Monday, July 23, 2012

ഭിത്തി

അപ്പൂപ്പന്‍റെ നീട്ടിയുള്ള മുറുക്കാന്‍ തുപ്പലിന്‍റെ വികൃതിയും,
അവന്‍റെ കുസൃതിയില്‍ തെളിഞ്ഞ കരിചിത്രങ്ങളും 
മഴയേറ്റ് ഒഴുകിയ ആരുടെയൊക്കെയോ പേരുകളും  
ആണിയാഴ്ന്ന പഴുതുകളും !
പിന്നെ ഏതോ ഒരു നാളത്തെ വെയില്‍, 
വാശിയോടെ പൊളിച്ച കുമ്മായക്കഷ്ണം ഒരു 
മിന്നല്‍ പിണരിന്‍റെ വെളിച്ചത്തില്‍ തുറന്നു കാട്ടിയ 
ഹൃദയം കരിഞ്ഞുണങ്ങിയൊരു പാടും ! 

1 comment:

  1. "അവന്‍റെ കുസൃതിയില്‍ തെളിഞ്ഞ കരിചിത്രങ്ങളും
    മഴയേറ്റ് ഒഴുകിയ ആരുടെയൊക്കെയോ പേരുകളും "

    ഓര്‍മ്മകളുടെ ഭിത്തി....
    എത്രയോ കാലങ്ങളായി ചുമക്കുന്ന ചിത്രങ്ങള്‍, പേരുകള്‍...
    പേരുകളില്‍ ഒളിച്ചിരിക്കുന്ന പ്രണയക്കൂട്ടിന്റെ മങ്ങിയ ചായങ്ങള്‍...
    പറയാന്‍ ഒരുപാട് കഥകള്‍ ഉള്ളപ്പോഴും, ഒന്നും മിണ്ടാനാവാതെ....

    ReplyDelete