Tuesday, July 31, 2012

മത്സരം

സ്നേഹിക്കാന്‍ നമ്മള്‍ മത്സരിച്ചിരുന്നു !
വാക്കുകളില്‍ നീ
എന്നുമെന്നെ പരാജയപ്പെടുത്തി
നീ വിജയിക്കുന്നത് കാണാനായിരുന്നു
ഞാനും ഇഷ്ടപ്പെട്ടത്
ഇന്നും നീ എന്നെ തോല്‍വിയുടെ
വന്‍ചുഴികളില്‍ വീഴ്ത്തുന്നു !
പക്ഷെ ഇപ്പോഴെനിക്ക്‌
ജയിക്കുവാനുള്ള കൊതിയുണ്ട് !
നീ സമ്മാനിച്ചു പോയ നൊമ്പരത്തില്‍ നിന്നും !

16 comments:

 1. ഇങ്ങനെ യാചിച്ചു നേടേണ്ടതാനോ പ്രണയം... കഷ്ട്ടം...
  അസ്തിത്വം കളഞ്ഞു കുളിക്കല്ലേ..
  ഈ നിശാഗന്ധിയുടെ ഇതള്‍ സ്വയം കൊഴിഞ്ഞതോ, ആരെങ്കിലും പറിച്ചു കളഞ്ഞതോ?

  ReplyDelete
 2. ഇനിയിപ്പോ യാചിച്ചില്ല എന്നൊരു പരാതി വേണ്ടല്ലോ... ഒന്ന് യാചിച്ചെന്ന് കരുതി അസ്ഥിത്വം പൊകാനൊന്നൂല്ല !!

  ഇതളുകള്‍ സ്വയം കൊഴിഞ്ഞാലും, പറിച്ചു കളഞ്ഞാലും .. എന്തായാലും സംഭവം ഒന്ന് തന്നെ അല്ലെ സര്‍ !!

  ReplyDelete
  Replies
  1. പ്രണയം ഒരു ഭിക്ഷയല്ല നിശാഗന്ധി.. എന്തും പിടിച്ചു വാങ്ങാം, പക്ഷെ സ്നേഹം മാത്രം അങ്ങിനെ പറ്റില്ല എന്ന് ആരോ പറഞ്ഞത് കേട്ടിട്ടില്ലേ.. so അത് നേടാനായി യാചിക്കുന്നതിനോട് യോചിക്കാനാകുന്നില്ല..
   പിന്നെ, എല്ലാറ്റിന്റെയും ദുഃഖ vession മാത്രം കാണിക്കല്ലേ.. ഇത്തിരി തുറന്ന മനസ്സോടെ നോക്കിയാല്‍ എല്ലാറ്റിലും സന്തോഷം കാണാം..
   പരിചെടുക്കുന്നതും കൊഴിഞ്ഞു വീഴുന്നതും ഒന്നല്ല.. ഒരു നല്ല കവിമനസ്സുള്ള ആള്ക്ക് അത് പറഞ്ഞു തരേണ്ട ആവശ്യവുമില്ല...

   Delete
  2. :) അഭിപ്രായം ഇഷ്ടായി ! പറഞ്ഞത് ശരി തന്നെ ! :)

   Delete
 3. "പക്ഷെ ഇപ്പോഴെനിക്ക്‌
  ജയിക്കുവാനുള്ള കൊതിയുണ്ട് !
  നീ സമ്മാനിച്ചു പോയ നൊമ്പരത്തില്‍ നിന്നും !"

  ഇത്തിരി വൈകിയാണെലും വിജയത്തിന്റെ മാറ്റൊലികള്‍ നിന്നെ തേടിയെത്തുക തന്നെ ചെയ്യും...എനിക്കുറപ്പുണ്ട്...

  സ്നേഹം, ഒരിക്കലും ആരെയും തോല്പ്പിക്കുന്നില്ല....
  അവ തരുന്ന നൊമ്പരത്തിന്റെ കണക്കുകള്‍ കാലം തീര്‍ത്തുകൊള്ളും

  ReplyDelete
 4. ഇനിയിപ്പോ യാചിച്ചില്ല എന്നൊരു പരാതി വേണ്ടല്ലോ... ഒന്ന് യാചിച്ചെന്ന് കരുതി അസ്ഥിത്വം പൊകാനൊന്നൂല്ല !!


  യാചന ഒരിക്കലും തെറ്റല്ല...അതും സ്നേഹിച്ചിരുന്ന ഹൃദയത്തിനോട് ആണെങ്കില്‍...

  ഇനിയും എഴുതൂ...
  ഞാനും ഉണ്ടാവും കൂടെ...
  തോല്‍വി ഏറ്റു വാങ്ങുന്ന മറ്റൊരു ഹൃദയത്തിന്റെ നൊമ്പരം....


  നൊമ്പരം ആണ് നിന്നോര്‍മ്മയെന്നാലും ആ നൊമ്പരം പോലും മധുരം...

  ReplyDelete
  Replies
  1. പുതിയ ഈ കൂട്ടിനും നന്ദി :)

   Delete
  2. അതാപ്പോ നന്നായേ.. നിരാശഹൃദയങ്ങള്‍ വേറെയുമുണ്ടല്ലോ.. ;)

   Delete
  3. നിരാശ ഇല്ലാത്ത ആരാണ് സര്‍ ഉള്ളത് ?? ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ !പൊട്ടിക്കരഞ്ഞുകൊണ്ടിരിക്കാതെ സുന്ദരമായ വാക്കുകളില്‍ കുടിയിരുത്തി, അതിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതില്‍ തെറ്റുണ്ടോ ?

   Delete
  4. ഉയിര്ത്തെഴുന്നേല്ക്കുന്നതിനെ ആരും കുറ്റം പറയുന്നില്ല ടീച്ചറെ... പക്ഷെ , ഇവിടെ അതല്ലല്ലോ നടക്കുന്നത്.. നഷ്ട്ടപ്പെട്ടതിനെ ഓര്ത്തു വിലപിക്കുകയല്ലേ..
   past is past എന്നതിനെ അംഗീകരിക്കാന്‍ തയ്യാറാകണം.. അതല്ലാതെ, തിരിച്ചു കിട്ടാത്തതിനെ പ്രതീക്ഷിച്ചു ജീവിതം കളയുന്നതിനെ എങ്ങിനെ നീതീകരിക്കും..
   നഷ്ട്ടപ്പെട്ടതിനെക്കാള്‍ നല്ലതായിരിക്കും വരാന്‍ പോകുന്നത്.. so .. just wait for it..

   Delete
  5. നഷ്ടപ്പെട്ടതിനെ ഓര്‍ത്ത്‌ വീട്ടില്‍ കുത്തിയിരുന്നു കരയാതെ , അത് ഒരു പുതിയ സൃഷ്ടി ആക്കുന്നതിനെന്താ കുഴപ്പം ?? past is past okke thanne, പക്ഷെ ആ പാസ്റ്റ് സത്യസന്ധമായി ജീവിച്ചു തീര്‍ത്തവര്‍ക്ക് അത് നഷ്ടപ്പെടുമ്പോള്‍ അല്പം വേദന ഒക്കെ ഇല്ലാണ്ടിരിക്കുമോ ?? waiting for the best, but why shud we wait simply.. അതിനിടെ കവിതകളൊക്കെ ആവാം ! :)

   Delete
  6. //അതിനിടെ കവിതകളൊക്കെ ആവാം ! :)//
   ഇത് കലക്കി.. ശരിക്കും കലക്കി.. ഞാന്‍ പറഞ്ഞോ കവിത എഴുതാന്‍ പാടില്ലാന്നു ;p

   കാത്തിരിപ്പിനിടയില്‍ വിരിയുന്ന കവിതകള്‍.. ആഹ.. എത്ര നല്ല ആചാരങ്ങള്‍..

   ഒരു കാര്യം കൂടി പറയട്ടെ.. ഇവിടെ വന്നു എല്ലാ കവിതകള്ക്കും ചുവട്ടില്‍ ഒരു ചടങ്ങ് പോലെ “നന്നായിരിക്കുന്നു, മനോഹരം” എന്ന് പറയാന്‍ “എല്ലാവരെയും” കിട്ടണമെന്നില്ല.. വിമര്ശനങ്ങള്‍ ഉള്ക്കൊ്ണ്ട് മുന്നോട്ടു പോവുക.

   ഭാവുകങ്ങള്‍..
   “മോര്ച്ചളറി” കൊള്ളാം..

   Delete
  7. തീര്‍ച്ചയായും നല്ല ആചാരങ്ങളൊക്കെ തന്നെ !! :)

   ഇവിടെ വന്നു "എല്ലാ" കവിതകള്‍ക്കും ചടങ്ങ് പോലെ "നന്നായിരിക്കുന്നു" "മനോഹരം" എന്നൊക്കെ പറയുന്നതിലും എനിക്ക് സന്തോഷമേ ഉള്ളു. അതിന് "ഈ പറഞ്ഞ എല്ലാവരും വന്നാല്‍ വളരെ സന്തോഷം.വരുന്നവരെ പിണക്കേണ്ട കാര്യമില്ലല്ലോ മാഷേ !

   വിമര്‍ശനങ്ങള്‍ തീര്‍ച്ചയായും ഉള്‍ക്കൊള്ളുന്നു.വിമര്‍ശിക്കാന്‍ മാത്രം വരുന്നവരെയും ഉള്‍ക്കൊള്ളുന്നു !

   Delete
  8. @ നിശാഗന്ധി,
   കവിത നന്നായിരിക്കുന്നു; നിന്റെ മറുപടികള്‍ അതിലും നന്നായിരിക്കുന്നു...

   ചാവക്കാടന്‍ Said
   "past is past എന്നതിനെ അംഗീകരിക്കാന്‍ തയ്യാറാകണം.. അതല്ലാതെ, തിരിച്ചു കിട്ടാത്തതിനെ പ്രതീക്ഷിച്ചു ജീവിതം കളയുന്നതിനെ എങ്ങിനെ നീതീകരിക്കും.. "

   @ചാവക്കാടന്‍, തിരിച്ചു കിട്ടുമോ ഇല്ലയോ ജീവിതം കളയണോ വേണ്ടയോ എന്നതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമല്ലെ... :-)

   പിന്നെ, ദുഖങ്ങളും വേദനകളും ഇറക്കിവേക്കാന്‍ ഉള്ള ഒരിടം കൂടി ആണ് ബ്ലോഗ്‌.... അവ എഴുതുന്നത്‌ വഴി, എഴുതുന്ന ആളിന് എന്തെങ്കിലും സന്തോഷം ഉണ്ടാകുക ആണേല്‍ കിട്ടട്ടെ...നമ്മളെന്തിനു അവ ഊതിക്കെടുത്തണം...?

   ഡയറിക്കുറിപ്പുകള്‍ മുതല്‍ നല്ല സൃഷ്ടികള്‍ വരെ ബ്ലോഗില്‍ ഉണ്ട്‌...
   അവനവനു താല്പര്യം ഉള്ളത് തിരഞ്ഞെടുക്കുക...വായിക്കുക...അതാണ്‌ എല്ലാരും ചെയ്യുന്നത്...അല്ലാതെ നിങ്ങള്‍ ഇന്ന രീതിയില്‍ എഴുതാന്‍ പാടില്ല എന്ന് പറയുന്നതില്‍ അര്‍ഥം ഉണ്ടോ?

   എനിക്ക് ഈ ബ്ലോഗിലെ, സങ്കടങ്ങളും, വിരഹവും, കാത്തിരിപ്പും ഒക്കെത്തന്നെ ആണ് ഇഷ്ടം...അത് കൊണ്ട് തന്നെ ഈ ബ്ലോഗ്‌ വായിക്കാനും അഭിപ്രായം രേഖപ്പെടുത്താനും ഞാന്‍ ഒരിക്കലും മടിക്കാറില്ല.....

   നൂറു വായനക്കാര്‍ ഉണ്ടെങ്കില്‍ നൂറു ചിന്താഗതികള്‍ ഉണ്ടാകും...
   ആര്‍ക്കും എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ ആകില്ല... നിശാഗന്ധി, കാമ്പുള്ള വിമര്‍ശനങ്ങളെ മാത്രം സ്വീകരിച്ചു നീ നിന്റെ യാത്ര തുടരുക...

   Delete
 5. This comment has been removed by the author.

  ReplyDelete