Saturday, November 17, 2012

ദിനപ്പത്രങ്ങള്‍

നഗരത്തിന്‍റെ  തിരക്കിലാണ്ടുപോയൊരു
പിഞ്ചു കുഞ്ഞിന്‍റെ ചങ്ക് കീറുന്ന നിലവിളി ,
തിരികെ നോക്കാതെ പാഞ്ഞുപോയൊരു
തീവണ്ടിക്കടിയിലെ കാമുകന്‍ ,
നഖവും പല്ലുമിറങ്ങിമുറിഞ്ഞൊരു
വെണ്മാറിലെ കണ്ണീര്‍പ്പുഴ ,
പുകയിലെരിഞ്ഞു മടുത്തു നാടുവിട്ടൊരു
ഭാര്യയോടുള്ള ആസിഡ്പ്രതികാരം ,
ആര്‍ത്തിയോടെ മോന്തിയ പാനപാത്രത്തില്‍നിന്നും
വഴിയിലേയ്ക്കു പൊട്ടിവീണ തലച്ചോറ് ,
തുടപൊള്ളിച്ചാവേശത്തോടെ ആഘോഷിച്ച
രാതിയിലെരിഞ്ഞ സിഗെരെറ്റ്‌കുറ്റികള്‍ ,
കോടതിവരാന്തയിലെ നീളന്‍ക്യൂവില്‍
കാത്തുനില്‍ക്കുന്ന സ്വാതന്ത്ര്യം ,
പുഴയുടെ ഒഴുക്കിനോട്‌ യുദ്ധം ചെയ്യ്ത മകന്‍റെ
ചേതനയറ്റ മേനിയിലെ ഉപ്പ് ,
തെരുവോരങ്ങളില്‍ മരണപ്പോരാട്ടം നടത്തുന്ന
മൈക്കുസെറ്റിന്‍റെ  കൊലച്ചിരി ,
ചോരയും പകയും തേടിനടക്കുന്ന ദിനപ്പത്രങ്ങള്‍ !!

3 comments:

  1. സത്യം!ദിനപ്പത്രങ്ങള്‍ ഇന്നു തേടുന്നത് ചോരയും,പകയും,
    പിന്നെ കുറെ പൈങ്കിളിക്കഥകളും മാത്രമാണ്.
    വളരെ നന്നായിരിയ്ക്കുന്നു കവിത

    ReplyDelete
  2. ഇത് വായനക്കാരന്റെ ഇഷ്ട്ടങ്ങൾ. വിപരീത വാർത്തകളും ഉണ്ട്. ചിലതിൽ....

    ReplyDelete
  3. വൃത്താന്തപ്പത്രങ്ങള്‍

    ReplyDelete