Tuesday, July 31, 2012

ഒരു ചിത്രം

ഹരിതയാം പാടത്തിനപ്പുറമൊരു
സ്വപ്നങ്ങളിലെ കൊച്ചുഗ്രാമം !
ചെറുകുടിലുകളും
ആല്‍മരങ്ങളുടെ തലയെടുപ്പും !
വരമ്പിനു തൊട്ടു മാറി
അമ്പലമണിഘോഷങ്ങള്‍ !
പൈക്കിടാങ്ങളുടെ ആനന്ദവും
വയലേലകളുടെ സൌന്ദര്യവും
നിറച്ച ഗ്രാമത്തിന്‍റെ നിശബ്ദതയില്‍
ഇടക്കിടെയൊരു ചൂളം വിളി !
മണ്‍പാതകളെ കീറിമുറിച്ചൊരു
റെയില്‍പാളത്തിന്‍റെ ചിന്നംവിളി !
ഇലച്ചാര്‍ത്തുകള്‍ മഞ്ഞപ്പട്ടു വിരിച്ചൊരു
സ്റ്റേഷന്‍ മുറ്റത്തെ ചൂരല്‍കസേരയിലൊരു
വാര്‍ദ്ധക്യം, പച്ചക്കൊടിയുമേന്തി
നേരം വെളുപ്പിക്കുന്നു,
ഇനിയൊരു തീവണ്ടിപ്പുകയും കാത്ത് !

3 comments:

  1. "സ്റ്റേഷന്‍ മുറ്റത്തെ ചൂരല്‍കസേരയിലൊരു
    വാര്‍ദ്ധക്യം, പച്ചക്കൊടിയുമേന്തി
    നേരം വെളുപ്പിക്കുന്നു,
    ഇനിയൊരു തീവണ്ടിപ്പുകയും കാത്ത് !"

    മനസ്സില്‍ എത്തിയ ചിത്രം ഇതാണ്..
    ഇടയ്ക്കിടെ അല്ലെങ്കില്‍ വല്ലപ്പോഴും മാത്രം എത്തുന്ന നീണ്ട ചൂളം വിളിക്ക് കാതോര്‍ത്ത്, ഏകനായി അയാള്‍ അവിടെ കാത്തിരിക്കുന്നു; നിര്‍ത്താതെ എങ്ങോട്ടോ പോകുന്ന ഏതോ ഒരു തീവണ്ടിക്ക് പച്ചക്കൊടി കാണിക്കാനായി...
    ഉള്‍നാടന്‍ ഗ്രാമീണ പശ്ചാത്തലത്തിലെ ഒരു സ്റ്റേഷന്..

    ആശയത്തില്‍ ഉള്ള വിത്യസ്തത കുറച്ചു കൂടി വരികളില്‍ കൊണ്ട് വരാന്‍ സാധിച്ചിരുന്നു എങ്കില്‍ കൂടുതല്‍ മികച്ചതാക്കാമായിരുന്നു നിശാഗന്ധീ...

    ഇത് പോലെ വേറിട്ട കവിതകള്‍ കൂടുതല്‍ പ്രതീക്ഷിച്ചു കൊള്ളുന്നു...

    ReplyDelete
  2. ജൂലൈ 31 ല്‍ പിറന്ന കവിതക്കുഞ്ഞുങ്ങളെ എല്ലാം വായിച്ചു
    എല്ലാരും സുന്ദരന്മാര്‍

    ReplyDelete
  3. അമ്മേടെ തന്നെയാണ് മക്കള്‍ എന്ന് മനസ്സിലായില്ലേ ?

    ReplyDelete