എന്റെ ഗാനം...
കൂര്‍ത്തമുനയുള്ള ഏതോ ഓര്‍മകളില്‍ തട്ടി എന്റെ പ്രാണന്‍ നിലംപതിച്ചു...
എന്റെ ചിന്തകള്‍ രക്തം ചര്‍ദ്ദിക്കുന്നു...
കൈകള്‍ വിറക്കുന്നുണ്ടായിരുന്നു...
ഒടുവിലെന്‍ പേനത്തുമ്പില്‍ വന്നു ചിതറിയ ഗദ്ഗതങ്ങളില്‍ വാക്കുകള്‍ വിതുമ്പി... കണക്കുകളില്‍ നഷ്ടങ്ങള്‍ മാത്രം ശ്വസിച്ചു ഞാന്‍ പാടി...
എന്റെ ഗാനങ്ങളില്‍ പുതുജീവന്റെ സുഗന്ധവും, വിദൂരങ്ങളിലെ സ്വര്‍ഗത്തിന്റെ തിളക്കവുമുണ്ടായിരുന്നു...
No comments:
Post a Comment