിയില്‍,
ജീവന്‍ നിറക്കാന്‍ കഴിയൂ എന്ന് .... ??



Tuesday, November 15, 2011

ജന്മങ്ങള്‍

ചില ജന്മങ്ങള്‍ അങ്ങനെയാണ് ...
ശപിക്കപ്പെട്ട മുഹൂര്‍ത്തങ്ങള്‍ മാത്രം
സമ്മാനിക്കപ്പെടുന്ന ...
വിധിയുടെ കളിപ്പാട്ടങ്ങളാകപ്പെടുന്ന ....
ഓര്‍മകളുടെ കല്‍ത്തുറുങ്കില്‍ ഓരോ നിമിഷവും
എരിയുന്ന ആത്മാവിനെ താരാട്ടി ....
വെറുതെ ദിവസങ്ങള്‍ തള്ളിനീക്കുന്നു ...

Saturday, November 12, 2011

നീ അറിയാന്‍ ...

എന്നില്‍ ജീവന്‍ ബാക്കിയുണ്ടെന്ന് അവന്‍ എങ്ങിനെയോ അറിഞ്ഞിരിക്കുന്നു ...
എനിക്കറിയാം ഒരിക്കലും അവന്‍ എന്നെ സ്നേഹിച്ചിട്ടില്ല എന്ന് ...
പഷേ ഞാന്‍ സ്നേഹിച്ചു പോയില്ലേ... 
എന്റെ ജീവനില്‍ അവനെ ഞാന്‍ കൊരുത്തു പോയില്ലേ...
എന്റെ ചങ്കില്‍ ആഞ്ഞു ചവിട്ടുകയാണവന്‍...
ഞാന്‍ അവനെ വെറുക്കണം പോലും ...
ഒന്ന് മാത്രം...നീ അറിയാന്‍ ...
ജീവന്റെ ഒരു തുടിപ്പെങ്കിലും എന്നില്‍ ശേഷിക്കുന്നുവെങ്കില്‍ ...
ശ്വാസത്തിന്റെ ഒരംശമെങ്കിലും എന്റെ നാഡികളില്‍ മിടിക്കുന്നെകില്‍ ...
നിന്നെ ഞാന്‍ സ്നേഹിക്കും ...
ഉപദ്രവിച്ചുകൊള്ളൂ ജീവന്‍ എന്നില്‍ ഇല്ലാതാകുവോളം...
നീയും നിന്റെ ഓര്‍മകളും ... 
നിന്നോടുള്ള സ്നേഹവും ... 
ഇല്ലാതാകുന്ന നിമിഷം എന്റെ ജീവനും അവസാനിക്കും ....
എന്തിനാണ് നീ എന്റെ മരണം കൊതിക്കുന്നത് ??
എന്റെ രക്തം ഊറ്റി കുടിക്കുവാണോ ??
അതില്‍ നിറയെ നീയാണെന്ന് നിനക്കറിയില്ലേ... ??
ജീവന്റെ മൊഴിയറ്റ കോണില്‍ വച്ച്...
നീ അറിയാതെ നിന്നെ എന്നില്‍ പ്രതിഷ്ടിച്ചതിനു മാപ്പ് ...
നിന്നെ എന്നില്‍ നിന്നും പിഴുതെറിയാന്‍ നിനക്കും എനിക്കുമാവില്ല ...
നിന്റെ ശ്രമം വ്യര്തമാണ്...
നിന്നെ സ്നേഹിച്ചതിന്റെ മാത്രം പേരില്‍ 
നീ എന്നെ ഇത്രയധികം ശിക്ഷിക്കുന്നുവല്ലോ .... :(



Wednesday, November 9, 2011

മറവിയുടെ തീരം ...

 മറവിയുടെ തീരത്ത്‌ ,
ഓര്‍മകളെ ഓളങ്ങള്‍ 
വീണ്ടും തിരികെ കൊണ്ടുവരുമ്പോള്‍ ,
വര്‍ഷങ്ങളുടെയോ കണ്ണീരിന്റെയോ 
കണക്കെടുക്കാന്‍ നില്‍ക്കാതെ 
കാത്തിരിപ്പുകളില്‍ നിന്നെ നിറച്ചു ഞാന്‍ ജീവിക്കുന്നു ...
നിനക്കായി കാത്തിരിക്കുവാന്‍ വേണ്ടി മാത്രം ജീവിക്കുന്നു  ... !
നിശാഗന്ധി പൂക്കുന്ന യാമം,
ലോകം സ്വപത്തില്‍ മയങ്ങിതുടങ്ങിയിരുന്നു ...
സ്വപ്‌നങ്ങള്‍ മാടി വിളിച്ചിട്ടും ,
തിരിയാന്‍ വയ്യാതെ,
നീയും ഞാനും പിരിഞ്ഞ അതേ തീരത്ത്‌ നില്‍ക്കുകയാണ് ഞാന്‍...
എന്നെങ്കിലും നീ തിരികെ വരുന്നതും കാത്ത്...
തിരികെ വന്നെന്റെ വരണ്ട ഹൃദയത്തില്‍ ,
ഒരു തുള്ളി കന്നീര്മുത്തായി പടരുന്നതും കാത്ത് ... !

Sunday, November 6, 2011

കാത്തിരിപ്പ് ..

മൌനം ഭുജിച്ചു ഞാന്‍ കഴിയാം 
നീ വരുവോളം ...
മിന്നാമിനുങ്ങിന്റെ ഇത്തിരി വെട്ടം പോലും ,
ഇരുളിനെ വിഴുങ്ങി തീര്‍ക്കുന്നു ,
വാചാലമായെന്റെ ഹൃദയത്തെ 
ഈ വെറും പ്രണയം വരിഞ്ഞു മുറുക്കുന്നത് പോലെ ...!
നിമിഷങ്ങള്‍ ആണ്ടുകളുടെ ദൈര്‍ഖ്യം സംഭരിച്ച്
എനിക്കൊപ്പം നില്‍ക്കുന്നു..!
എനിക്കറിയില്ല നീ എന്നെ മറക്കുമോ എന്ന് ..
എനിക്കറിയില്ല ഒടുവില്‍ നീ എന്നെ തേടിയെത്തുമോ എന്ന് ...
നീ എന്നെ സ്നേഹിക്കുന്നുവോ എന്നും ... !
എങ്കിലും ഞാന്‍ കാത്തിരിക്കുന്നു ....
നിനക്കായി ഒരായിരം സൂചിമുനകള്‍ 
ചിന്തയില്‍ തറഞ്ഞിട്ടും,
നിന്നോട് ഒരു പരിഭവവും പറയാതെ,
ഒരു വാക്കിന്റെ മൂര്‍ച്ച പോലും നിന്നെ ഏല്‍പ്പിക്കാതെ,
നിന്റെ വരവിനായി കാത്തിരിക്കുന്നു ...!
മഴ വീണ്ടും പെയ്യുന്നു ..
പൂക്കള്‍ വീണ്ടും വിരിയുന്നു... കൊഴിയുന്നു ...
ഒന്നുമറിയാതെ നിന്നെ മാത്രം 
സിരകളില്‍ വേദനയോടെ പ്രസവിച്ച്.... ഞാന്‍ എന്നും ...!
ഒരു യാത്രാ മൊഴിയില്‍ എല്ലാം കുഴിച്ചു മൂടി 
യാത്രയാവാന്‍ എനിക്കായിരുന്നെങ്കില്‍ ... !
എത്രയോ തവണ ശ്രമിച്ചു ...ഞാന്‍ 
പരാജയപ്പെട്ട സത്യം ... !

Monday, October 31, 2011

എന്തേ നീ അറിയാതെ പൊയ്..

ഓരോ നെടുവീര്‍പ്പിലും 
ജീവന്റെ തുള്ളികള്‍ അറ്റ് പോകുന്നു ...
തലച്ചോറ് കാര്‍ന്നു തിന്നുന്ന 
നിന്റെ സ്വപ്‌നങ്ങള്‍ പെറ്റു പെരുകുന്നു ...
നിന്നിലേയ്ക്കുള്ള ദൂരം കൂടുന്നു ..
ആ ചുവടോരോന്നിലും ആണിത്തുരുമ്പ് 
തറഞ്ഞു മുറിഞ്ഞെന്റെ നഗ്നപാദം...
എപ്പോഴൊക്കെയോ നിന്റെ ചുറ്റിലും 
നടന്നെന്റെ പ്രാണന്‍ 
രാവില്‍ തിരികെയെത്തി 
ദുസ്വപ്നത്തിന്റെ 
മുഖംമൂടി വലിച്ചെറിഞ്ഞെന്റെ 
മനസ്സിന്റെ വൃണങ്ങളില്‍ വേദന കുത്തി വെക്കുന്നു ...
നോവിന്റെ ശൂലമുന മുകളില്‍ 
എന്തിനെന്‍ ജീവനെ കിടത്തുന്നു പ്രണയമേ ..
നിന്നെ ഞാന്‍ പ്രണയിച്ചിട്ടെ ഉള്ളു.. 
ചോരയൊലിക്കുന്ന ചങ്കില്‍ പുരട്ടാന്‍ 
നിന്റെ സ്നേഹത്തുള്ളികള്‍ ഒരിക്കല്‍ കൂടി തരില്ലേ... 
നൊമ്പരമുടയ്ക്കുന്നു ജീവനെ..!
നിനക്കായി ഉരുകി പുളയുന്നു ചിത്തം പ്രിയനേ ..
വരില്ലേ നീ ഒരിക്കല്‍ കൂടി... 
ദൂരെ നിന്നെ ഞാന്‍ വീണ്ടും കണ്ടപ്പോള്‍ ...
അവസാന ശ്വാസം അറിയാതെ നിന്നിലെയ്ക്ക് നീണ്ടത് 
ഞാന്‍ പോലുമറിയാതെയാണ് ...
എന്റെ ആത്മാവിനെ വ്യഥയില്‍ തളച്ചു 
കണ്ണീര്‍ ചാല് കീറി ...
തൊണ്ടയിലൊരു വിതുമ്പല്‍ ശേഷിപ്പിച്ചു ...
നീ പോയത് എന്റെ ചുടുചോരക്കു 
മുകളില്‍ നിനക്ക് ഈ ജന്മം പടുത്തുയര്‍ത്താനോ ?
നിന്നെ പ്രണയിച്ച ഭ്രാന്താല്‍ ലോകം വെറുത്ത 
എന്റെ ഉയിരിനെ ചുട്ടു തിന്നുന്ന ചിതയിലും ,
നീ കാണും പുകയില്‍ പൊങ്ങുന്ന 
എന്റെ ആത്മനോപ്പം നിന്റെ ചിത്രവും .. !
എങ്കിലും എങ്കിലും പ്രിയനേ ..
അതിനു മുന്പോന്നു ഞാന്‍ ചോദിക്കാം..
ഒരിക്കലും നീ അറിയാതെ പോയതെന്തേ...
നിനക്കായി ഞാന്‍ ജീവിച്ചതും മരിച്ചതും... :(



Sunday, October 30, 2011

മൂന്നു നൂറ്റാണ്ടുകള്‍ ...

ആദ്യം അവന്‍ 
എന്നെ കൂട്ടിക്കൊണ്ടു പോയത് സ്വര്‍ഗ്ഗത്തിലെയ്ക്കാണ്.. !
അവിടെ ഞാനും അവനും മാത്രമേ ഉണ്ടായിരുന്നുള്ളൂ ..
അപ്പോള്‍ എനിക്ക് തൂവെള്ള ചിറകുകളും 
നീല കണ്ണുകളുമായിരുന്നു.. !
അവിടെ വച്ച് അവന്‍ എന്നെ 
അവന്റെ മാറോടു ചേര്‍ത്തു കൊണ്ട് പറഞ്ഞു 
നിന്നെ ഞാന്‍ സ്നേഹിക്കുന്നത് ,
എന്നും ഈ സ്വര്‍ഗ്ഗത്തില്‍ 
നമുക്കൊരുമിച്ചു താമസിക്കാനാണെന്ന്... !
എന്റെ നീല കണ്ണുകള്‍ മൂടി ഞാന്‍ അത് കേട്ടു.. !
പിന്നീട് അവന്‍ എന്നെ കൂട്ടിക്കൊണ്ടു പോയത് 
ഒരു താഴ്വരയിലേയ്ക്കായിരുന്നു...
അവിടെ മുഴുവന്‍ ഇരുട്ടായിരുന്നു ...
അപ്പോള്‍ എനിക്കവനെ  കാണാന്‍ കഴിയില്ലായിരുന്നു!
താഴ്‌വരയുടെ പേര് മൌനം എന്നായിരുന്നു ...
അവിടെ വച്ച അവന്‍ എന്നോട് ഒന്നും സംസാരിച്ചില്ല...
എങ്കിലും എന്റെ കൈകള്‍ അവന്റെ കൈകളിലായിരുന്നു ... !
ആ കൈകള്‍ക്ക് മൃദുലത ഉണ്ടായിരുന്നില്ല... !
അവിടെയാണ് ഞാന്‍ ഉപേക്ഷിക്കപ്പെട്ടത് ...
അവന്‍ എവിടെയെന്നു എനിക്ക് അറിയാതായത് ...!
അവന്റെ പേര് മാത്രം ഉറക്കെ നിലവിളിച്ചു കൊണ്ട് 
തനിയെ ഞാന്‍ ഓടിയെത്തിയത് ,
ഒരു കാരാഗൃഹത്തിലാണ് ...
ഓര്‍മ്മ എന്ന് പേരുള്ള 
മരണം മണക്കുന്ന മുറിയായിരുന്നു അത് .. !
അവിടെ ഞാന്‍ അടയ്ക്കപ്പെട്ടു ...
മൂന്നു നൂറ്റാണ്ടുകള്‍ ...
ഇന്നും ഞാന്‍ അതേ മുറിയിലാണ് ...
അവന്‍ എന്ന് വരും എന്നെനിക്കറിയില്ല ... !
എനിക്ക് സംസാരശേഷി നഷ്ടപ്പെട്ടിരിക്കുന്നു .. !
ഒന്ന് മാത്രം എനിക്ക് പറയാനാവും..
അവന്റെ പേര് .. !
ചിലപ്പോഴൊക്കെ അവന്‍ വരാറുണ്ട്,
തലയോട്ടിയും തീയും നിറഞ്ഞ നരകത്തില്‍ നിന്നും ,
എന്റെ സ്വപ്നങ്ങളില്‍ തീ പടര്‍ത്താന്‍ ... !
മറ്റു ചിലപ്പോള്‍ അവന്‍ വരും ,
ആളിക്കത്തുന്ന ചിന്തകളില്‍ എണ്ണ പകരാന്‍ ...!
എങ്കിലും ഞാന്‍ ഇവിടെ കാത്തിരിക്കുകയാണ് ...
എപ്പോഴോ ഞാന്‍ അറിയാതെ 
അവന്‍ അരിഞ്ഞു മാറ്റിയ വെള്ള ചിറകുകളും ...
പിഴുതെറിഞ്ഞ നീലകണ്ണുകളും ..കൊണ്ട് ...
അവന്‍ തിരികെ വരുന്നതിനായി...
എന്നിട്ട് എന്നെയും കൂട്ടി ആ സ്വര്‍ഗ്ഗത്തിലേയ്ക്ക് പറക്കുവാന്‍ ... !
അവന്‍ എന്നെ ചതിച്ചതാവില്ല ...
അവന്‍ വരും... അവന്‍ എനിക്ക് വേണ്ടി എന്നെങ്കിലും വരും ... !



എന്നെ വേട്ടയാടുന്ന നീയെന്ന സത്യം !

എവിടെയാണ് നിന്നില്‍ നിന്നും ഓടിയോളിക്കേണ്ടത് ...?
കണ്ണടയ്ക്കുമ്പോഴും കണ്ണ് തുറക്കുമ്പോഴും ...
നിന്റെ ചിത്രം എന്നെ വേട്ടയാടുന്നു ...
നിന്നെയെനിക്ക് മറന്നേ പറ്റു
നിന്റെ മനസ്സിന്റെ ഒരു കോണില്‍ പോലും 
ഞാന്‍ ഇല്ലായിരുന്നുവന്നു മനസ്സിലാക്കുകയാണ്...
ആണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് 
ഭ്രാന്തമായി എഴുതി കൂട്ടിയ 
കുറെ വാക്കുകള്‍ മാത്രം ഇനി കൂട്ട്...
എത്രയോ രാപകലുകളിലെ കണ്ണീരിനുത്തരമായി
നീ എനിക്ക് തന്നു പോയ ഒരു നോട്ടം ... !
ഒരു ചിരി പോലും സമ്മാനിക്കാതെ നീ
എന്റെ കണ്മുന്‍പില്‍ നിന്നും പൊയ് മറഞ്ഞപ്പോള്‍ 
ഹാ ഞാന്‍ അനുഭവിച്ച വേദന.... !
ഏതു വാക്കുകള്‍ക്കു പറഞ്ഞറിയിക്കാനാവും ?
പ്രതീക്ഷ പോലും ഇല്ലാതാക്കി നീ പോയി !
ഇനി നീ വരാതെ ഞാന്‍ യാത്ര തുടരുവതെങ്ങനെ ?
നീ വരുന്ന വഴിയില്‍ ഒരു നിഴല്‍ പോലെ ഞാന്‍ 
ഒന്ന് കാണുവാന്‍ മാത്രം നിന്നപ്പോഴും 
അറിഞ്ഞില്ല... 
ഒരു വാക്ക് പോലും പറയാതെ 
പൊയ് മറയുവാന്‍ നിനക്കാവുമെന്ന്...!


Saturday, October 29, 2011

മരണമേ...

എന്റെ പ്രിയനെ ഞാന്‍ മാറോടു ചേര്‍ത്തതില്‍.. 
മരണമേ.. എന്തിനാണ് നീ അസൂയ്യപ്പെട്ടത്‌ ..
അവന്റെ ചൂടില്‍ എന്റെ ജീവന്‍ തുടിച്ചപ്പോള്‍ ,
എന്തിനാണ് നീ വിധിയുടെ 
ജനലഴികളില്‍ എത്തി നോക്കിയത് ??
മഞ്ഞില്‍ പുതപ്പിച്ചവന്റെ പ്രാണനെ 
കാണാമറയത്തൊളിപ്പിച്ചതെന്തിനാണ് ??
ഒരു വാക്കെങ്കിലും അവസാനമായി 
പറയാന്‍ നീ അനുവദിച്ചില്ല അല്ലെ..
മരണമേ , നീ എന്റെ പ്രിയപ്പെട്ടവന്റെ
ശ്വാസം ഞെരിച്ചപ്പോള്‍ ,
അവന്‍ അരുതെയെന്നു കേണില്ലേ ...
അവന്റെ പാതിജീവന്‍ അപ്പോഴും 
എന്റെ ഉദരത്തില്‍
ഒന്നുമറിയാതെ മയങ്ങുകയായിരുന്നു.. 
തുറക്കും മുന്‍പേ എന്തിനാണ് നീ
ആ കുഞ്ഞിമകളില്‍ നനവ്‌ പടര്‍ത്തിയത് ... 
ഒരു നോക്ക് കാണുവാന്‍
അനുവദിക്കാമായിരുന്നില്ലേ ..?
മരണമേ മരണമേ...
എന്റെ പ്രിയപ്പെട്ടവന്റെ
ആത്മാവിനെ നീ എന്ത് ചെയ്യ്തു ?
ഒരിക്കല്‍ കൂടി ഞാന്‍
അവനോടു സംസാരിച്ചോട്ടേ ?
പറയാന്‍ ബാക്കി വച്ചതെല്ലാം
ഞാന്‍ അവനോടു ഒന്ന് പറഞ്ഞോട്ടെ ...
മരണമേ മരണമേ ...
ഒരു നിമിഷം മാത്രം
എനിക്കെന്റെ
പ്രാണന്റെ പ്രാണനെ തിരികെ തരുമോ ... 

Thursday, October 27, 2011

നിശാഗന്ധിയെ തൊട്ട കാറ്റ് ...

പൂവുകളുടെയും ഇലകളുടെയും 
കൈവഴികള്‍ താണ്ടി,
സന്ധ്യാദീപത്തിന്റെ നൈര്‍മല്യം തഴുകി ,
കൈക്കുടന്ന നിറയെ മഞ്ഞിന്റെ കണങ്ങളുമായി ,
നിശ്ചലമായ സാഗരഹൃദയത്തില്‍ ഇക്കിളി കൂട്ടി ,
ഒരു ഇളംകാറ്റ് ആ വഴി പോയി ..
ശ്മശാനത്തിനപ്പുറം സ്വപ്നം തൂങ്ങിമരിച്ച മരച്ചില്ലക്ക് താഴെ ,
ഒരു നിശാഗന്ധി വിരിഞ്ഞിരുന്നു ...
അവളുടെ പുഞ്ചിരിയെ തൊട്ടുകൊണ്ട്‌ ..
വിദൂരങ്ങളില്‍ ഓര്‍മ്മകളോപ്പം അസ്തമിക്കുന്ന...
കിരണങ്ങളില്‍ പൊയ് മറയുന്നു ... 
എവിടെയ്ക്കോ ....



Wednesday, October 26, 2011

നീയറിയാതെ പോയ എന്റെ പ്രണയം ... !

നിശബ്ദതയുടെ വിശുദ്ദിയില്‍ 
പൊതിഞ്ഞു വച്ച പ്രണയം ... !
അവളോട്‌ പറയാന്‍ മറന്ന 
എത്രയോ സ്വകാര്യങ്ങള്‍... !
അവളുടെ നാവില്‍ നിന്ന് 
കേള്‍ക്കാന്‍ കൊതിച്ച ആഗ്രഹങ്ങള്‍ .. !

മൃതിയുടെ കരങ്ങള്‍ 
തൊണ്ടയില്‍ മുറുകിയപ്പോള്‍,
അവസാന നെടുവീര്‍പ്പിനോപ്പം 
ആരുമറിയാതെ 
ഒരു കണ്ണീര്‍ മുത്തില്‍ പൊഴിഞ്ഞിരുന്നു 
നിനക്കായി നീയറിയാതെ പോയ എന്റെ പ്രണയം ... !





Tuesday, October 25, 2011

ഒന്നുമറിയാതെ ..... !!

എന്റെ വാക്കുകളിലെ 
ആഴമേറിയ മുറിവില്‍ ,
ഉപ്പുരസം നിറച്ചുകൊണ്ട്,
നിന്റെ ഓര്‍മകളുടെ വിണ്ണില്‍ നിന്നും ,
കണ്ണീര്‍ പൊഴിയാത്ത ദിനമായിരുന്നു ഇന്ന് ... !
മുന്‍പോട്ടു നടക്കും തോറും 
നിന്നോടെനിക്കുള്ള പ്രണയം തീവ്രമാവുകവും,
നിന്റെ ഇല്ലയ്മയിലെ വേദന ആഴമേറുകയും ചെയ്യുന്നു...
എങ്കിലും ഇന്നെന്റെ മനസ്സില്‍ നീ ഇല്ലായിരുന്നു ...
തലച്ചോറില്‍ സൂചിമുന ആഴ്ന്നിറങ്ങുന്നതു പോലെ തന്നെയാണ് 
നിന്റെ വിചാരങ്ങള്‍ എന്നില്‍ നിലനില്‍ക്കുന്നത് ...
ഞാന്‍ ആ വേദനയെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു ...
നിറം മങ്ങിയ ആകാശത്തിനും ,
നനഞ്ഞ മണ്ണിനുമടിയില്‍ , 
അഴുകിയ പൂക്കളുടെ ഗന്ധം പരക്കെ...
ഇന്ന് നിന്റെ ഓര്‍മ്മകള്‍ ഇല്ലാതെ ഞാന്‍ ഉറങ്ങി ... ! 
ഒന്നുമറിയാതെ ..... !! 




Sunday, October 23, 2011

നീ എവിടെ

 ഏകാന്തമായ എന്റെ മൌനത്തിന്റെ കൂട്ടിലേയ്ക്ക്‌ ,
വിദൂരങ്ങളില്‍ നിന്നും പ്രണയത്തിന്റെ നോവ്‌ ശേഖരിച്ചു വന്ന്,
എന്റെ കണ്ണീരില്‍ കനല് നിറച്ച്,
സ്വസ്ഥമായ എന്റെ ധ്യാനത്തില്‍ , 
നരക കവാടങ്ങള്‍ തുറന്ന് ...
സിരയില്‍ കരിഞ്ഞ ശവങ്ങളുടെ ഗന്ധവും നിറച്ച് ...
എവിടേയ്ക്കാണ് നീ പൊയ് മറഞ്ഞത് ?? 

Saturday, October 22, 2011

എന്നിട്ടുമെന്റെ പ്രണയമേ ..

നിന്നെ ജീവനോളം സ്നേഹിച്ച 
എന്റെ പ്രാണന്‍ 
ചിതയിലെരിയുമ്പോള്‍ 
എന്തിനാണ് നീ 
ഒരു കണ്ണീര്‍ തുള്ളി സമ്മാനിച്ചത്‌ ?
മരണത്തിനു പോലും,
നിന്റെ ഓര്‍മകളെയും 
നിന്നോടുള്ള അളവറ്റ പ്രണയത്തെയും 
എന്നില്‍ നിന്നെടുത്തു മാറ്റാനാവില്ലെന്നോ ?
എന്നില്‍ നിറയെ നീയാണെന്നറിഞ്ഞിട്ടും .... 
എന്നിട്ടുമെന്റെ പ്രണയമേ ..
എന്നെ നീ എകയാക്കിയതെന്ത് ?
എന്റെ പ്രാണന് മേലെയായി 
നിന്നെ ആര്‍ക്കു സ്നേഹിക്കാനാവുമായിരുന്നു  ??

Thursday, October 20, 2011

game

It was just a game for u...
In which u are well experienced...
 But u never realized that it was my life u were playin with...
And u never turned back to see me dying for u.. 
And u Will never... !

Tuesday, October 18, 2011

സ്വപ്നം

നീ അറിയാതെ 
നിന്റെ ഒരു സ്വപ്നമായെങ്കിലും
അരികില്‍ നില്ക്കാന്‍ 
ഞാന്‍ കൊതിക്കുന്നു ...
എനിക്കൊപ്പം നിന്റെ മനസ്സ് 
തൊടിയിലെ തുമ്പികളെ പോലെ 
പറന്നിരുന്നെങ്കില്‍ എന്ന് 
ഞാന്‍ കൊതിക്കുന്നു ...
നിന്നില്‍ ഞാന്‍ വന്നു ചേരുവാനായി 
ഇനിയും ഒരു ജന്മം കാത്തിരിക്കണമെന്നോ ?
എനിക്ക് നിന്നോടുള്ള പ്രണയം അറിയാന്‍ ..
നിനക്ക് ഒരു ജന്മം വേണമെന്നോ ??? 

Monday, October 17, 2011

എന്റെ ഓര്‍മ്മകള്‍

പകല്‍ വെളിച്ചത്തിന്റെ ഉറ്റു നോട്ടങ്ങളില്‍ എന്റെ ഓര്‍മ്മകള്‍  വെന്തുരുകുന്നു.. 
രാവിന്റെ നിശബ്ദതയില്‍ എന്റെ ഓര്‍മ്മകള്‍  വേദനയുടെ താരാട്ടില്‍ മയങ്ങുന്നു ...

Sunday, October 16, 2011

നീ അറിഞ്ഞിരുന്നില്ല അല്ലെ ..

നിനക്കായി വേദനയോടെ
ഞാന്‍ പൊഴിച്ച കണ്ണീരില്‍
ഒരു തുള്ളിയെങ്കിലും
നീ അറിഞ്ഞിരുന്നെങ്കില്‍ ,
ഒരു നൂറു ജന്മം
നീ എന്നെ നിന്നോട് ചേര്‍ത്തു വച്ചേനെ ...
നീ അറിഞ്ഞിരുന്നില്ല അല്ലെ .. 
നിന്റെ വിരഹത്തില്‍ 
മനം നൊന്തു ഞാന്‍ 
പിടഞ്ഞു മരിക്കുന്നത് വരെ 
നീ അറിഞ്ഞിരുന്നില്ല അല്ലെ ..
അത് വരെ എന്റെ പ്രാണനെ,
ഞാന്‍ മുറുക്കി പിടിച്ചത് നിനക്ക് വേണ്ടിയാണെന്ന് ...

നെഞ്ചിലെ തീനാളം

വിരസമായ ദിവസങ്ങളുടെ ആവര്‍ത്തനം ...
ഏതോ ഒരു പ്രതീക്ഷയുടെ പിന്നാലെ 
ജീവിതം തള്ളി നീക്കിയ നാളുകള്‍ ...
ഇന്ന് .. ഈ നിമിഷം ശ്വാസംനിലച്ചത് പോലെ ...
അമ്പരപ്പിക്കുന്ന ശൂന്യത 
ഓരോ നിമിഷത്തെയും പൊതിയുകയാണ് ...
എന്റെയുള്ളില്‍ ജീവന്‍ നിലനില്‍ക്കുന്നു ...
പക്ഷെ ഒന്ന് മാത്രം മനസ്സിലാവുന്നില്ല ,
മനസ്സിന്റെ ബോധതലങ്ങള്‍  
ഏകാന്തതയുടെ പടുകുഴിയില്‍ 
വേദനയോടെ ഞരങ്ങാന്‍ മാത്രം 
ഈ ജീവന്‍ എന്തിനു ബാക്കി ?
കടലാസുകളില്‍,
ജീവനെ പച്ചയായി കീറി മുറിക്കുന്ന എന്റെ വേദന 
ഞാന്‍ കോറുന്നു ..
ഒരു നിമിഷാര്‍ധത്തില്‍ പോലും
ആശ്വാസത്തിന്റെ ഒരംശം ലഭിക്കാതെ ഞാന്‍ 
വീണ്ടും നെടുവീര്‍പ്പെടുന്നു ..
മരിക്കാതെ ഞാന്‍ പിടഞ്ഞു മരിക്കുന്നു ...
കണ്ണില്‍ രക്തം പടരുന്നു ... !
നെഞ്ചില്‍ തീനാളങ്ങളും... !

Saturday, October 15, 2011

Heaven and the hell..

Each time, while i felt
the warmth of your lips on mine ,
it was as if we were alone
in the pastures of heaven..
Each time i felt the closeness
of your body on mine,
i was as if  a princess
in the kingdom of heaven...
Each time you ignore me now,
it is a feeling of being burnt
in the furnaces of hell... 

Thursday, October 13, 2011

എന്റെ കവിത

നിന്റെ ഓര്‍മകളില്‍ നിന്നും
ഓടി മറയുവാന്‍ ഞാന്‍ കൊതിക്കുന്നു ...
ഓര്‍മ്മകള്‍ നിറയെ വേദന എങ്കിലും ,
എന്റെ പ്രാണന്‍ തുടിക്കുന്നത് അവയിലാണ് ...
ചിന്തകളെ ചുറ്റിപുണര്‍ന്നു കിടക്കുന്ന ഓര്‍മ്മകള്‍,
എന്റെ കണ്ണീരിനെ വാക്കുകളായും..
വാക്കുകളെ കവിതയായും പുനര്‍ജനിപ്പിക്കുന്നു ...
നീ തകര്‍ത്തെറിഞ്ഞ ഹൃദയത്തില്‍ നിന്നും ഇറ്റുവീഴുന്ന 
വേദനയുടെ തുള്ളിയാനെന്റെ കവിത...

Wednesday, October 12, 2011

എല്ലാമറിഞ്ഞിട്ടും.....

പ്രാണനെ കയ്യിലെടുത്ത്
വാക്കുകളില്‍ വേദന ശര്‍ദ്ദിക്കുന്ന 
ഭ്രാന്തിയായ പെണ്ണാണ് ഞാന്‍

ചത്ത സ്വപ്‌നങ്ങള്‍ നാറുന്ന 
എന്റെ തളര്‍ന്ന ആത്മാവില്‍  
എല്ലാം അറിഞ്ഞിട്ടും കൂട് കൂട്ടിയതെന്തിനാണ് ?

പിണങ്ങിയപ്പോഴും,പൊട്ടിക്കരഞ്ഞപ്പോഴും
ഇനി വേണ്ട എന്നാവര്‍ത്തിച്ചിട്ടും,പിണങ്ങിപ്പിരിയാതെ 
നീ എന്നെ മാറില്‍ ചെര്‍ത്തുവച്ചതെന്തിനാണ് ?

ചോരയൊലിക്കുന്ന ചിന്തകളെ വിഴുങ്ങി 
കണ്ണീരിന്റെ ലഹരി മോന്തി 
രാവുറങ്ങുന്നതും നീ കണ്ടതല്ലേ ?

ഉറഞ്ഞു കൂടുന്ന മഞ്ഞിന്‍ തണുപ്പില്‍ ,
മിടിക്കാന്‍ മറന്ന ഹൃദയത്തെ  മൌനത്തില്‍ പുതപ്പില്‍ മൂടി,
ഉറക്കാന്‍ ശ്രമിച്ചതും നിന്റെ മുന്‍പില്‍ വച്ചല്ലേ ?

എല്ലാമറിഞ്ഞിട്ടും മനസ്സില്‍ നിഗൂഡതകള്‍ ഒളിപ്പിച്ചു ,
ഏകയായി തേങ്ങിയ എന്നിലെ മുറിവുകളില്‍ 
വേദന ആഴ്ത്തി വന്നതെന്തിനാണ്‌  ?

ഒരു വാക്ക് പോലും മിണ്ടാതെ
ദൂരങ്ങള്‍ ഇടയിലാക്കി നീ പോയപ്പോള്‍
കരയാന്‍ ഒരു തുള്ളി കണ്ണീരു പോലും എന്നില്‍ ബാക്കി ഇല്ല ... !!

തീരം...

ഓര്‍മയുടെ തീരത്ത്‌ 
സ്വപ്‌നങ്ങള്‍ ഒന്നൊന്നായി 
തിരയെടുക്കുമ്പോള്‍ 
ഏകാന്തതയുടെ ഉപ്പു കലര്‍ന്ന വേദന 
പ്രതീക്ഷയുടെ ഉദയത്തിനായി കാത്തിരിക്കുന്നു .... 


Tuesday, October 11, 2011

രാവും പകലും ...

രാവില്‍ നിഴലുകള്‍ തമ്മില്‍ 
കുശലം പറയുമ്പോള്‍ ,
മാമരചില്ലകളിലെ മഞ്ഞിന്‍ കണികകള്‍ 
പുല്‍നാമ്പുകളെ പുണരുമ്പോള്‍ ,
ഒരു നിശാഗന്ധിയുടെ ഇതളുകള്‍ക്കുള്ളില്‍ 
നിന്റെ പ്രണയത്തെ ഞാന്‍ പൊതിഞതല്ലേ..
നിന്റെ ഒരു ചുംബനത്തിന്റെ ചൂടില്‍,
ഒരു ജന്മം ഞാന്‍ നിന്നില്‍ സമര്‍പ്പിച്ചതല്ലേ ...
എത്രയോ ജീവനറ്റ താളുകളില്‍ പ്രണയപൂര്‍വ്വം,
ഞാന്‍ നിനക്ക് ജീവന്‍ നല്‍കി ....
എന്നിട്ടും ഒടുവില്‍ ...
എന്റെ രാത്രികള്‍ക്ക് നീ 
വേര്‍പാടിന്റെ വേദന പകര്‍ന്നു തന്നതെന്തിനാണ് ?
നിന്നെയോര്‍ത്ത് ...
നിന്റെ നഷ്ടത്തെ ഓര്‍ത്ത്‌..
ഭ്രാന്തമായി എന്റെ പ്രാണന്‍ നിലവിളിക്കുന്നു ...
ഉതിരുന്ന കണ്ണീരിനെ മറയ്ക്കാന്‍ ഞാന്‍ 
പകലുകളില്‍ ആള്‍ക്കൂട്ടത്തെ ഭയക്കുന്നു ... !

a view ..

ppl use to ask me why do i still cry for a relation which stayed not more than two months .... even i felt the same many times ... am i a fool to cry for such a relation for years... i just have a short answer .... itz not no. of years that adds to a relation... even if the person enters your heart just for a second... deeply... it hurts more than anythin when we realize that the person is no more in the place you kept ... and its just unbearable pain left there untill ur death....


There are some relations in life, which will change the whole you once it is finished... And the new person in you will be left with a broken heart somehow stitched back together... Everybody around you will advice you to recover.. you can pretend that you did... but let me tell you... if u were in a relation with full love... and if you lost the same... you can never recover from the memories.... you will start loving melodies... you will start reading poems and so on...


Another great point i ve learned from my life is... you will get to know value of real love only when you lose the same...  !!

Monday, October 10, 2011

സ്വരം

വീണ്ടും അതേ സ്വരം മനസ്സില്‍ അലയടിച്ചുകൊണ്ടേയിരിക്കുന്നു 
നിലാവും നിശാഗന്ധിയും പ്രണയിക്കുന്ന യാമങ്ങളില്‍ 
സമയത്തിന്റെ വേഗത അറിയാതെ മെല്ലെ മെല്ലെ നീ എന്റെ കാതില്‍ മന്ത്രിച്ചത് ...
മറവിയുടെ കയങ്ങളില്‍ 
നിന്റെ ഓര്‍മകളെ വലിച്ചെറിഞ്ഞു 
മുന്‍പോട്ടു നടക്കുവാന്‍ എനിക്കെങ്ങനെയാവും ...
എന്റെ പ്രാണനില്‍ നിന്നെ ഞാന്‍ കോര്‍ത്തെടുത്തതല്ലേ ....
നിന്റെ ഓര്‍മകളുടെ പിന്‍വിളികളില്‍ 
ഈ ജന്മം മുഴുവന്‍ നെടുവീര്‍പ്പുകളെ ഏറ്റുവാങ്ങും..

Thursday, September 29, 2011

ദുസ്വപ്നം

ആ ദുസ്വപ്നത്തില്‍ എനിക്ക്
എന്നെ തന്നെ നഷ്ടമായിരിക്കുന്നു
എന്നും എപ്പോഴും ഞാന്‍ 
കാണാന്‍ ആഗ്രഹിച്ച മുഖങ്ങള്‍ 
എന്നെ ഒന്നൊന്നായി വേട്ടയാടുന്നു..
സ്വപ്നത്തില്‍ പോലും 
എന്റെ മൌനത്തെ തകര്‍ക്കുന്ന പ്രണയമേ ,
ഇനിയുമെന്നില്‍ ബാക്കിയെന്തു ?
രാവും പകലും മനസ്സിനെ 
കാര്‍ന്നു തിന്നുന്ന ഈ ഏകാന്തതയില്‍ 
ഇനിയും കാത്തിരിപ്പുകള്‍ ആര്‍ക്കുവേണ്ടി ?


Monday, September 12, 2011

രാവിന്റെ ശൂന്യത

ദൂരങ്ങളിലെവിടെയോ..
കാറ്റിന്‍ തൊട്ടിലില്‍,
ഇലകള്‍ മര്‍മരം പൊഴിക്കുന്നു..
നിലാവും സ്വപ്നങ്ങളും 
സ്വയം മറന്ന്,
ഓര്‍മകളുടെ ഇരുണ്ട
കൈവഴികളെ പിന്തുടരുന്നു ...
രാവിന്റെ ശൂന്യതയില്‍ ,
ലോകം വിയര്‍പ്പുതുള്ളികളെ താരാട്ടുന്നു..
കണ്ണീരിന്റെ ഇരുമ്പഴികള്‍ക്കുള്ളില്‍,
എന്റെ പാഴ്ക്കിനാക്കള്‍,
നോവുന്ന മുറിവുകളെ തഴുകുന്നു..



Sunday, September 4, 2011

വീണ്ടും...

വേദനതന്‍  ഗര്‍ഭപാത്രത്തില്‍,
എന്റെ ചിന്തകള്‍ തളിര്‍ക്കുന്നു വീണ്ടും...
തൂലികതുമ്പിന്റെ അഗ്രത്തിലും,
എന്റെ പ്രാണനില്‍ പൂവിട്ട ഗാനത്തിലും,
ഒരു നിശാഗന്ധിതന്‍ മൌനത്തിലും 
ഇരുളിന്റെ നെഞ്ചിലെ ശൂന്യതയിലും ,
എന്റെ ഓര്‍മ്മകള്‍ തളര്‍ന്നു മയങ്ങുന്നു ...
ഏതു ജന്മത്തിലാനെന്റെ 
സ്വപ്നത്തെ, പ്രണയമേ നിന്റെ കൈകളാല്‍ 
ഇരുളിലെയ്ക്കെറിഞ്ഞുടച്ചത് ?
ഏതു യാമത്തിലാണെന്റെ 
ജീവനെ, വിരഹമേ നിന്റെ ജ്വാലകള്‍ 
നോവായി പൊതിഞ്ഞത്?




Wednesday, August 3, 2011

TEC ..

ഓര്‍മകളുടെ പുസ്തകത്തില്‍ 
ഞാന്‍ സ്വര്‍ണ്ണ ലിപികള്‍ കൊണ്ട് എഴുതിയതാണ് 
അതിലെ മതിലുകല്‍ക്കുള്ളിലെ ഓരോ ദിവസങ്ങളും... 
ഉണര്‍വ്വിനും നിദ്രക്കുമിടയില്‍ 
എത്രയോ നാഴികകള്‍ ഞാന്‍ നടന്നു നീങ്ങിയ എന്റെ ലോകം ...
പ്രവചിക്കാനാവാത്ത ഒരു ആത്മബന്ധം... 
മനസ്സില്‍ തെളിയുന്ന ഒരുപാട് മുഖങ്ങള്‍ ....
സ്നേഹത്തോടെയും പകയോടെയും ... 
ഒളിഞ്ഞും... തെളിഞ്ഞും 
എന്നിലേയ്ക്ക് നീണ്ട കണ്ണുകള്‍ ...
ഇതിലെ ഓരോ നടവഴികളുടെയും .... 
ഓരോ പടികളുടെയും ചലനവും 
എന്റെ ഓര്‍മകളില്‍ എന്നും മുഴങ്ങി കേള്‍ക്കും ...
മരണം വരെ എന്നും ,
എന്റെ ഓരോ മിടിപ്പുകളിലും ...
കൂട്ടാവുന്ന ഒരുപിടി നല്ല ബന്ധങ്ങള്‍ ...
ഇനി വിട...
ആവേശത്തോടെ ഞാന്‍ ഓര്‍മകളില്‍ നിന്നും,
ചികഞ്ഞെടുക്കുന്ന ചിത്രമാവും എന്നും ഇത് ...
കുറെയേറെ സുപരിചിതമായ മുഘങ്ങളും...
ഇനിയൊരിക്കലും ഈ ചിത്രം ഇതേ പോലെയാവില്ല ....
എങ്കിലും..... ഒരിറ്റു കണ്ണീര്‍ മാത്രം .... !

Tuesday, August 2, 2011

വിഷം

വഴിതെറ്റി എന്റെ നേര്‍ക്കുവന്ന നിന്റെ എതോ വാക്കുകളില്‍ തട്ടിയാണ് ,
എന്റെ ചിന്തകളില്‍ പ്രണയത്തിന്റെ വിഷം തീണ്ടിയത് ...



Saturday, July 30, 2011

പിന്നീടെപ്പോഴോ..

ആ സ്നേഹത്തിന്റെ ചൂടില്‍ ,
അടയിരുന്നാണ് എന്നില്‍ ,
ഒരായിരം സ്വപ്‌നങ്ങള്‍ വിരിഞ്ഞത് ...

അതേ വാക്കുകളുടെ മറവിലാണ്,
എന്റെ നൊമ്പരങ്ങള്‍,
ഞാന്‍ കുഴിച്ചു മൂടിയത് ...

എന്റെ ഹൃദയത്തില്‍ മുറിവുകളാഴ്ന്നതും,
ജീവനില്‍ വിരഹത്തിന്റെ കൈപ്പ് നിറഞ്ഞതും,
ഓര്‍മകളെന്റെ  പ്രാണന്‍ കവര്‍ന്നതും,
പിന്നീടെപ്പോഴോ.. ഞാന്‍ മനസ്സിലാക്കി ...






Friday, July 29, 2011

ഒന്നുമറിയാതെ...


ഇതളുകളുടെ സൌരഭ്യം രാവില്‍ പകരാന്‍ 
ഇന്ന് നിശാഗന്ധി വിരിഞ്ഞില്ല ..
ഇന്നലെ രാത്രിയിലെ
ഏതോ മണിക്കൂറില്‍ അത് മണ്ണടിഞ്ഞു...
നിലാവിനെയും നക്ഷത്രങ്ങളെയും 
നിശബ്ദമായി പ്രണയിച്ചു മരിച്ച എന്റെ കൂട്ടുകാരി ..

പുല്‍മേടുകളില്‍ തന്റെ അടക്കാനാവാത്ത പ്രണയം പകര്‍ന്ന 
കുളിരിന്റെ കണങ്ങള്‍, പൂവായി വിരിയുന്നു ...
പകലിന്റെ താപത്തില്‍ , 
തന്റെ പ്രണയിനിയുടെ മാറില്‍ ഉരുകി അലിയുമെന്ന്,
അറിയാതെ പോയ മറ്റൊരു പ്രണയം ...
ഇനിയും ഒന്നുമറിയാതെ പ്രണയം വിരിയുകയും കൊഴിയുകയും ചെയ്യുന്നു ...

Thursday, July 28, 2011

പ്രണയം

ഈ ദിനങ്ങളില്‍ 
മനസ്സിന്റെ അവ്യക്തമായ വഴികളിലെവിടെയോ 
ഒരു പുതുചലനം കേള്‍ക്കാം..
മുരടിച്ച സ്വപ്നങ്ങള്‍ കൂടുകൂട്ടിയ ചില്ലകളില്‍, 
അജ്ഞാതമായ പ്രകാശം പരത്തുന്നതെന്താണ് ?
മുറിവേറ്റ ചിന്തകളില്‍,
പ്രണയത്തിന്റെ വേരുകള്‍ മെല്ലെ ആഴ്ന്നിറങ്ങുന്നു.. 
ആത്മാവിലെ നൊമ്പരം അതിനായി വഴി മാറുന്നു ...



Wednesday, July 27, 2011

faded picture...

In the lonely paths of my memories,
I could hear your songs,
Beneath my screaming loneliness,
I found my bleeding tears on your faded picture...

Tuesday, July 26, 2011

your words in my sleep...

beyond the limits of dreams,
i felt the warmth of your words in my ears....
just like the scattering diamonds of rain,
on the dry heart of the deserts... !

Thursday, June 30, 2011

ഇന്ന്

അന്നെന്റെ ചുണ്ടിലെ പുഞ്ചിരി നീ തന്ന സ്നേഹമായിരുന്നു...
ഇന്ന് എന്റെ വിറയാര്‍ന്ന അധരങ്ങളിലേയ്ക്ക് 
എന്റെ ഓര്‍മകളിലെ നിന്റെ രൂപം 
മനസ്സിന്റെ ആഴങ്ങളില്‍ നിന്നും ഉപ്പായി ഒഴുകിയിറങ്ങുന്നു ...
ഹൃദയത്തില്‍ നീ നിറഞ്ഞു നിന്നിരുന്ന ഇടങ്ങളില്‍ ...
ഇരുണ്ട ഗര്‍ത്തം മാത്രം ബാക്കി വച്ചപ്പോള്‍ 
അതില്‍ വീണുപോയി എന്റെ ജീവനും ...

Sunday, June 19, 2011

വിരഹം ...

അസ്ത്രങ്ങള്‍ക്ക് മുന്‍പില്‍ നീ എന്നെ എറിഞ്ഞു കൊടുക്കുക ...
നിന്റെ കൊപാഗ്നിയിലെന്റെ നിമിഷങ്ങള്‍ ഉരുകി തീരട്ടെ  ...
കൂര്‍ത്ത മുനകള്‍ക്ക് മുന്പിലിന്റെ ജീവന്‍ പിടയട്ടെ.. !
നിന്റെ വീഞ്ഞ് കൊപ്പയിലെന്റെ രക്തം പകരുക...
നിന്റെ ദാഹം ശമിക്കുവോളം ഞാന്‍ മൂകയായിരിക്കും ...
എന്റെ ആത്മാവിനെ നിന്റെ വിശപ്പില്‍ വിഴുങ്ങുക ...
നിന്റെ കനല്‍ കണ്ണുകളില്‍ ഞാന്‍ വെന്തു കൊള്ളട്ടെ.. !
നിന്റെ മുന്‍പില്‍ വേദനയോടെ എന്റെ ചേതന  കേഴുമ്പോഴും
ഞാന്‍ പുഞ്ചിരിക്കാം ...
എങ്കിലും ഒന്ന് മാത്രം... ഒന്ന് മാത്രം...
നിന്റെ വിരഹം അതിജീവിക്കാന്‍ മാത്രം
എന്റെ പ്രാണന് ശേഷിയില്ല ... !!

Saturday, June 18, 2011

ഗാനം ...

ഏതോ സ്വപ്നത്തില്‍ മയങ്ങിയ എന്നെ വിളിച്ചുണര്‍ത്തി
ദൂരേയ്ക്ക് മറഞ്ഞ ആ ഗാനമായിരുന്നു നീ ...
മനസ്സില്‍ ഒരു ഓര്‍മയെ മാത്രം അവശേഷിപ്പിച്ച്,
നിദ്രയിലും ഉണര്‍വിലും ഒരു ഗാനം മാത്രം നിറച്ച് 
എവിടെയാണ് നീ പോയി മറഞ്ഞത് ? 

Tuesday, June 14, 2011

മൌനം മരണമാണ് ...

ഏതോ ഒരു പകല്ക്കിനാവിലെ നിശബ്ദതയില്‍ ,
ഞാന്‍ നിന്നെ പ്രണയിച്ചു തുടങ്ങിയതാണ്‌ ...
ഇന്നും അതെ നിശബ്ദതയില്‍ ,ഞാന്‍ എന്റെ 
പ്രണയത്തിന്റെ ശവകുടീരത്തില്‍ കണ്ണീര്‍പൂക്കള്‍ അര്‍പ്പിക്കുന്നു... 
മൌനം മരണമാണ് ...

Monday, June 13, 2011

ഒരു പൂവ്

ദൂരങ്ങളിലെവിടെയോ ഒരു പൂ വിരിയുന്നു ...
അതിലെ ഇതളുകള്‍ കാറ്റിനെ ചുംബിക്കുന്നു ....
ജനാലയ്ക്കപ്പുറം ഇരുളില്‍നിന്നും,
എന്നെ തഴുകാനെത്തുന്ന കാറ്റില്‍ ഞാന്‍ ശ്വസിക്കുന്നതും 
ആ ഇതളുകളുടെ സൌരഭ്യം തന്നെയോ ? 

Sunday, June 12, 2011

ഞാനും

വാക്കുകളുടെ ആഴങ്ങളില്‍ വേദനയുടെ ഇരമ്പല്‍ ചൂളമടിക്കുന്നു...
നിന്റെ ചിന്തകളില്‍ എന്റെ ഇന്നുകള്‍ മരിച്ചുവീഴുന്നു ..

ഈയാമ്പാറ്റകള്‍ ചിരകുരുകി വീഴുന്ന തിരിനാളത്തിനു മുന്‍പില്‍  ,
നിറമിഴികളോടെ ഞാനും.... ഒരുപറ്റം വാക്കുകളും ... ചിന്തകളുമായി .... 



Saturday, June 11, 2011

എന്റെ മൌനത്തിനു മുന്‍പില്‍ നിന്റെ ഓര്‍മ്മകള്‍ വാചാലമാകുന്നു ....

Thursday, June 9, 2011

നൊമ്പരം

ചിന്തകളുടെ പ്രവചിക്കാനാവാത്ത ഏതോ 
ഒരു ഇടനാഴിയില്‍ ഒരു തീക്കനല്‍ കത്തിയെരിയുന്നു ....
ജീവന്‍ മുഴുവന്‍ അതില്‍ എരിഞ്ഞില്ലാതാകുന്നു... !!

പേരറിയാത്ത കാരണമറിയാത്ത ഒരു വേദന
മനസ്സിന്റെ ഓരോ ചില്ലകളിലും ചേക്കേറുന്നു ...
പുഞ്ചിരിയിലും കണ്ണീര്‍ പൂവിടുന്നു ... !!




Wednesday, June 8, 2011

ജന്മദിനാശംസകള്‍....

മനസ്സിന്റെ താളുകളില്‍ ഞാന്‍,
സുവര്‍ണ്ണാക്ഷരങ്ങള്‍ കൊണ്ട് എഴുതിയ ഒരു സ്വപ്നം ...
കാലം മായ്ക്കാത്ത ഓര്‍മകളിലെ പ്രകാശം ...
നിശബ്ദതയില്‍ ഞാന്‍ തിരഞ്ഞ സംഗീതം ...
എന്റെ ഇന്നുകളെ സൌഹൃദത്തിന്റെ ജ്വാലയില്‍ ജ്വലിപ്പിച്ച,
നിന്റെ നിറഞ്ഞ പുഞ്ചിരി ഇനിയും കാതങ്ങള്‍ താണ്ടട്ടെ ...
ആത്മാവിന്റെ ആഴങ്ങളില്‍ കുളിരുമായി വന്ന എന്റെ പ്രിയ കൂട്ടുകാരിക്ക് ...
ഒരായിരം ജന്മദിനാശംസകള്‍....

Tuesday, June 7, 2011

സ്വപ്‌നങ്ങള്‍

സ്വപ്‌നങ്ങള്‍ ....നിദ്രയുടെ ആഴങ്ങള്‍ക്ക് മേല്‍ തീര്‍ക്കുന്ന നൂല്പ്പാലമാണ്  ... 
കണ്‍പോളകളുടെ മറവില്‍ ...ഇരുളില്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന ..
നിമിഷങ്ങളുടെ അബോധാവസ്ഥയില്‍ സ്വബോധത്തെ പിടിച്ചുലയ്ക്കുന്ന...
യാധാര്‍ത്ഥ്യങ്ങളുടെ ചുഴിയില്‍ മാഞ്ഞു പോകുന്ന... ഓര്‍മയുടെ ഒരു പാളി ... !





Monday, June 6, 2011

Best Friend





you are such a friend of mine, 
whom i treasure as the most precious gift i ever had..
for my friendship takes just seconds to bloom into a paradise..
My spirit is now lighted with a new joy and 
the world around me seems to be a happier place.. !
I shall stand by you all the way before..
holding your hands.. wiping your tears.. sharing your smiles...
Just being with you all the best and worst times...
All just to say YOU ARE MY BEST FRIEND !!!

Sunday, June 5, 2011

സംഗീതം

ആത്മാവിന്റെ നിഗൂടതകളില്‍ 
ഞാന്‍ മാത്രം കേള്‍ക്കുന്ന ഒരു സംഗീതമുണ്ട്...
ഹൃദയത്തിന്റെ നേരിയ മിടിപ്പുകള്‍ അകമ്പടി സേവിച്ച്‌ ,
മനസ്സിന്റെ ഏകാന്തമായ പുലമ്പള്‍ താളം പകര്‍ന്ന് ...
ഞാന്‍ മാത്രം ആസ്വദിക്കുന്ന മൌനത്തിന്റെ സംഗീതം ... :)








Saturday, June 4, 2011

മൌനം

 മൌനത്തിന്റെ താഴ്വാരങ്ങളിലെ ആളൊഴിഞ്ഞ കൂടുകളിലേക്ക് ഞാന്‍ സഞ്ചരിക്കുന്നു ...
എനിക്ക് മുന്‍പില്‍ വാചാലമാകുന്ന ഏകാന്തതയിലെ സംഗീതം എത്ര മധുരമാണ് ...

Friday, June 3, 2011

ചിത്രം

 എന്നില്‍ അവശേഷിക്കുന്ന നിറമുള്ള സ്വപ്നങ്ങളിലും നീ ജീവിക്കുന്നു...
പ്രഹരമേറ്റ സങ്കല്‍പ്പങ്ങള്‍ക്ക് മേലും വീണ്ടും വീണ്ടും നിന്റെ ഓര്‍മ്മകള്‍ കൂട് കൂട്ടുന്നു ....
ഒരു നിമിഷമെങ്കിലും നിന്റെ ചിത്രം ഹൃദയത്തില്‍ നിന്നും മായ്ക്കാന്‍ എനിക്കാവില്ലെന്നോ ?

Thursday, June 2, 2011

ഇന്നീ വാക്കുകള്‍ കണ്ണീരില്‍ പൊതിഞ്ഞവയാണ്...


നിലാവിലെ സ്വപ്നങ്ങളും , ഇരുളിലെ വെളിച്ചവും,
പ്രഭാതങ്ങളിലെ ഉണര്‍വ്വും , പകലുകളുടെ പുഞ്ചിരിയും ,
എന്റെ ഹൃദയത്തിന്റെ താളവും നീയായിരുന്നു ...
അന്നെന്റെ വാക്കുകളില്‍ പുതിയ ജീവനും ,
ഗാനങ്ങളില്‍ മുളംകാടുകളിലെ കാറ്റിന്റെ ഈണവും ഉണ്ടായിരുന്നുവല്ലേ ?
നിമിഷങ്ങളുടെ ചിറകടികളില്‍ കാലം പറന്നുയര്‍ന്നപ്പോള്‍ ...
നഷ്ടങ്ങളുടെ പട്ടികയില്‍ നീയും എന്റെ ജീവനുമുണ്ടായിരുന്നു ....
ഇന്നീ വാക്കുകള്‍ കണ്ണീരില്‍ പൊതിഞ്ഞവയാണ്...
ഇരുളില്‍ തെളിയുന്ന നിന്റെ ഓര്‍മകളില്‍ വസന്തമാണ് ..
എങ്കിലും ആ വസന്തം ഇന്ന് എന്നില്‍ നിന്നും കാതങ്ങള്‍ അകലെയാണ്...
പ്രഭാതങ്ങളിലെ നരച്ച സ്വപ്നങ്ങളും ,
ചോരയുടെ മണമുള്ള ഭിത്തിയും,
ഹൃദയത്തിനുള്ളിലെ മായ്ച്ചാലും മായാത്ത നിന്റെ രൂപവും മാത്രമായി എന്റെ ഇന്നുകള്‍ ...



Monday, May 30, 2011

രാത്രി...

നിശബ്ദമായി എന്നില്‍ നിലവിളിക്കുന്ന ഓര്‍മ്മകള്‍ 
രാത്രികളെ ശബ്ധമുഘരിതമാക്കുന്നു ...
നേരം വൈകിയ രാവില്‍ ... 
ഒന്നുമറിയാതെ വിടരുന്ന കുഞ്ഞു പൂവുകളില്‍
വിദൂരങ്ങളില്‍നിന്നും കണ്ണീര്‍ തുള്ളികള്‍ ഉരുകിവീഴുന്നു ...

നിമിഷങ്ങളെ ചുട്ടു പൊള്ളിക്കുന്ന 
നിന്റെ വിചാരങ്ങളില്‍ നിന്നും ഓടിയൊളിക്കുവാന്‍
എത്ര ഋതുക്കള്‍ ഞാന്‍ പിന്നിടണം ?

Sunday, May 29, 2011

ഗദ്ഗധങ്ങള്‍

നിഴലുകളില്‍  പൊതിഞ്ഞ നിമിഷങ്ങള്‍ കാല്‍ക്കല്‍ വീണു മരിച്ചു കൊണ്ടിരിക്കുന്നു ...
നിന്റെ ഓര്‍മകളുടെ ചായം മങ്ങുന്നു ... പകരം ജീവനില്‍ ശേഷിക്കുന്ന ഓരോ മാത്രയിലും മുറിവിലെ നൊമ്പരം വര്‍ധിക്കുന്നു  ... ഒരു നെടുവീര്‍പ്പില്‍ ഞാന്‍ ഒതുക്കിയത് ഒരു അലകടലാണ് ... തിരകള്‍ തഴുകാത്ത തീരത്തിന്റെ ഏകാന്തത ... എന്നെ വിഴുങ്ങി തീര്‍ക്കുന്ന വേദന ... !! ആഴങ്ങളില്‍ എനിക്ക് കേള്‍ക്കാം അതിന്റെ  ഗദ്ഗധങ്ങള്‍ .....


പ്രതീക്ഷ

ഓരോ ദിവസവും ... ഓരോ പ്രതീക്ഷകളാണ് .. 
പുതിയ സൌഹൃദങ്ങളും... വിരഹങ്ങളും ...
കണ്ണുനീരും .... വീണ്ടും തുന്നി ചേര്‍ക്കപ്പെട്ട ഹൃദയവും ....
എന്നിട്ട് കുറെയേറെ പ്രതീക്ഷകളുമായി തപ്പി തടഞ്ഞു മുന്പോട്ട് ... 



Saturday, May 28, 2011

നിദ്ര...

ശൂന്യമായ രാവിന്റെ നിശബ്ദതയിലേയ്ക്ക്,
നിശാഗന്ധികളുടെ മര്‍മരങ്ങളിലെയ്ക്ക്,
സ്വപ്നങ്ങളുടെ വേരുകള്‍ നീളുന്നു .... 
പൂക്കളുടെ സൌരഭ്യവും, പുതുനാമ്പുകളുടെ പ്രകാശവും ,
മഞ്ഞുതുള്ളികളിലെ നൈര്‍മല്യവും എന്റെ നിദ്രയെ തഴുകുന്നു .... !

Tuesday, May 24, 2011

ഞാന്‍ പ്രണയിക്കുന്നു...

ചോരയുണങ്ങാത്ത മുറിവിലെ വേദനയുടെ നിലവിളിയാണ് ഹൃദയത്തില്‍ കരഘോഷം മുഴക്കുന്നത്... ഇനി ഞാന്‍ തനിയെ നടന്നു നീങ്ങേണ്ട വഴി നിറമിഴികളില്‍ തെളിയുന്നു.... നൊമ്പരം വാക്കുകളെ വിഴുങ്ങി തീര്‍ത്തുകൊണ്ടിരിക്കുന്നു.... ജീവന്റെ നനുത്ത സ്പര്‍ശങ്ങള്‍ എന്നെ വേട്ടയാടുന്നു... മരണത്തിന്റെ നിഗുഡതകള്‍ എന്നെ അതിലേക്കു വലിച്ചടുപ്പിക്കുന്നു... ഞാന്‍ പ്രണയിക്കുന്നു... മരണത്തെ.... !

Thursday, May 19, 2011

solitude..


words are conceived in my tears...
and take birth in my loneliness...
Sometimes heart bleeds in memories,
And that is the time when my pen will be busy spitting up craziness ...
Solitude hurts, but that is what i am all about..

Wednesday, May 18, 2011

I am lonely


Even now i taste my bitter tears,
i find my thoughts and dreams dying off
during the hours of sleepless nights...
The solitude was always my companion,
Like the calmness of river around me..
It was a comfort and a retreat...
A sooting poem where words are in the air i breath...
Now i feel,
the pain of needles going deep into each cells of my brain....
I am lonely today..
I am empty today...
with a scattered heart and broken sanity...

Tuesday, May 3, 2011

Grave

Amidst of the vilotes and dews, i tasted your kiss...
You felt my cold and dead lips...
I felt your warm breaths...
From the farthest heavens and smiled as a rainbow...
Ah ! Atleast i could feel you on my grave.... !

Saturday, April 30, 2011

സ്നേഹം...

എന്റെ ജീവന്‍ തുടിക്കുന്നത് നിന്നോടുള്ള സ്നേഹത്തിലാണ് ...
നിന്നോടുള്ള സ്നേഹം ഇല്ലാതാകുന്ന നിമിഷം ഞാന്‍ എന്ന സത്യം ഇല്ലാതാകുന്നു ..

നിന്‍റെ ചിത്രം...

എനിക്കും നിനക്കുമിടയിലെ നിശബ്ദതയില്‍ പ്രണയത്തിന്റെ അഗാധതകള്‍ അലയടിക്കുന്നു .... നമ്മുടെ ഹൃദയങ്ങളിലെ പ്രണയത്തിന്റെ ചൂളം വിളികളില്‍ ഇതു ലോകമാണ് ഉണരാത്തത് ?? ഇലകൊഴിയുന്ന ശിശിരങ്ങളില്‍ നിന്‍റെ ആത്മാവിന്റെ മിടിപ്പുകള്‍ എന്നോട് ചേരുന്നതും .... എന്റെ സങ്കല്‍പ്പങ്ങളിലെ നിന്‍റെ ചിത്രങ്ങളില്‍ നിറങ്ങള്‍ നിറയുന്നതും മറ്റാര്‍ക്കാണ് മനസ്സിലാവുക ??

ദൂരങ്ങള്‍ ....

ജനനത്തില്‍ നിന്നും മരണത്തിലേക്ക് ഒരു ദൂരമുണ്ട് ...
ദൂരങ്ങളില്‍ നിന്നും ദൂരങ്ങളിലേക്ക് കാലം എന്നെ കൈപിടിച്ചു നടത്തുന്നു...
അല്പം ദൂരം ആരൊക്കെയോ കൂടെ നടക്കുന്നു ....
ഒരുപാട് അടുത്തുകൊണ്ട് ...ഒരുപാട് കൊതിച്ചുകൊണ്ട് ...
പിന്നീടതും വിരഹത്തിന്റെ വേദനയായി മാറുന്നു ...
യാത്രയിലുടനീളം സമ്പാദിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്യ്തു കൊണ്ട് വീണ്ടും ലക്ഷ്യത്തിലേയ്ക്ക് ....

Wednesday, April 20, 2011

നിലാവ് ...

നിലാവിന്റെ അദൃശ്യമായ കൈക്കുമ്പിളില്‍ പ്രണയം നിറച്ചിരിക്കുന്നു ...
രാവില്‍ എന്റെ സ്വപ്നങ്ങളിലേക്ക് അത് കോരി ചൊരിയുവാന്‍ വേണ്ടി....

Sunday, April 17, 2011

നീയില്ലാതെ ...

ആ ചിതയുടെ അരികില്‍ , നീ ഉപേക്ഷിച്ച എന്റെ സ്വപ്നങ്ങളുടെ കരിഞ്ഞ ഗന്ധമുണ്ടായിരുന്നു .... നീ ഇല്ലാതെ എനിക്ക് ജീവിക്കാനാവില്ല എന്ന് ഞാന്‍ കരുതിയിരുന്നു .... ആ നിമിഷം എന്റെ ജീവന്‍ എന്നില്‍ നിന്നും അറ്റ് പോകണമെന്ന് ഞാന്‍ കൊതിച്ചിരുന്നു .... അപ്രതീക്ഷിതമായി എങ്ങിനയോ വീണ്ടും ഞാന്‍ തനിയെ ജീവിച്ചു ... നീയില്ലാതെ.... എങ്കിലും .... ഒന്നെനിക്കറിയാം .... നിന്‍റെ ഓര്മകളിലായിരുന്നു എന്റെ ജീവന്‍ ശേഷിച്ചത് .... തെല്ലകലെ ഒരു നേര്‍ത്ത മഴയില്‍ എന്റെ കണ്ണീര്‍കണങ്ങള്‍ നിന്നില്‍ പെയ്യുമ്പോഴും ... ഇന്ന് ഈ ചിതയില്‍എന്റെ ആത്മാവ് നിന്നില്‍ നിന്നും ശാന്തി തേടി വിദൂരങ്ങളില്‍ അലയുന്നുണ്ടായിരുന്നു ...

Wednesday, April 13, 2011

ആ വാക്കുകള്‍....

ഓര്‍മ്മകള്‍ മരിക്കില്ലയെന്നു എത്രയോ വട്ടം ഞാന്‍ കേട്ടിരിക്കുന്നു... ചിലപ്പോള്‍ ഞാന്‍ തനിയെ ഇരിക്കുമ്പോള്‍ നിന്‍റെ ശ്വാസത്തിന്റെ ചൂട് എന്റെ ഏകാന്തതയെ പുളകമണിയിക്കുന്നു... മറ്റു ചിലപ്പോള്‍ ഇരുളില്‍ നിന്‍റെ മുഖം എനിക്ക് പ്രകാശമാകുന്നു .... പക്ഷെ എന്തുകൊണ്ടാണ് ഞാന്‍ കണ്ണ് തുറക്കുമ്പോള്‍ നിന്‍റെ ചിത്രം ദൂരെ മറയുന്നത് ? നിന്‍റെ ശ്വാസത്തിന്റെ ചൂട് എന്നെ ചുട്ടു പൊള്ളിക്കുന്ന കിരണങ്ങള്‍ മാത്രമാകുന്നത് ?? ഓര്‍മ്മകള്‍ മങ്ങി മങ്ങി മറയുന്നു ..... ഇപ്പോള്‍ നിന്‍റെ മുഖം എന്റെ ഓര്‍മകളില്‍ പോലും അന്യമാണ് ... വേദനകളില്‍ ഞാന്‍ ഒറ്റപ്പെടുമ്പോള്‍ എന്നെ തലോടുന്ന ഓര്‍മയുടെ ഒരംശം മാത്രമായി നീ മാറിയതെന്നാണ് ?? അകലാന്‍ ആവാത്തവണ്ണം നിന്നെ ഞാന്‍ എന്റെ ഹ്രദയത്തില്‍ ചേര്‍ത്തു വച്ച നിമിഷങ്ങളില്‍ നീ എന്നോട് മന്ത്രിച്ച വാക്കുകള്‍ .... നീ എന്റേത് മാത്രമാണെന്ന് ..... നിന്നെ കൂടാതെ ... നിന്നെ കേള്‍ക്കാതെ ഒരു നിമിഷം പോലും എനിക്ക് ഉറങ്ങാനാവുന്നില്ലെന്നു .... ആ വാക്കുകളെ ഞാന്‍ എത്ര മാത്രം അഭിമാനത്തോടെ കേട്ടിരുന്നു ?? ഇന്നോ ?? പാഴ്ക്കിനാക്കളുടെ ... വ്യര്‍ത്ഥമോഹങ്ങളുടെ കൂട്ടത്തില്‍ മാറാല കെട്ടിയ ഓര്‍മകള്‍ക്കിടയില്‍ ചുരുണ്ട്കൂടുന്ന നിന്‍റെ അവശേഷിപ്പുകള്‍ക്കിടയില്‍ ... ആ വാക്കുകളും... !!

Monday, April 11, 2011

എങ്ങനെ ?

നീ തകര്‍ത്തെറിഞ്ഞ ഹൃദയം തുന്നിച്ചേര്‍ത്തുകൊണ്ട് , ഇത് എന്റെ പഴയ ഹൃദയം എന്ന് എന്നെതന്നെ വിശ്വസിപ്പിക്കാന്‍ എങ്ങനെ കഴിയും ... ?? ഒന്ന് മാത്രം ... ! എന്നിലെ ജീവന്‍ നിലനില്‍ക്കുന്നിടത്തോളം എന്റെ തകര്‍ന്ന ഹൃദയം വേദനയോടെ നിന്നെ സ്നേഹിക്കും ...

Sunday, April 10, 2011

നിഴലുകള്‍ ..

നിന്‍റെ ഹൃദയത്തില്‍ എന്റെ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു ...


ഓരോ ദിവസവും എനിക്ക് മുന്‍പിലെ വഴികള്‍ മങ്ങുന്നു ...


ഇരുളില്‍ എവിടെയൊക്കെയോ പ്രകാശത്തിന്റെ നെടുവീര്‍പ്പുകള്‍ ....


നഷ്ടത്തിന്റെ നിഴലുകള്‍ എന്നെ അനുഗമിക്കുന്നു ...


ഓര്‍മ്മകള്‍ വേട്ടയാടുന്നു ...!!

Saturday, April 9, 2011

നിന്‍റെ സ്വന്തം ... !

ശിശിരത്തില്‍ കൊഴിയുന്ന ഇലകളുടെ ഇരമ്പലില്‍,


നീ അവള്‍ ശ്വസിക്കുന്നത് കേള്‍ക്കാറില്ലേ ??


ആര്‍ദ്രമായി നിന്‍റെ സ്വപ്നങ്ങള്‍ക്ക് മേല്‍ പെയ്യുന്ന മഞ്ഞുതുള്ളികളില്‍,


അവളുടെ കരലാളനമേല്‍ക്കാറില്ലേ ?


വേനലിന്റെ ശിരസ്സില്‍ പെയ്യ്തോഴിയുന്ന മഴയുടെ സംഗീതത്തില്‍ അവള്‍


നീ അറിയാതെ നിന്നെ പോതിയുന്നില്ലേ ??


ഹൃദയത്തിന്റെ കോണില്‍ കുത്തി നോവിക്കുന്ന ഏകാന്തതകളില്‍,


അദൃശ്യമായി അവളുടെ സാമീപ്യം അറിയുന്നില്ലേ ?


ഏതോ സ്വര്ഗ്ഗങ്ങളിലെ മേഖങ്ങള്‍ക്കിടയില്‍നിന്നും


സ്വര്‍ണ്ണചിറകുകള്‍ വിടര്‍ത്തി,


എന്നോ ഒരിക്കല്‍ നിന്‍റെ കാത്തിരിപ്പുകളിലേക്ക് അവള്‍ പറന്നിറങ്ങും ...


നിന്‍റെ സ്വന്തം ..... !!


Friday, April 8, 2011

നിറയെ ...

ഏകാന്തതയില്‍ നിറയെ മൌനമാണ് .... ആ മൌനം നിറയെ വേദനയും .... !! പ്രണയം നിറയെ മൌനമാണ് ... ആ മൌനത്തില്‍ നിറയെ ആഹ്ലാദവും ... !!

Thursday, March 31, 2011

അന്ത്യശ്വാസം

ആ ഞരക്കത്തിന്റെ ഒരറ്റം ജീവനും മറ്റൊരറ്റത്തു മരണവുമുണ്ടായിരുന്നു.... ഒടുവില്‍ ജയം മരണത്തിനു സ്വന്തം ..

Friday, March 18, 2011

extreme

Icannot hate you the double i loved...
coz my love was at the extreme... !!

Thursday, March 17, 2011

പ്രണയത്തിന്റെ വേദന

ആ വേദനയ്ക്ക് നിറമുണ്ടായിരുന്നു ...
ഹൃദയത്തില്‍ നിന്നും അടര്‍ന്നു വീഴുന്ന ചുടുചോരയുടെ നിറം ....
ചൂളയില്‍ പുകയുന്ന മാംസം പോലെ വേവുന്ന ഓര്‍മ്മകള്‍ സിരകളില്‍ ... !!
തുള്ളികളായി മനസ്സില്‍ പതിക്കുന്ന നിന്‍റെ ചിന്തകള്‍ എന്നിലെ ജീവനെയും എന്നെയും വേര്‍പെടുത്തുന്നു ... !!

Wednesday, March 16, 2011

ഇല്ലായിരുന്നുവെങ്കില്‍ ....

അവളെ നിനക്ക് നഷ്ട്ടപ്പെട്ടില്ലായിരുന്നെങ്കില്‍, അവളോട്‌ നിനക്കുള്ള സ്നേഹത്തിന്റെ വ്യാപ്തിയും , അവള്‍ക്കു നിന്നിലുള്ള സ്ഥാനവും ഒരിക്കലും നീ തിരിച്ചറിയുമായിരുന്നില്ല .... !!
നാം ഒരുപാടാഗ്രഹിച്ച എന്തും കയ്യില്‍ വന്നു ചേരുമ്പോള്‍ അതിനു ഒരു വിലയും ഇല്ലാതാവും ... നിന്‍റെ പ്രണയം നിനക്ക് സ്വന്തമായിരുന്നെങ്കില്‍ അവള്‍ നിനക്ക് ആരായിരുന്നെന്ന് ഒരിക്കലും നീ മനസ്സിലാക്കില്ല ... !!
നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ പ്രണയം ജീവന്‍ പ്രാപിക്കുന്നത് .... പക്ഷെ ആ നഷ്ടത്തില്‍ നിങ്ങളുടെ ജീവനുമുണ്ടാവും ... !

Tuesday, March 15, 2011

Nostalgia...

Days are sometimes so colourful as bright nights ...
The nights, bear the flowers of tiny stars and fruitful dreams...
A feeling that can change your thoughts to a trance of truth...
and then your senses to a blast of dreamy nostalgia.... is love !!

Tuesday, March 8, 2011

ഒരിക്കല്‍കൂടി ...

ആളൊഴിഞ്ഞ ... പൂവിതള്‍ ചലനമറ്റ... ഒറ്റയടി പാതയിലൂടെ ...
ഒരിക്കല്‍കൂടി ഞാന്‍ നടന്നു ...
ചിതറിയ ഹൃദയത്തിന്റെ തേങ്ങല്‍ മാത്രം ഞാന്‍ അവിടെ കേട്ടു...
ഏകയായി നീങ്ങുമ്പോഴും വിദൂരങ്ങളില്‍ പ്രണയത്തിന്റെ ഗന്ധം ....

നീയില്ലാതെ...

ആ സന്ധ്യയിലായിരുന്നു ജീവനില്‍ പ്രണയം മൊട്ടിട്ടത്..
ഇന്നും അതേ നിറമുള്ള സന്ധ്യയിലാണ് പ്രാണനില്‍ മൌനം പൂവിട്ടത്..
നീയില്ലാത്ത ഈ ജന്മം ഞാന്‍ മൌനത്തില്‍ ജീവിക്കും...
മൌനത്തില്‍ തന്നെ നിന്‍റെ ഓര്‍മ്മകള്‍ പുല്‍കി കൊഴിയും...

Friday, March 4, 2011

written for my friend, Rajesh...

മനസ്സിന്റെ ഓരോ കോണിലും പ്രണയത്തെ വിതച്ച്, മുജ്ജന്മ സുകൃതം പോലെ അവള്‍ വന്നു. രാവുകളെ പുഷ്പങ്ങളുടെ ലാവന്യത്തിലാഴ്ത്തി , പകലുകള്‍ക്ക്‌ സുര്യപ്രഭയുടെ സൌരഭ്യം പകര്‍ന്ന്, എന്റെ ആത്മാവിന്റെ നേര്‍ത്ത തിരി ആളിക്കത്തിച്ച് അവളെന്റെ ദിനങ്ങളില്‍ നിറഞ്ഞു നിന്നു ... നാള്‍ക്കുനാള്‍ അവളോടുള്ള പ്രണയത്താല്‍ ഞാന്‍ കവിയും ഭ്രാന്തനുമായി മാറി ... അവളെ ഒരു തവണ പോലും കാണാതെ ഇത്രയധികം സ്നേഹിക്കുന്നതില്‍ ഞാന്‍ തന്നെ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട് ...
എങ്കിലും എന്നില്‍നിന്നും അവള്‍ ദൂരെയെവിടെയോ പൊയമാറഞ്ഞത്‌ എന്റെ ജീവനും കൊണ്ടാണ് ... അവളെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്റെ ഇന്നുകളെ തീചൂളയില്‍ നിറുത്തുന്നു ...അവളുടെ ഓര്‍മ്മകള്‍ എന്നെ വിട്ടൊഴിയുന്ന ഒരു നിമിഷം പോലും എനിക്കില്ല... അവളെ മറക്കുകയെന്നാല്‍ മരണമാണ് ... ഇന്നെന്റെ രാവുകള്‍ കണ്ണീര്‍ ഭക്ഷിക്കുന്നു ... നെഞ്ചുരുകി തീരുന്നു ... പകലുകളോ മൂകമായ വേദനയുടെ താഴ്വരയില്‍ ഏകാന്തമായി കേഴുന്നു ...

Thursday, March 3, 2011

പ്രതീക്ഷ ...


നിന്‍റെ ഒരു വിളിക്കപ്പുറം , ഇന്ന് ഞാനുണ്ട് ..

ചിന്തകളിലും മോഹങ്ങളിലും ചുടുചാരമെങ്കിലും ,

ഒരു ചലനം അവശേഷിക്കുന്നു ... നേര്‍ത്ത ഒരു ചലനം മാത്രം .... !

മനസ്സ് ആളിക്കത്തുകയാണ് ...

ആത്മാവ് പിടയുകയാണ് ...

പ്രതീക്ഷയുടെ ഏതോ നൂല്‍പ്പാലം മാത്രമാണ് ഇന്നെനിക്കു മുന്‍പില്‍ !

നീ നിന്‍റെ കരങ്ങള്‍ ഒരു വട്ടം നീട്ടിയിരുന്നെങ്കില്‍ ,

ഈ ജീവന്‍ എത്രയോ പടികള്‍ കടന്നേനെ...

Wednesday, March 2, 2011

every relation have an expiry date...

ജീവന്‍ തുടിക്കുന്ന ഏതു ഹൃദയവും പിടയുന്നത് , ഏറ്റവും കൂടുതല്‍ തന്നിലേയ്ക്ക് അടുപ്പിച്ചു നിറുത്തുവാന്‍ കൊതിച്ചയാള്‍ മറ്റേതോ കാരണങ്ങള്‍ തേടി ദൂരെ മറയുമ്പോഴാണ് ...ആ നിമിഷത്തിന്റെ നീറ്റല്‍ വാക്കുകള്‍ക്കോ , തൂലികക്കോ പകര്‍ത്തുവാന്‍ കഴിയാവുന്നതിലും അഗാധമാണ് ... തന്നെ സ്നേഹിക്കുന്ന ഒരായിരം ആളുകളുടെ നടുവില്‍ നില്‍ക്കുമ്പോഴും കരള്‍ വെന്തുരുകുന്ന ഏകാന്തത... രാത്രികളും പകലുകളും നീളുന്ന വിഭ്രാന്തി ...താന്‍ സ്നേഹിക്കപ്പെടുന്ന നിമിഷങ്ങളാണ് ഏതൊരു ജന്മത്തിലെയും സുവര്‍ണ നിമിഷങ്ങള്‍ .. എങ്കിലും ആ നിമിഷങ്ങളുടെ മാധുര്യം ആ സ്നേഹം നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് വേദനയായി, സ്വപ്നങ്ങളെയും സ്വബോധത്തെയും അരിച്ചു തിന്നുന്നത്... അതൊരു തിരിച്ചറിവാണ്... ഇനിയൊരിക്കലും മടങ്ങിവരാത്ത സന്തോഷത്തിന്റെ നോവുന്ന തിരിച്ചറിവ്.... !! തനിക്കു മുന്‍പിലെ അവളില്ലാത്ത ഓരോ നിമിഷവും യുഗങ്ങളുടെ നൊമ്പരമാണ് ... ! സത്യവും.. മിഥ്യയും വിധിയുടെ കൈകളിലെ കളിപ്പാവകളായി ഞാനെന്ന സത്യത്തെ ഞെരുക്കുന്നു... നിങ്ങള്‍ പ്രണയത്തിലാണെങ്കില്‍ തിരിച്ചറിയുക... ഇതാണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തം.. ഇനിയൊരിക്കല്‍ ഈ ഓര്‍മയിലാവും നിങ്ങളുടെ ജീവന്‍ ശേഷിക്കുന്നത് ... ഓരോ മനുഷ്യനും ജീവിതത്തിലെ ഒരു ഖട്ടത്തില്‍ തിരിച്ചറിയും.... "Every relation have an expiry date" !!!

കാതങ്ങള്‍ക്കപ്പുറം ....

പകലിന്റെ തീക്ഷ്ണമായ ഉറ്റുനോട്ടങ്ങളും,
രാവിന്റെ നിശബ്ധമായ നിലവിളികളും ,
മനസ്സിന്റെ ഏകാന്തമായ വേദനകളെ ആഴ്ത്തുന്നു ...
സ്വപ്നങ്ങളില്‍ ഞാന്‍ കൊതിക്കുന്ന നിന്‍റെ സാമീപ്യം
എത്രയോ കാതങ്ങള്‍ക്കപ്പുറമാണ് ...
നഷ്ട സ്വപ്നങ്ങളുടെ ജീര്‍ണ്ണിച്ച ഗന്ധവും പേറി ,
നമുക്കിടയില്‍ അലകള്‍ ഇരമ്പുന്നു ...
എങ്കിലും ... എന്റെ ചിന്തകളില്‍ ഞാന്‍ പോലുമറിയാതെ
ഒരു ശ്വാസത്തിനപ്പുരം നീ പുഞ്ചിരിക്കുന്നു ...

Tuesday, March 1, 2011

വേദനയുടെ അലമുറകള്‍ ...

ഇരുള്‍ തളം കെട്ടിയ നാല് ചുവരുകള്‍ക്കുള്ളില്‍ ,
നിശബ്ധമായ ഓര്‍മകള്‍ കണ്ണീര്‍ വാര്‍ക്കുന്നു ...
ആത്മാവിന്റെ ചില്ലകളില്‍ ,
നോവിന്റെ കിളികള്‍ ചേക്കേറുമ്പോള്‍,
ഈ രാവിന്റെ ചിലമ്പിച്ച ശബ്ദത്തില്‍
നിശാപുഷ്പങ്ങള്‍ മിഴി തുറക്കുന്നു ...
ദുസ്വപ്നങ്ങളുടെ ഭാരം പേറി ,
യാമിനി പടിയിറങ്ങുമ്പോള്‍
ജീവനില്‍ എഴുതി ചേര്‍ക്കാന്‍
ആരും കാണാത്ത ഒരു കണ്ണീര്‍ മുദ്ര കൂടി... !!
ഇരുളിന്റെ മാറില്‍ ഒഴുകിയിറങ്ങുന്ന
കറുത്ത തുള്ളികളില്‍ വേദനയുടെ അലമുറകള്‍.... !!

Saturday, February 12, 2011

അറിഞ്ഞിരുന്നില്ല...

ഹൃദയം പറിച്ചു ഞാന്‍ നിനക്ക് തന്നപ്പോള്‍ ,
അറിഞ്ഞിരുന്നില്ല , ഇന്ന് നീ അത് തകര്ത്തെറിഞ്ഞ് വിധൂരങ്ങളിലേക്ക് പൊയ്മറയുമെന്നു....

Wednesday, January 19, 2011

ദൂരങ്ങള്‍ക്കിടയില്‍..

എന്റെ സ്വപ്നങ്ങള്‍ക്കും യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള ദൂരങ്ങള്‍ക്കിടയിളുള്ളത് ,
എന്റെ കാത്തിരിപ്പുകളുടെ സങ്കേതമാണ് ...
അതിലെ ഓരോ നിമിഷങ്ങളും നിനക്കായി പുനര്‍ജനിക്കുന്നു ...

Tuesday, January 11, 2011

ഞാനും ...

എന്റെ ചുരുല്മുടിയിലോ , കഥപറയുന്നു എന്ന് നീ പറയുന്ന കണ്ണുകളിലോ അല്ല എന്റെ സൌന്ദര്യം ..
നിന്‍റെ നേര്‍ക്ക് നീളുന്ന ഈ കണ്ണുകളിലെ നീയാകുന്ന പ്രകാശമാണ് എന്റെ സൌന്ദര്യം ...
ഇലകൊഴിയുന്ന വനാന്തരങ്ങളിലെ ഒറ്റയടിപ്പാതകളില്‍, തനിയെ... നിന്നെ ഓര്‍ത്ത്‌ ഗാനമാലപിക്കുകയാണ് എന്റെ കാത്തിരിപ്പുകള്‍ ..
അനന്തതയില്‍ നിന്നും അനന്തതകളിലേക്ക് നീണ്ടുകിടക്കുന്ന ആകാശത്തിന്റെ ചരിവുകളില്‍ സ്വപ്‌നങ്ങള്‍ കൊണ്ട് നിന്‍റെ ചിത്രം വരയ്ക്കുകയാണ് ഞാന്‍ ...
എന്നും എന്റെ ചിന്തകളിലെ പൊന്‍കതിരായി നീ ....

പരിഭവം

തുടിക്കാത്ത... ജീവനറ്റ ഹൃദയത്തില്‍ മുറിവുകള്‍ നീ ഉണ്ടാക്കുമ്പോള്‍
നാവിനെന്തിത്ര പരിഭവം ?
ഈ ജീവന്‍ നീ എന്നേ പിഴുതെറിഞ്ഞു ....

Monday, January 10, 2011

നീയെന്ന വേദന ...


ദിനങ്ങള്‍ വിടരുകയും കൊഴിയുകയും ചെയ്യുന്നു
രാവുകളില്‍ രാപ്പാടികള്‍ പാടുകയും

ഋതുക്കള്‍ ആരെയും കാത്തു നില്‍ക്കാതെ പോയി മറയുകയും ചെയ്യുന്നു ..
ഏകാന്തമായ വിങ്ങലുകള്‍ക്കും ,
ഇടവേളകളില്ലാത്ത നെടുവീര്‍പ്പുകള്‍ക്കും ,
തേങ്ങുന്ന ഹൃധയമിടിപ്പുകള്‍ക്കും ,
ഈ മൌനത്തെ ഭേദിക്കാമായിരുന്നെങ്കില്‍ ,
ജന്മം എത്രയോ ശബ്ദ മുഖരിതമായേനെ ..
പ്രപഞ്ചത്തിന്റെ അതിര്‍വരമ്പുകള്‍ വരെയും ,
എനിക്ക് നിന്‍റെ നേര്‍ക്കുള്ള പ്രണയം വേദനയോടെ ഏറ്റുപറയുമായിരുന്നു ...
മുറിവുകളില്‍ ആഴം വര്‍ധിക്കുന്നു ...
വേദനകളില്‍ പ്രാണന്‍ പിടയുന്നു ...
ജീവനില്‍ നിന്‍റെ ഓര്‍മ്മകള്‍ നീറുന്നു ... !!




Thursday, January 6, 2011

നിശബ്ദതയില്‍ ഓര്‍മകളും ...


ഇരുളില്‍ പൂവുകള്‍ വിടര്‍ന്നുകൊണ്ടിരുന്നു ...

നിദ്രയില്‍ സ്വപ്നങ്ങളും ...

പ്രണയത്തില്‍ കണ്ണീരും ...

നിശബ്ദതയില്‍ ഓര്‍മകളും ... !!

കണ്ണുകളില്‍ അപ്പോഴും അശ്രുവായി കൊഴിയാന്‍ തുടങ്ങുന്ന നിന്‍റെ ചിത്രം ...

പ്രാണന്‍ പിടയുന്നു .... വീണ്ടും ... വീണ്ടും ... !!