Tuesday, February 16, 2010

വാര്‍ദ്ധക്യം




അര്‍ത്ഥശൂന്യമായ അവളുടെ കലപിലകളില്‍ കാലം മയങ്ങി നിന്നിരുന്നു...
കണ്ണുകളുടെ നീലിമയില്‍ എത്രയോ സ്വപ്‌നങ്ങള്‍ കടപുഴകിയിരിക്കുന്നു...
ഹൃദയങ്ങള്‍ അവളുടെ സുഗന്ധം തേടി കാതങ്ങള്‍ താണ്ടിയിരുന്നു...
അവളുടെ ചിരിയിലെ വാഗ്ദത്തഭൂമിയില്‍ വസന്തങ്ങളുടെ കുത്തൊഴുക്കായിരുന്നു...
ഇന്നീ സ്വപ്നവാടിയില്‍ പുഷ്പങ്ങള്‍ കൊഴിഞ്ഞിരിക്കുന്നു..
ആവനാഴിയില്‍ എയ്യാന്‍ അമ്പുകളില്ല ...
ചുളിഞ്ഞ അവളുടെ കവിള്‍ത്തടങ്ങളില്‍ ഋതുക്കള്‍ കൂട് കൂട്ടുന്നില്ല...
അവളുടെ തളര്‍ന്ന ഞരക്കങ്ങളെ കാലം കാത്തുനില്‍ക്കുന്നില്ല...
അവരുടെ വിറയാര്‍ന്ന നീണ്ട കൈവിരലുകളാല്‍ കനവുകള്‍ക്കു കണ്ണെഴുതുന്നില്ല ..
അവര്‍ വൃദ്ധ ആണ്..
ആരുടെയൊക്കെയോ പേരുകള്‍ മെല്ലെ ആവര്‍ത്തിച്ചുകൊണ്ട്,
അവള്‍ പഴയ ചാരുകസേരയില്‍ മൂരിനിവര്‍ത്തി ഇരുന്നു...

8 comments:

  1. നന്നായിരിക്കുന്നു. മോഹന്‍ലാല്‍ ആയുര്‍വേദ ആശുപത്രിയില്‍ കിടക്കുമ്പോള്‍ എഴുതിയ ഒരു എഴുത്തുണ്ട്. കണ്ടിരുന്നൊ? ഈ വിഷയമാണ് കൈകാര്യം ചെയ്യുന്നത്

    ReplyDelete
  2. ഹൃദയങ്ങള്‍ അവളുടെ സുഗന്ധം തേടി മൈലുകള്‍ താണ്ടിയിരുന്നു...

    മൈലുകള്‍ എന്നതിന്‌ പകരം കാതങ്ങള്‍ എന്നോ നാഴികകള്‍ എന്നോ ആയിരുന്നെങ്കില്‍ ആകെയുള്ള ഒരു ആംഗലേയ പദം ഒഴിവാക്കാമായിരുന്നു.

    കവിത നന്നായിരിക്കുന്നു...

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. എന്നെങ്കിലും ഒരിക്കൽ നാം അതിനു കീഴ്പ്പട്ടെ മതിയാകു

    ReplyDelete
  5. നന്നായിരിക്കുന്നു ഈ വാര്‍ധക്യ ചിന്തകള്‍ ....

    ആശംസകള്‍ ...

    ReplyDelete
  6. Angela- തലക്കെട്ടില്‍ ഒരു തിരുത്ത്
    വാര്‍ധക്യം അല്ല- വാര്‍ദ്ധക്യം
    അക്ഷരങ്ങള്‍ക്ക് ഇത്ര തിളക്കം (bold) വേണോ. വായിക്കാന്‍ അല്പം മെനക്കെടണം.

    ReplyDelete
  7. not bad...my sincere opinion...entho oru kuravu... neva mind... :)

    ReplyDelete