Monday, August 20, 2012

ഹിജഡകള്‍


ചാണകവും ചേറും
കയറിയ പരുക്കന്‍ കാലിന്‍റെ
വിള്ളലുകള്‍ക്ക് മുകളില്‍
കിലുങ്ങുന്നൊരു കൊലുസ്സ് !
ആണിന്‍  സ്വരവും
കരുത്തുറ്റ  ശരീരവും ,
പ്രാകൃതമാം വസ്ത്രവും !
പുച്ഛത്തോടെ നോക്കുന്ന
കണ്ണുകളുടെ ശരങ്ങള്‍
തുളച്ചിറങ്ങി സദാ
മുറിവേല്‍പ്പിക്കുന്നുവെങ്കിലും
ഉറപ്പോടെ തുടിക്കും ഹൃദയം ...!
ജീവിക്കാന്‍ അനുവദിച്ചു കൂടെ നമുക്ക് ...
നമ്മെ ഉപദ്രവിക്കാതെ
എങ്ങിനെയോ കാലം കഴിക്കും 
ഇവരെന്തു ചെയ്യ്തു പോലും 
മൃഗങ്ങളെ പോലെ  
മനുഷ്യര്‍ വേട്ടയാടാന്‍ മാത്രം  ?
തെരുവ് നായ്ക്കു
മടിയില്‍ സ്ഥാനം  നല്‍കാന്‍
മനസ്സുകളുണ്ടെങ്കില്‍
ഇവരും ജീവിക്കട്ടെ സമൂഹത്തില്‍ !!
ചേതം എനിക്കോ നിനക്കോ ??
കള്ളനും കൊലപാതകിക്കും
മോചനത്തിനായി
ഹര്‍ത്താലും നിരാഹാരവും
നടത്തും നമ്മള്‍ ബുദ്ധിശൂന്യര്‍,
ജന്മശാപമോ അറിയില്ല .. !!
എനിക്ക്ചിന്തകള്‍ തന്ന ദൈവം
അവര്‍ക്കും കൊടുത്തു വികാരങ്ങള്‍ !
നന്മയെന്തെന്നറിയാത്ത നമ്മള്‍
വീണ്ടും കല്ലെറിയുമവരെ !

6 comments:

  1. ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് നല്ലതുതന്നെ.മനുഷ്യത്വം കണികാണാനില്ല ഈ നാട്ടിലിപ്പോള്‍

    ReplyDelete
  2. Nannayittund. All the best. Think different

    ReplyDelete
  3. നന്മയെന്തെന്നറിയാത്ത നമ്മള്‍
    വീണ്ടും കല്ലെറിയുമവരെ !

    ReplyDelete
  4. ഇവരും ജീവിക്കട്ടെ ‍സമൂഹത്തില്‍ !!!ചേതം എനിയ്ക്കോ നിനക്കോ ...?കവിത നന്നായി. ഇനിയും നല്ല കവിതകള്‍ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  5. ഹൃദയസ്പര്‍ശിയായി ഇത്
    നിശാഗന്ധീ

    ReplyDelete