Thursday, July 19, 2012

തുമ്പി


ഉണ്ടക്കണ്ണുകളും 
കണ്ണാടി ചിറകുകളും കൌതുകമായിരുന്നു 
വളരെ കഷ്ടപ്പെട്ടും,
ശ്രദ്ദിച്ചും പുറകേ ഓടിയുമാണ് പിടിച്ചത്,
വാലില്‍ നൂലു കെട്ടാന്‍ വേണ്ടി 
ചിറകുകളൊടിച്ചു !
പട്ടം പറപ്പിക്കും പോലെ ഉയര്‍ത്തി വിട്ടു 
ചിറകൊടിഞ്ഞു തൂങ്ങി കിടക്കുന്നത് ഓര്‍ത്തില്ല 
പറക്കാതെ വന്നപ്പോള്‍ 
പണ്ടാരം ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞാണ് 
നിലത്തിട്ടു ചവുട്ടിയത് !
വേദനിക്കുന്ന ജീവന്‍ ബാക്കിയുണ്ടെങ്കിലും 
ഉച്ചത്തില്‍ ഒന്ന് പറഞ്ഞു കരയാന്‍ 
മനുഷ്യന്‍റെ  ഭാഷ അറിയില്ലല്ലോ !

7 comments:

  1. ആദ്യം അറിയാതെ ഒരു കുട്ടിക്കാലത്തേക്ക് പോയി, പിന്നത് സങ്കടത്തിനു വഴിമാറി...
    വളരെ ഇഷ്ടപ്പെട്ട ഒരു കവിത... ഇനിയും പോരട്ടെ....ആശംസകള്‍..

    ReplyDelete
  2. മനുഷ്യന്‍റെ ഭാഷ ചിലപ്പോള്‍ മനുഷ്യനു തന്നെ മനസ്സിലാവാത്ത നിമിഷങ്ങളില്ലേ നിശാഗന്ധീ..

    ReplyDelete
  3. കരയുവാന്‍ ഭാഷ വേണ്ട സഹോദരി

    ReplyDelete
  4. gilu.. njanentha parayuka? orupaad aashamsakal...

    ReplyDelete
  5. തുമ്പിക്ക് വേണ്ടി കരയാന്‍ പക്ഷെ ആരുണ്ട്?

    ReplyDelete
  6. പാവം തുമ്പി ഒരുപാടു വേദനിചിട്ടുണ്ടാകും :(

    ReplyDelete