ദൂരമല്‍പ്പം കടന്നപ്പോഴാണ്,
കായല്‍ക്കരയില്‍
തമ്മില്‍ മത്സരിക്കുന്ന ഋതുക്കള്‍ ,
പീലിത്തുമ്പില്‍ തൂങ്ങിമരിച്ച
കണ്ണീരിന്‍റെ ചങ്കുതുളച്ചുള്ളില്‍
കയറിയത് .
കൈനീട്ടിയാ കാട്ടുശതാവരിപ്പൂവില്‍
ഒന്ന് തൊടാന്‍ തുനിഞ്ഞപ്പോഴായിരുന്നു
വിരലുകള്‍ തേടിയത്
കൂപ്പിയ കൈകളിലെരിഞ്ഞു തീര്‍ന്നവ
നിഷേധിക്കപ്പെട്ട ജീവിതസന്ധ്യയിലെവിടെയോ
അറുക്കപ്പെട്ടിരിക്കുന്നു !
ഉണങ്ങിവീണ സ്വപ്നങ്ങളില്‍ ചവുട്ടാതെ
ദൂരെ മാറി നടക്കാനായിരുന്നു
പാദങ്ങളെ നോക്കിയത്
മുള്ളുകള്‍ തറഞ്ഞവ ചോരപ്പുഴയൊഴുക്കിയിരുന്നുവല്ലോ ?
ഇന്ന് വ്യഥയുടെ മരചോട്ടിലാരെയോ
ധ്യാനിക്കാന്‍ പോയിരുന്നത്രേ .. !
അസ്ഥിയുടെ ആഴങ്ങളില്‍
അമ്മയുടെ കരങ്ങളുടെ ലാളന
കട്ടപിടിച്ചു കുറുകിയിരുന്നു !
പലതായ് വേര്‍പെട്ട്
പലതായ് നുറുങ്ങി,പട്ടുപൊതിയാതെ
മണ്‍കുടം നിറയ്ക്കാതെ ചിന്നിചിതറി..!
വാടി വീഴുന്ന ഹേമന്തത്തിനു ചോട്ടിലൂടെ
കാറ്റിന്‍റെ കുളിരുചൂടാതെ
ഒരു ജഡമൊഴുകിയകലുന്നു !
അതിനെന്‍റെ ആത്മാവിന്‍റെ മുഖമാണ് ...
അല്ല അതെന്റെ ആത്മാവാണ് !!
തീര്‍ത്തും അനാഥമായ എന്‍റെ ആത്മാവ് !!
കായല്‍ക്കരയില്‍
തമ്മില്‍ മത്സരിക്കുന്ന ഋതുക്കള്‍ ,
പീലിത്തുമ്പില്‍ തൂങ്ങിമരിച്ച
കണ്ണീരിന്‍റെ ചങ്കുതുളച്ചുള്ളില്‍
കയറിയത് .
കൈനീട്ടിയാ കാട്ടുശതാവരിപ്പൂവില്‍
ഒന്ന് തൊടാന്‍ തുനിഞ്ഞപ്പോഴായിരുന്നു
വിരലുകള്‍ തേടിയത്
കൂപ്പിയ കൈകളിലെരിഞ്ഞു തീര്‍ന്നവ
നിഷേധിക്കപ്പെട്ട ജീവിതസന്ധ്യയിലെവിടെയോ
അറുക്കപ്പെട്ടിരിക്കുന്നു !
ഉണങ്ങിവീണ സ്വപ്നങ്ങളില്‍ ചവുട്ടാതെ
ദൂരെ മാറി നടക്കാനായിരുന്നു
പാദങ്ങളെ നോക്കിയത്
മുള്ളുകള്‍ തറഞ്ഞവ ചോരപ്പുഴയൊഴുക്കിയിരുന്നുവല്ലോ ?
ഇന്ന് വ്യഥയുടെ മരചോട്ടിലാരെയോ
ധ്യാനിക്കാന്‍ പോയിരുന്നത്രേ .. !
അസ്ഥിയുടെ ആഴങ്ങളില്‍
അമ്മയുടെ കരങ്ങളുടെ ലാളന
കട്ടപിടിച്ചു കുറുകിയിരുന്നു !
പലതായ് വേര്‍പെട്ട്
പലതായ് നുറുങ്ങി,പട്ടുപൊതിയാതെ
മണ്‍കുടം നിറയ്ക്കാതെ ചിന്നിചിതറി..!
വാടി വീഴുന്ന ഹേമന്തത്തിനു ചോട്ടിലൂടെ
കാറ്റിന്‍റെ കുളിരുചൂടാതെ
ഒരു ജഡമൊഴുകിയകലുന്നു !
അതിനെന്‍റെ ആത്മാവിന്‍റെ മുഖമാണ് ...
അല്ല അതെന്റെ ആത്മാവാണ് !!
തീര്‍ത്തും അനാഥമായ എന്‍റെ ആത്മാവ് !!
"അതിനെന്‍റെ ആത്മാവിന്‍റെ മുഖമാണ്"
ReplyDeleteകവിത നന്നായിട്ടുണ്ട്..
ആത്മാവിന്റെ മുഖം..!!!
ReplyDeleteകായലിലൂടെ..?
ReplyDeleteഅതോ കാലിലെ ചോരപ്പുഴയിലൂടെ..?
ഒഴുകിയകലുന്ന ജഡം..
നല്ല വരികള്‍
നല്ല വരികള്‍
ReplyDeleteലളിതം ... മനോഹരം... ആശംസകൾ
ReplyDelete