Sunday, November 18, 2012

കാത്തിരുന്ന കവിത

നിനവിന്‍റെ ശൂന്യമാം കാസയിലേയ്ക്ക്
പുകയുന്ന വാക്കുകള്‍ തന്നുനീയെങ്കിലും സ്നേഹിതാ ,
ശോഷിച്ച സൂചിമുനകളെന്‍റെ
വേദനയുടെ അക്കങ്ങളെ
തിടുക്കത്തില്‍ സന്ദര്‍ശിക്കുകയും
നിലാവുണരാത്ത അമാവാസികളില്‍
വിഫലം വിരിയുന്ന നിശാപുഷ്പങ്ങള്‍
പലവട്ടം അടര്‍ന്നുവീഴുകയും ചെയ്തെങ്കിലും ,
ഉറഞ്ഞടുങ്ങി എന്നില്‍ മുള്ളായ്‌ കുരുങ്ങിയ
തീക്ഷ്ണമാം വരികളിലൊന്നുപോലുമീ ഹൃത്തിന്‍റെ
തുറക്കപ്പെടാത്ത വാതിലുകള്‍ തകര്‍ത്ത് വന്നില്ലല്ലോ !
അനന്തമാം കണ്ണുകളുടെ താഴ്ച്ചയില്‍
ശോകനിര്‍ഭങ്ങളായ തണല്‍മരങ്ങളില്‍
കടല്‍പ്പക്ഷികള്‍ കൂട് ചമച്ചു  !
വൈകുന്നേരങ്ങളുടെ ചെങ്കുത്തായ
അഗാധതയില്‍ വീണ്ടുമൊരു
സൂര്യനാളം മനംനൊന്താത്മഹത്യ ചെയ്യ്തു !
അപ്പോഴും ഒരു കവിതയുടെ ജനനത്തിനായെന്‍റെ
പ്രതീക്ഷ നോവോടെ പ്രാര്‍ഥിക്കുന്നു !

4 comments:

  1. വൈകുന്നേരങ്ങളുടെ ചെങ്കുത്തായ
    അഗാധതയില്‍ വീണ്ടുമൊരു
    സൂര്യനാളം മനംനൊന്താത്മഹത്യ ചെയ്യ്തു !

    നന്ന്

    ReplyDelete
  2. സൂര്യനാളം അപകീര്‍ത്തിയ്ക്കെതിരേ കേസ് കൊടുക്കും കേട്ടോ

    ReplyDelete
  3. നന്നായിട്ടുണ്ട് കവി ഭാവന

    ReplyDelete