Wednesday, October 3, 2012

പക്ഷിക്കുഞ്ഞ്

മഴയില്‍ തൂവലൊതുക്കി,
ഇടതൂര്‍ന്നു കറുത്ത് വളര്‍ന്ന
ചില്ലയ്ക്കിടയിലൊളിക്കുന്ന
പക്ഷിക്കുഞ്ഞ് ,
തെളിഞ്ഞ നിലാവത്ത്
ചന്ദ്രബിംബം കടന്ന് ,
നക്ഷത്രങ്ങള്‍ പൂക്കുന്നിടം
തേടിപ്പറക്കാന്‍ കൊതിക്കുന്നു !

1 comment:

  1. എവിടേക്ക് പറന്നാലും, ചില്ലയ്ക്കിടയിലെ സുരക്ഷിതത്വം കിട്ടുമോ....?

    ReplyDelete