എഴുതണമെനിക്കിനിയുമൊരു വരി ,
വേദനയോടെ എന്‍റെയീ ആത്മാവിനെ
ചുംബിക്കുന്ന ലോകത്തിനൊരു വരി !
കുന്നിറങ്ങി
കാടിറങ്ങി
വിണ്ണിന്‍റെയേതോ കോണില്‍ നിന്നും
അമരത്വമുള്ള വികാരമെന്നു ചൊല്ലിയെന്‍റെ
സ്വപ്നങ്ങളെ
കോരിച്ചൊരിയുന്ന മഴയിലേയ്ക്ക്
കൈപിടിച്ചു നടത്തിയ
സ്വാഭാവികതയ്ക്കൊരു വരി !
എണ്ണം പറഞ്ഞു ദൂരെയൊരു
കൊടുംശൈത്യത്തിന്‍ ചില്ലുകൂട്ടില്‍
മരിക്കാത്ത ഓര്‍മ്മകളുടെ
പട്ടുപൊതിഞ്ഞെന്‍റെ ദിനരാത്രങ്ങളെ
കാലത്തിനു കുരുതികൊടുത്ത
വിരഹത്തിനൊരു വരി !
നീള്‍ക്കണ്ണുകളില്‍ പണ്ടാരോ തുടച്ച
കരിമഷിമുത്തുകള്‍
ഇന്നും തിളച്ചു ചാടുന്നുണ്ട്
വിധിയുടെയോ
കവിതയുടെയോ
നിശബ്ദയാമങ്ങളുടെ മാറില്‍ !
ഒരുവരിയെങ്കിലും എഴുതണമെനിക്ക് ,
എരിതീയിലും
കടലാഴത്തിലും
വാള്‍മുനയിലും
പെട്ടുപോയൊരീ
ഹൃദയം പകുത്തൊരു വരിയെങ്കിലും !!
വേദനയോടെ എന്‍റെയീ ആത്മാവിനെ
ചുംബിക്കുന്ന ലോകത്തിനൊരു വരി !
കുന്നിറങ്ങി
കാടിറങ്ങി
വിണ്ണിന്‍റെയേതോ കോണില്‍ നിന്നും
അമരത്വമുള്ള വികാരമെന്നു ചൊല്ലിയെന്‍റെ
സ്വപ്നങ്ങളെ
കോരിച്ചൊരിയുന്ന മഴയിലേയ്ക്ക്
കൈപിടിച്ചു നടത്തിയ
സ്വാഭാവികതയ്ക്കൊരു വരി !
എണ്ണം പറഞ്ഞു ദൂരെയൊരു
കൊടുംശൈത്യത്തിന്‍ ചില്ലുകൂട്ടില്‍
മരിക്കാത്ത ഓര്‍മ്മകളുടെ
പട്ടുപൊതിഞ്ഞെന്‍റെ ദിനരാത്രങ്ങളെ
കാലത്തിനു കുരുതികൊടുത്ത
വിരഹത്തിനൊരു വരി !
നീള്‍ക്കണ്ണുകളില്‍ പണ്ടാരോ തുടച്ച
കരിമഷിമുത്തുകള്‍
ഇന്നും തിളച്ചു ചാടുന്നുണ്ട്
വിധിയുടെയോ
കവിതയുടെയോ
നിശബ്ദയാമങ്ങളുടെ മാറില്‍ !
ഒരുവരിയെങ്കിലും എഴുതണമെനിക്ക് ,
എരിതീയിലും
കടലാഴത്തിലും
വാള്‍മുനയിലും
പെട്ടുപോയൊരീ
ഹൃദയം പകുത്തൊരു വരിയെങ്കിലും !!
എരിതീയിലും
ReplyDeleteകടലാഴത്തിലും
വാള്‍മുനയിലും
പെട്ടുപോയൊരീ
ഹൃദയം പകുത്തൊരു വരിയെങ്കിലും !!
ഏതു നിദ്രയിൽനിന്നുമുണർത്തീടും പരിശുദ്ധമായ വരികൾ..
ReplyDeleteവരികളില്‍ നൊമ്പരത്തിന്‍റെ നീര്‍മുത്തുകള്‍!
ReplyDeleteആശംസകള്‍
ഒരു വരി
ReplyDeleteഹൃദയം പകുത്തൊരു വരി