Tuesday, August 21, 2012

തുളസി

മുറ്റത്തമ്മമ്മ നട്ടൊരു തുളസിചെടി ഞാന്‍ 
എന്നും വെള്ളം നനയ്ക്കാറുണ്ട്
പൂക്കള്‍ ഞാന്‍ നുള്ളുമ്പോള്‍, 
സന്തോഷിച്ചത്‌ വീണ്ടും വീണ്ടും ആര്‍ത്തു തളിര്‍ക്കും 
നീളന്‍ മുടിയിലാ തളിര്‍പ്പ് ഞാന്‍ ചൂടുമ്പോഴൊക്കെ
കാച്ചെണ്ണയോട് മത്സരിച്ചു മണക്കുമായിരുന്നു 
ഇന്നുമാ വീടിന്‍റെ മുറ്റത്ത് കാടുകള്‍ക്കിടയില്‍ 
പരിഭവമില്ലാതെ 
അദൃശ്യമായി ഐശ്വര്യം പരത്തുന്നുണ്ടാവും .. !!

1 comment:

  1. നാടോടുമ്പോള്‍ അന്യമായിക്കൊണ്ടിരിക്കുന്നൊരാ തുളസിത്തറയും വീടിന്റെ ഐശ്വര്യങ്ങളും...

    ReplyDelete