Friday, July 27, 2012

ഇനി ഞാന്‍

എനിക്കൊരു കവിയുടെ തൂലികതുമ്പിലെ
തീയായി ജനിക്കണമൊരിക്കല്‍ ...
കനലായി മസ്സിലെരിയുന്നൊരു വാക്കാവാന്‍ !!

ഒരിക്കലൊരു മണ്‍വീണയുടെ ശ്രുതിക്കൊപ്പം
ഒഴുകിയിറങ്ങണമെനിക്ക് ...
ആത്മാവിലൊഴുകുന്നൊരു പുഴ പോലെ !!

ഒരു ചിത്രകാരന്‍റെ ഭാവനയിലെ സൌന്ദര്യമാവണം ...
നിറങ്ങളില്‍ നീരാടി
ക്യാന്‍വാസ്സിന്‍റെ നെഞ്ചില്‍ ചൂട്പറ്റാന്‍ !

കലാകാരാ ! എന്നെ പ്രണയിച്ചു നീയൊരു
ഗാനമൊരുക്കുക !
അത് കേട്ട് ഞാനൊന്ന് പീലികള്‍ വിടര്‍ത്തട്ടെ !
ആ സ്വരമഴയില്‍ ഞാനൊന്നു നനയട്ടെ !

എന്നിട്ടൊരു നിശാപുഷ്പമായി
രാത്രിയുടെ താഴ്വാരങ്ങളില്‍  സൌരഭ്യം നിറയ്ക്കട്ടെ !

2 comments:

  1. കലാകാരാ ! എന്നെ പ്രണയിച്ചു നീയൊരു
    ഗാനമൊരുക്കുക !
    അത് കേട്ട് ഞാനൊന്ന് പീലികള്‍ വിടര്‍ത്തട്ടെ !
    ആ സ്വരമഴയില്‍ ഞാനൊന്നു നനയട്ടെ !

    നിശാഗന്ധീ, എന്തോ ഈ കവിതയില്‍ ഒരു വിത്യസ്തത ഫീല്‍ ചെയ്യുന്നു.... എഴുത്തില്‍, വരികളില്‍ ഒരു ഉന്മേഷം പ്രകടമാണ്....
    ഒരുപാടു ഇഷ്ടമായിരിക്കുന്നു മനം കവരുന്ന ഈ കവിത...

    ReplyDelete
  2. ശരിയാ...ഇത് വളരെവളരെ മനോഹരമായിരിക്കുന്നു

    ReplyDelete