Tuesday, August 7, 2012

നാട്ടിലെ പ്രേതത്തിന്‍റെ മരം

ഏതോ രണ്ടാത്മാക്കള്‍ 
തൂങ്ങിയാടിയപ്പോള്‍ മുതലാണ്‌
ആ മരത്തിലെ പഴങ്ങള്‍ക്ക് 
ചോരയുടെ സ്വാദും 
മരണത്തിന്‍റെ മണവുമായത് !
പ്രേതങ്ങളുടെ പാട്ടും 
കേള്‍ക്കാറുണ്ടാത്രേ 
രാത്രിയുടെ ചില യാമങ്ങളില്‍ !
പക്ഷെ പണ്ടുള്ള കിളിക്കൂടുകള്‍ 
ഇന്നും ആ ചില്ലകളിലുണ്ട് !
കിളികള്‍ക്കറിയില്ലല്ലോ 
പ്രേതത്തിന്‍റെ പാട്ടും 
മരണത്തിന്‍റെ മണവും !

3 comments:

  1. :-)

    "കിളികള്‍ക്കറിയില്ലല്ലോ
    പ്രേതത്തിന്‍റെ പാട്ടും
    മരണത്തിന്‍റെ മണവും !"

    അത് ശരിയാണല്ലോ നിശാ...
    അതോ ഇനി കിളികള്‍ക്ക് പ്രേതത്തെ പേടിയില്ലാത്ത് കൊണ്ടാകുമോ? മനുഷ്യനെ അല്ലെ പേടിക്കെണ്ടതുള്ളൂ....:-)

    നല്ലൊരു ചിന്തയാണ് കവിതയില്‍ ഉള്ളത്...ആശംസകള്‍ നിശാഗന്ധി...

    ReplyDelete
  2. നന്നായിരിക്കുന്നു.....

    ReplyDelete