Thursday, November 29, 2012

ഒരുവേളയെന്‍റെ ബാല്യത്തിലേയ്ക്ക്

ഈ മൌനച്ചാര്‍ത്തില്‍
തെല്ലു നേരം ഞാന്‍ തനിച്ചിരിക്കട്ടെ ,
ജ്വലിക്കുന്ന ചിറകുകളുമായോര്‍മ്മകള്‍
കൌമാരം കടന്നെന്‍റെ
ബാല്യത്തിലേയ്ക്കെത്തട്ടെ !
അവിടെയിന്നും എന്നെക്കാത്തു
മരിക്കാത്ത താളുകളുണ്ടെങ്കില്‍
ഞാനീ നിശബ്ദതയില്‍നിന്നു-
മുണരാതിരിക്കട്ടെ ! 

4 comments:

  1. അവിടെയിന്നും എന്നെക്കാത്തു
    മരിക്കാത്ത താളുകളുണ്ടെങ്കില്‍
    ......................................................

    ReplyDelete
  2. തനിച്ചിരിക്കുന്നവര്‍ വീണ്ടും തനിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നു
    ഒരുവരെക്കാള്‍ ഇരുവര്‍ ഏറെ നല്ലത്
    മുപ്പിരിച്ചരട് വേഗത്തില്‍ അറ്റു പോവുകയില്ല

    ReplyDelete
  3. വഴിതെറ്റിത്തന്നെയാണ് വന്നത്. പടിയിറങ്ങി പോകുമ്പോള്‍ ഒരു വാക്ക് പറഞ്ഞില്ലെന്നു വേണ്ട...........

    ജ്വലിക്കുന്ന ചിറകുകളോ? പിന്നത്തെ കാര്യം പറയാനില്ല.

    "ജ്വലിക്കുമെന്നോർമ്മകൾ" എന്നു മതിയായിരുന്നു. ഓർമ്മകൾക്ക് ജ്വലിക്കാം!

    മരിക്കാത്ത താളുകളേക്കാൾ ശരി മായാത്ത താളുകളാണ്.

    ജ്വലിക്കുന്ന ഓർമ്മകളെന്ന് ആദ്യം പറയുക. മായാത്ത ഓർമ്മകളുണ്ടോ എന്ന് പിന്നീട് സന്ദേഹിക്കുക - അതിലൊരപാകതയില്ലേ?

    ReplyDelete
  4. അഗ്നിചിറകുകൾ എന്നുപറയാമെങ്കിൽ.....ജ്വലിക്കുന്ന ചിറകുകൾ എന്ന് പറഞ്ഞൂടേ....അഗ്നിയിൽനിന്ന് ജ്വാലകൾ ഉണ്ടാവുന്നു...അപ്പോൾ...അഗ്നിചിറകിൽ നിന്ന് ജ്വലിക്കുന്ന ചിറകുകൾ ഉണ്ടാവുന്നു...ഇത് എന്റെ പരിമിതമായ അറിവുകൊണ്ട് പറഞ്ഞതാണ്..ചിലപ്പോൾ തെറ്റാവാം

    ReplyDelete