Monday, July 23, 2012

മഴച്ചിത്രം


ആകാശത്തിന്‍റെ കറുത്ത
പുതപ്പിനുള്ളിലൊരു
ഭ്രാന്തമായ മുരളല്‍ !
മണ്ണിന്‍റെ പൊള്ളലില്‍,
ഒരു തുള്ളിയായ് ,
പിന്നൊരു ഒഴുക്കായ്..
ചിതറാന്‍ കൊതിച്ചൊരു
മഴയുടെ വിങ്ങല്‍  !
അതിനിടെ ആരുമറിയാതെ
മനസ്സില്‍ വിരിഞ്ഞൊരു
ഭംഗിയുള്ള ചിത്രത്തെ
അക്ഷരങ്ങളാക്കുന്നൊരു മനസ്സ് ! 

2 comments:

  1. ആകാശം എന്നും ഒരു വിസ്മയം ആണ്....
    വര്‍ണ്ണത്തിന്റെ മേഘത്തിന്റെ നക്ഷത്രങ്ങളുടെ മഴവില്ലിന്റെ നിലാവിന്റെ വിസ്മയം....

    ആകാശത്തിന്റെ പുതപ്പില്‍ നിന്നും മഴയായി പെയ്യാന്‍ ഒരു പര്‍വ്വതം തേടുന്ന മേഘക്കൂട്ടങ്ങളുടെ നൊമ്പരം, മഴയുടെ നൊമ്പരം നിന്റെ വരികളില്‍ നിന്നും ഞാനറിയുന്നു....

    ഓരോ മഴയ്ക്കും അത് പോലെ എത്ര എത്ര ചിത്രങ്ങള്‍ വരയ്ക്കാന്‍ ഉണ്ടാകും അല്ലെ....

    ReplyDelete
  2. പെയ്ത് തോര്‍ന്ന് ശുദ്ധിയായി

    ReplyDelete