പ്രണയമുഴുതുമറിച്ച സിരയിലൊഴുകുന്ന
ചുടുചോരയുടെ പ്രവാഹത്തില്‍
ഗര്‍ജ്ജിക്കുന്ന വാക്കുകള്‍ !
വേദനിച്ചലറിവിളിക്കുകയും
ഉച്ചത്തില്‍ പോരിനു വിളിക്കുകയും
ഭീഷിണി മുഴക്കുകയും ചെയ്യുന്നവ !
വിചാരങ്ങളുടെ ഗര്‍ഭാശയഭിത്തിമേല്‍
മരണത്തിന്‍റെ ,
മരവിപ്പിന്‍റെ ,
മറവിയുടെ ,
നഗ്നമായ ചിത്രങ്ങളാരോ
കൊത്തിവച്ചിരിക്കുന്നു !
ഉള്ളിന്‍റെയുള്ളില്‍ ഹാ ! ശവപ്പറമ്പുകളില്‍
ഒരു കവാടം മാത്രം തുറക്കപ്പെട്ടിരിക്കുന്നു !
പ്രേതബാധിതമായ ചങ്ങലയാല്‍ തളയ്ക്കപ്പെട്ടിരിക്കുന്ന
ഭ്രാന്തിയായ ഒരു കവിതയുടെ കവാടം !
സന്ദര്‍ശകരോ വസന്തമോ കടന്നുവരാത്തിടം !
അന്ത്യത്തിന്‍ ബലിപീഠത്തിലേയ്ക്ക്
സ്മരണകളുമായ് പോകുന്ന നിമിഷങ്ങള്‍
മായാത്ത നിഴലുകള്‍ വഴിനീളെ വിതറുന്നു !
പിന്നീട് നിഴലുകള്‍ക്ക് ജീവന്‍ വയ്ക്കുകയും
ബോധമണ്ഡലങ്ങളില്‍ നൊമ്പരമായ് പടരുകയും ചെയ്യുന്നു !
അന്ധനായ സഞ്ചാരീ ,
ഈ ഹൃദയം വര്‍ണ്ണാഭമോ മൃദുലമോ അല്ല !
നിന്‍റെ സ്വപ്നങ്ങളുടെ ഭാരമോ ,
സ്പര്‍ശനത്തിന്‍റെ മാധുര്യമോ
അതിനു താങ്ങാനാവില്ല !
ഇരുണ്ട കിളിവാതിലില്‍ നിന്നും
ചിറകടി കേള്‍ക്കാന്‍ നിനക്കാവുന്നില്ലേ ?
അവയെ നീ പിന്തുടരൂ
എന്‍റെ ഉയിരിന്‍റെ ചില്ലയില്‍ നിന്നും
എന്റെ മൌനത്തിന്‍റെ അന്ധാളിപ്പില്‍നിന്നും ദൂരെ മാറി
നിനക്കവ അനന്തതയുടെ ലോകം കാട്ടിത്തരും !!
ചുടുചോരയുടെ പ്രവാഹത്തില്‍
ഗര്‍ജ്ജിക്കുന്ന വാക്കുകള്‍ !
വേദനിച്ചലറിവിളിക്കുകയും
ഉച്ചത്തില്‍ പോരിനു വിളിക്കുകയും
ഭീഷിണി മുഴക്കുകയും ചെയ്യുന്നവ !
വിചാരങ്ങളുടെ ഗര്‍ഭാശയഭിത്തിമേല്‍
മരണത്തിന്‍റെ ,
മരവിപ്പിന്‍റെ ,
മറവിയുടെ ,
നഗ്നമായ ചിത്രങ്ങളാരോ
കൊത്തിവച്ചിരിക്കുന്നു !
ഉള്ളിന്‍റെയുള്ളില്‍ ഹാ ! ശവപ്പറമ്പുകളില്‍
ഒരു കവാടം മാത്രം തുറക്കപ്പെട്ടിരിക്കുന്നു !
പ്രേതബാധിതമായ ചങ്ങലയാല്‍ തളയ്ക്കപ്പെട്ടിരിക്കുന്ന
ഭ്രാന്തിയായ ഒരു കവിതയുടെ കവാടം !
സന്ദര്‍ശകരോ വസന്തമോ കടന്നുവരാത്തിടം !
അന്ത്യത്തിന്‍ ബലിപീഠത്തിലേയ്ക്ക്
സ്മരണകളുമായ് പോകുന്ന നിമിഷങ്ങള്‍
മായാത്ത നിഴലുകള്‍ വഴിനീളെ വിതറുന്നു !
പിന്നീട് നിഴലുകള്‍ക്ക് ജീവന്‍ വയ്ക്കുകയും
ബോധമണ്ഡലങ്ങളില്‍ നൊമ്പരമായ് പടരുകയും ചെയ്യുന്നു !
അന്ധനായ സഞ്ചാരീ ,
ഈ ഹൃദയം വര്‍ണ്ണാഭമോ മൃദുലമോ അല്ല !
നിന്‍റെ സ്വപ്നങ്ങളുടെ ഭാരമോ ,
സ്പര്‍ശനത്തിന്‍റെ മാധുര്യമോ
അതിനു താങ്ങാനാവില്ല !
ഇരുണ്ട കിളിവാതിലില്‍ നിന്നും
ചിറകടി കേള്‍ക്കാന്‍ നിനക്കാവുന്നില്ലേ ?
അവയെ നീ പിന്തുടരൂ
എന്‍റെ ഉയിരിന്‍റെ ചില്ലയില്‍ നിന്നും
എന്റെ മൌനത്തിന്‍റെ അന്ധാളിപ്പില്‍നിന്നും ദൂരെ മാറി
നിനക്കവ അനന്തതയുടെ ലോകം കാട്ടിത്തരും !!
Very nice so touching dear
ReplyDelete
ReplyDeleteവരികളില്‍ ജീവന്‍ തുടിക്കുന്നു ....അഭിനന്ദനങ്ങള്‍ .
ബില്‍റ്റ് ഇന്‍ വഴികാട്ടി വേണം
ReplyDelete