Friday, August 17, 2012

നന്ദിത

ജീവനുള്ള വാക്കുകളെ
വിരഹത്താല്‍ വൃണപ്പെടുത്തി
മരണത്തിന്റെ നിഗൂഡമൌനത്തില്‍
അഭയം തേടിയ പ്രണയിനീ,
നൊമ്പരപ്പെടുത്തുന്നൊരു
സത്യത്തിന്‍റെ മുഖംമൂടിയാണ്
പ്രണയമെന്നു തിരിച്ചറിഞ്ഞത് മുതല്‍
നിന്‍റെ മനസ്സ്
പാതിവഴിയില്‍ തളര്‍ന്നു വീണ
അതേ പാതയില്‍
ഇനിയും ഉപേക്ഷിക്കാനാവാത്തൊരു
നഷ്ടത്തിന്‍റെ ഭാരവും ചുമന്ന്,
കവിതകള്‍ മോന്തി
തളരാതെ നടക്കുന്നൊരു
സഞ്ചാരിയാണ് ഞാന്‍ !!

3 comments:

  1. ഒരുപാട് നടന്നു കഴിയുമ്പോള്‍ നഷ്ടം ഭാരമാവാതെ ഒരു ശീലമായി മാറും....
    നൊമ്പരങ്ങള്‍ മനസ്സിന്റെ ഭാഗമാകും...പിന്നെ അതില്ലാതെ ജീവിക്കാന്‍ വയ്യ എന്നാകും...
    അന്ന് നാം നഷ്ടങ്ങളെ, വേദനകളെ പ്രണയിച്ചു തുടങ്ങും...

    ReplyDelete
  2. നന്ദിത, മനസ്സു നുറുക്കി മത്സ്യങ്ങളെയൂട്ടിയ പെണ്‍കുട്ടി

    ReplyDelete
  3. കേട്ടറിഞ്ഞും, പിന്നെ വായിച്ചറിഞ്ഞും മനസ്സില്‍ വലിയൊരു നൊമ്പരം തന്ന ആദ്യത്തെ (ഒരു പക്ഷെ അവസാനത്തെയും) വ്യക്തിത്വം... നേരിട്ടറിയാതെ, വാക്കുകള്‍ കൊണ്ട് മാത്രം ഇത്രയേറെ നോവിച്ച മറ്റൊരാള്‍ ഇല്ല തന്നെ...

    ReplyDelete