Sunday, November 11, 2012

തപസ്സ്

മനസ്സിലെ വസന്തത്തില്‍
കാട്ടുതീ പടര്‍ന്നുകയറിയെന്റെ
ഉള്ളാകെ കരിഞ്ഞുണങ്ങിയിരിക്കുന്നു !
ഇനിയൊരു പേമാരി
ആകാശച്ചെരുവുകളിറങ്ങി വന്നെന്നെ
നനയ്ക്കുവാനുമീ പൂവരശ്ശില്‍
ഹരിതാമൃതം നിറയുവാനും
വേരുകള്‍ തപസ്സിരിക്കുന്നു !

3 comments:

  1. തപസ്സിന്റെ മൌനത്തെ മഴയുടെ കുളിര് പുതപ്പിക്കട്ടെ...

    നിശാഗന്ധി മനോഹരമായിരിക്കുന്നു...കവിതകള്‍ കോര്‍ത്തുണ്ടാക്കിയ ഒരു ശില്‍പം പോലെ...ആദ്യമായാണ് വരുന്നത്...ഇനി എപ്പോഴും വരും...

    എനിക്കും ഒരു ചെറിയ ബ്ലോഗ്‌ ഉണ്ട്...ഒന്ന് വന്നു നോക്കി ഒരു അഭിപ്രായം പറഞ്ഞാല്‍ വളരെ സന്തോഷം...
    http://pinakippalayam.blogspot.in/

    ReplyDelete
  2. ‘പേമാരി’ പ്രയോഗിച്ചത് അനുചിതമായി തോന്നി...
    പേമാരി എന്നത് സാധാരണ എല്ലാം നശിപ്പിക്കുന്ന ഒന്നല്ലേ...?
    അതിവിടെ വിപരീതാർത്ഥം അല്ലേ ധ്വനിപ്പിക്കുന്നത്...

    ചെറിയ വരികളെങ്കിൽ പോലും ആശയം സുവ്യക്തം തന്നെയാണ്...എങ്കിലും..
    വാക്കുകളും അതിന്റെ അർത്ഥങ്ങളും പ്രാധാനമാണ്..ശ്രദ്ധിക്കുമല്ലോ...

    വ്യക്തമായ ഭാവനയ്ക്ക് ശക്തമായ എഴുത്ത്... ആശംസകൾ

    ReplyDelete