Sunday, August 12, 2012

പെരുവഴിയമ്പലത്തിന്‍റെ കഥ

ഓരോ  അതിഥിയുടെ കഥകളും
നനഞ്ഞു  വീഴുന്ന
സ്പന്ദിക്കാത്ത നെഞ്ചില്‍
നിഴലുകള്‍ ഒളിഞ്ഞും തെളിഞ്ഞും
രഹസ്യങ്ങള്‍ പരതുന്നുണ്ട്  !
ഒറ്റപ്പെട്ട നിലത്ത്
വെള്ളാരംകല്ലുകള്‍ പോലെ,
അങ്ങോളമിങ്ങോളം
പിണങ്ങിയും മൗനിച്ചും
പഥികരുടെ ചുളിഞ്ഞ ഭാന്ധത്തില്‍
നിന്നൂര്‍ന്ന കണ്ണീര്‍പാടുകള്‍
തിളങ്ങിയും മങ്ങിയും !
മൌനം കുടിച്ചു തേങ്ങി
നില്‍ക്കുന്ന വഴിയമ്പലച്ചുവരിലെ
കാറ്റിനു പോലും ഈണം ശോകമാണ് !
ആരൊക്കെയോ വച്ചുമറന്ന
ഒരുപാടു കഥകളിലെ
മുഴുവന്‍ നൊമ്പരവും ഒഴുക്കിക്കളയാന്‍
ആ  കല്‍മണ്ഡപമൊരുവേള
പൊട്ടിക്കരയാന്‍ കൊതിച്ചിട്ടുണ്ടാവും ....

4 comments:

  1. തിരുത്തട്ടെ
    അതിഥി,സ്പന്ദനം,മൗനം,കല്‍മണ്ഡപം
    ദയവായി തിരുത്തുവരുത്തൂ,കവിത കൂടുതല്‍ മധുരിക്കട്ടെ

    ReplyDelete
  2. മൌനം കുടിച്ചു തേങ്ങി
    നില്‍ക്കുന്ന വഴിയമ്പലച്ചുവരിലെ
    കാറ്റിനു പോലും ഈണം ശോകമാണ് !

    എന്നാണിനി ലല്ലലം പാടുന്ന ഒരു തെന്നിക്കാറ്റിന്റെ വരവ്?

    ReplyDelete
  3. എത്രയോ കാലം...എത്രയോ കഥകള്‍...
    വന്നുപോയവര്‍ പലരും പിന്നെ തിരിച്ച് വന്നിട്ടില്ല..
    അപ്പോള്‍ പുതിയ അതിഥികള്‍ വന്നു...
    ചിലം മുഖങ്ങള്‍ പിന്നെയും തേടി വന്നു...
    ചുമട് താഴെ വെച്ച്, ഉറങ്ങി എണീറ്റ്‌ പിരിഞ്ഞു പോകുമ്പോള്‍ ആരും മൌനമായി പോലും യാത്ര പറയാറില്ല...
    എങ്കിലും ആരോടും പരാതി പറയില്ല; പരിഭവവും..
    എല്ലാം ഉള്ളില്‍ ഒതുക്കുന്നു; പുതിയ അതിഥിയെ വര വേല്‍ക്കാന്‍

    ReplyDelete